Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightSportschevron_rightEventschevron_rightസാഫ് ഗെയിംസിലെ മലയാളി...

സാഫ് ഗെയിംസിലെ മലയാളി സാന്നിധ്യമായി സായി താരങ്ങൾ

text_fields
bookmark_border
safe-games
cancel
camera_alt?????? ?????????? ????????? ???????? ??.?????. ???????, ???????????? ?????, ??????????? ????????????? ??????????

തി​രു​വ​ന​ന്ത​പു​രം: കൊ​ളം​ബോ​യി​ൽ ന​ട​ക്കു​ന്ന സാ​ഫ് ഗെ​യിം​സി​ൽ പ​ങ്കെ​ടു​ക്കു​ന്ന ഇ​ന്ത്യ​ൻ ടീ​മി​ലെ മൂ​ന്ന്​ മ​ല​യാ​ളി താ​ര​ങ്ങ​ളും തി​രു​വ​ന​ന്ത​പു​രം സാ​യി​യു​ടെ ചു​ണ​ക്കു​ട്ടി​ക​ൾ. 31 ആ​ൺ​കു​ട്ടി​ക​ളും 28 പെ​ൺ​കു​ട്ടി​ക​ളും അ​ട​ങ്ങി​യ ഇ​ന്ത്യ​ൻ ടീ​മി​ൽ തി​രു​വ​ന​ന്ത​പു​രം സാ​യി​യു​ടെ അ​ഞ്ച്​  താ​ര​ങ്ങ​ളാ​ണു​ള്ള​ത്. ഇ​തി​ൽ മൂ​ന്ന്​ പേ​ർ മ​ല​യാ​ളി​ക​ളാ​ണ്. ഇ​ന്ത്യ​ൻ ടീ​മി​ൽ സം​സ്ഥാ​ന​ത്തെ പ്ര​തി​നി​ധാ​നം ചെ​യ്യാ​ൻ ഇ​വ​ർ മാ​ത്ര​മാ​ണെ​ന്നു​ള്ള​തെ​ന്ന​ത്​  തി​രു​വ​ന​ന്ത​പു​രം സാ​യി​യു​ടെ നേ​ട്ട​ത്തി​​െൻറ മാ​റ്റ്​ വ​ർ​ധി​പ്പി​ക്കു​ന്നു. മ​ല​പ്പു​റം സ്വ​ദേ​ശി​യാ​യ മു​ഹ​മ്മ​ദ് ഫൈ​സ്, വ​യ​നാ​ട്​ സ്വ​ദേ​ശി അ​ഭി​ന​ന്ദ് സു​ന്ദ​രേ​ശ​ൻ, കോ​ട്ട​യം സ്വ​ദേ​ശി സ​നീ​ഷ് പി.​എ​സ് എ​ന്നി​വ​രാ​ണ്​ ടീ​മി​ലെ മ​ല​യാ​ളി താ​ര​ങ്ങ​ൾ. 

മു​ഹ​മ്മ​ദ്​ ഫൈ​സ്​ സാ​യി​യി​ലെ​ത്തി​യി​ട്ട്​ ര​ണ്ടു​വ​ർ​ഷ​മാ​യി. 110 മീ​റ്റ​ർ ഹ​ർ​ഡി​ൽ​സി​ൽ ഇ​ന്ത്യ​യെ പ്ര​തി​നി​ധീ​ക​രി​ക്കു​ന്ന മു​ഹ​മ്മ​ദ് ഫൈ​സ് ജൂ​നി​യ​ർ ഫെ​ഡ​റേ​ഷ​ൻ ക​പ്പി​ൽ വെ​ള്ളി നേ​ടി​യാ​ണ് സാ​ഫ് ഗെ​യിം​സി​ലേ​ക്ക്​ തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ട​ത്. എ​ൻ.​വി. നി​ഷാ​ദ്‌​കു​മാ​റി​ന് കീ​ഴി​ലാ​ണ്​ പ​രി​ശീ​ല​നം ന​ട​ത്തു​ന്ന​ത്. ഫെ​ഡ​റേ​ഷ​ൻ മീ​റ്റി​ൽ 1500 മീ​റ്റ​റി​ൽ വെ​ങ്ക​ലം നേ​ടി ഇ​ന്ത്യ​ൻ ടീം ​അം​ഗ​മാ​യ അ​ഭി​ന​ന്ദ് സു​ന്ദ​രേ​ശ​ൻ സാ​യി​യി​ലെ​ത്തി​യി​ട്ട്​ ഇ​ത് മൂ​ന്നാം​വ​ർ​ഷ​മാ​ണ്. ജോ​യ് ജോ​സ​ഫാ​ണ് പ​രി​ശീ​ല​ക​ൻ. ഇ​ന്ത്യ​ൻ റി​ലേ ടീം ​അം​ഗ​മാ​യ സ​നീ​ഷ് പി.​എ​സ് ര​ണ്ടു​വ​ർ​ഷ​മാ​യി സാ​യി​യി​ൽ പീ​സ് പി​യു​ടെ ശി​ക്ഷ​ണ​ത്തി​ൽ പ​രി​ശീ​ല​നം നേ​ടു​ന്നു.

ഇ​വ​രെ കൂ​ടാ​തെ തി​രു​വ​ന​ന്ത​പു​രം സാ​യി എ​ൽ.​എ​ൻ.​സി.​പി.​ഇ കാ​മ്പ​സി​ൽ പ്ര​വ​ർ​ത്തി​ക്കു​ന്ന സാ​യി സ്പ്രി​ൻ​റ്​ ആ​ൻ​ഡ്​ ജം​പ്​ അ​ക്കാ​ദ​മി​യു​ടെ താ​ര​ങ്ങ​ളാ​യ എ​സ്. ലോ​കേ​ഷ് ലോ​ങ് ജം​പി​ലും ക​മ​ൽ​രാ​ജ് ട്രി​പ്പി​ൾ ജം​പി​ലും കൊ​ളം​ബോ​യി​ൽ മ​ത്സ​രി​ക്കു​ന്നു​ണ്ട്. ഇ​രു​വ​രും ത​മി​ഴ്നാ​ട് സ്വ​ദേ​ശി​ക​ളാ​ണ്. അ​ക്കാ​ദ​മി​യി​ൽ റു​മേ​നി​യ​യി​ൽ നി​ന്നു​ള്ള പ​രി​ശീ​ല​ക​ൻ ബെ​ഡ്‌​റോ​സ് ബെ​ഡ്‌​റോ​സി​ന്​ കീ​ഴി​ലാ​ണ്​ അ​വ​ർ പ​രി​ശീ​ല​നം ന​ട​ത്തു​ന്ന​ത്.  

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:indian teammalayalam newssports newsSafe gamesKerala News
News Summary - Safe games sai games-Sports news
Next Story