സാഗിന് സമാപനം; റെക്കോഡ് കുറിച്ച് ഇന്ത്യ
text_fieldsകാഠ്മണ്ഡു: ദക്ഷിണേഷ്യൻ ഗെയിംസിെൻറ ചരിത്രത്തിൽ ഇന്ത്യയുടെ ഏറ്റവും ഉയർന്ന മെഡൽ വേട്ടയോടെ ‘സാഗ് 2019’ന് കൊടിയിറക്കം. 174 സ്വർണം ഉൾപ്പെടെ 312 മെഡൽ നേടിയ ഇന്ത്യ 2016 ഭുവനേശ്വറിലെ 309 മെഡൽ എന്ന റെക്കോഡ് തിരുത്തി. 93 സ്വർണവും 45 വെങ്കലവുമാണ് ഇന്ത്യൻ സമ്പാദ്യം.
തങ്ങളുടെ ഏറ്റവും മികച്ച പ്രകടനം പുറത്തെടുത്ത ആതിഥേയരായ നേപ്പാളാണ് (51-60-95-206) രണ്ടാമത്. ശ്രീലങ്ക മൂന്നും പാകിസ്താൻ നാലും സ്ഥാനത്തായി. അവസാനദിനത്തിൽ കബഡിയിലും ബോക്സിങ്ങിലും ഇന്ത്യൻ താരങ്ങൾ മെഡൽക്കൊയ്ത്ത് നടത്തി. ആറു സ്വർണവും ഒരു വെള്ളിയും ഒരു വെങ്കലവും ചൊവ്വാഴ്ച പിറന്നു.
ബാസ്കറ്റ്ബാൾ 5x5ലും ഇന്ത്യൻ പുരുഷ-വനിത ടീം സ്വർണം നേടി. പുരുഷ ടീം ഫൈനലിൽ ശ്രീലങ്കയെയും വനിത ടീം നേപ്പാളിനെയുമാണ് തോൽപിച്ചത്. മലയാളി താരങ്ങളുടെ മികവിലായിരുന്നു സ്വർണവിജയം.
