എസ്. രേഖ ഇന്ത്യൻ വോളി ടീം ക്യാപ്റ്റൻ

23:24 PM
14/08/2019
S.-Rekha

ന​ടു​വ​ണ്ണൂ​ർ: കോ​ട്ടൂ​രി​​െൻറ അ​ഭി​മാ​ന​മു​യ​ർ​ത്തി എ​സ്. രേ​ഖ ഇ​ന്ത്യ​ൻ വോ​ളി ടീം ​ക്യാ​പ്റ്റ​ൻ. ആ​ഗ​സ്​​റ്റ്​ 18 മു​ത​ൽ 25 വ​രെ ന​ട​ക്കു​ന്ന ഏ​ഷ്യ​ൻ ചാ​മ്പ്യ​ൻ​ഷി​പ്പി​ൽ ഇ​ന്ത്യ​ൻ വ​നി​ത ടീ​മി​നെ ന​യി​ക്കു​ന്ന​ത് കോ​ഴി​ക്കോ​ട്​ കോ​ട്ടൂ​രു​കാ​രി എ​സ്. രേ​ഖ. 2013 മു​ത​ൽ ഇ​ന്ത്യ​ൻ ടീ​മി​​െൻറ സ​ജീ​വ​സാ​ന്നി​ധ്യ​മാ​ണ് ഈ ​താ​രം. മ​ഹാ​രാ​ഷ്​​ട്ര​യി​ലെ ഔ​റം​ഗ​ബാ​ദി​ൽ ക​ഴി​ഞ്ഞ ര​ണ്ടു മാ​സ​ത്തോ​ള​മാ​യി ന​ട​ന്നു​വ​രു​ന്ന ഏ​ഷ്യ​ൻ ചാ​മ്പ്യ​ൻ​ഷി​പ്പി​നു​ള്ള വ​നി​ത ഇ​ന്ത്യ​ൻ വോ​ളി​ബാ​ൾ ടീ​മി​​െൻറ ക്യാ​മ്പി​ൽ​നി​ന്നും ​െത​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ട 14  താ​ര​ങ്ങ​ളു​മാ​യി ഇ​ന്ത്യ​ൻ ടീം 16​ന്​ യാ​ത്ര​തി​രി​ക്കും. ദ​ക്ഷി​ണ കൊ​റി​യ​യി​ലാ​ണ് ചാ​മ്പ്യ​ൻ​ഷി​പ്​ ന​ട​ക്കു​ന്ന​ത്. 

പ​ത്ത് മ​ല​യാ​ളി​ക​ളാ​ണ് ടീ​മി​ൽ ഇ​ടം​പി​ടി​ച്ച​ത്. അ​ഞ്ജു ബാ​ല​കൃ​ഷ്ണ​ൻ, സൂ​ര്യ, അ​നു​ശ്രീ, ജി​നി, അ​ശ്വ​തി, ശ്രു​തി, മി​നി​മോ​ൾ, റി​ച്ചു, അ​ശ്വി​നി ക​ണ്ടോ​ത്ത് എ​ന്നി​വ​രാ​ണ് മ​ല​യാ​ളി താ​ര​ങ്ങ​ൾ. കോ​ട്ടൂ​ർ പ​ഞ്ചാ​യ​ത്തി​ലെ പെ​രു​വ​ച്ചേ​രി​യു​ടെ അ​ഭി​മാ​ന​മാ​യി മാ​റി​യ എ​സ്. രേ​ഖ ശ്രീ​ശൈ​ലം തോ​ട്ട​ത്തി​ൽ ഹ​രി​ദാ​സ​‍​െൻറ​യും സു​ഭാ​ഷി​ണി​യു​ടെ​യും മ​ക​ളാ​ണ്. സു​ബി​ൻ ദാ​സാ​ണ് സ​ഹോ​ദ​ര​ൻ.

ഇ​ന്ത്യ​ൻ വ​നി​ത വോ​ളി​ബാ​ൾ ടീ​മി​​െൻറ ഉ​രു​ക്ക് വ​നി​ത​യാ​യ രേ​ഖ​ക്ക്​ എ​ല്ലാ പ്ര​തി​ബ​ന്ധ​ങ്ങ​ളെ​യും ത​ട​സ്സ​ങ്ങ​ളെ​യും മ​റി​ക​ട​ന്ന് ഏ​ഷ്യ​ൻ ചാ​മ്പ്യ​ൻ​ഷി​പ്പി​ൽ ഇ​ന്ത്യ​ക്കാ​യി മെ​ഡ​ൽ നേ​ടി​യെ​ടു​ക്കാ​ൻ ക​ഴി​യ​ട്ടെ എ​ന്ന പ്രാ​ർ​ഥ​ന​യി​ലാ​ണ് കോ​ട്ടൂ​ർ​ഗ്രാ​മം. 

Loading...
COMMENTS