ശീതകാല ഒളിംപിക്സിൽ പങ്കെടുക്കുന്നതിന് റഷ്യക്ക് വിലക്ക്

11:16 AM
06/12/2017

ലോസാനെ: അടുത്ത വർഷത്തെ ശീതകാല ഒളിംപിക്സിൽ പങ്കെടുക്കുന്നതിൽ നിന്ന് അന്താരാഷ്ട്ര ഒളിംപിക് സമിതി റഷ്യയെ വിലക്കി. 2014 സോചി ഗെയിമിലെ സ്റ്റേറ്റ് സ്പോൺസർ ഉത്തേജക ഉപയോഗത്തെ തുടർന്നാണ് തീരുമാനം. ഉത്തേജക മരുന്ന് ഉപയോഗിക്കാത്ത റഷ്യൻ അത്ലറ്റുകൾക്ക് "റഷ്യയിൽ നിന്നുള്ള ഒളിമ്പിക് അത്ലറ്റ്" എന്ന പേരിൽ മത്സരിക്കാൻ അനുമതി നൽകും. ഉത്തേജക മരുന്ന് ഉപയോഗത്തിൽ റഷ്യൻ സർക്കാർ പങ്കുവഹിച്ചെന്ന വിവാദം സംബന്ധിച്ച് 17 മാസം നീണ്ട അന്വേഷണത്തിന് ശേഷമാണ് തീരുമാനം.

COMMENTS