ഋഷിരാജ് സിങ്​, ബിഗ്​ സല്യൂട്ട്​, ആ നന്മക്ക്​...

  • കണ്ണീരി​െൻറ ട്രാക്കിൽനിന്ന്​ നടന്നുകയറാൻ ഷിജിലക്കും സ്​റ്റലീനക്കും ഋഷിരാജ് സിങ്​ നൽകിയത് 10,000 രൂപയുടെ ഷൂ

ജില്ല അത്​ലറ്റിക്​ മീറ്റിൽ ​െപൺകുട്ടികളുടെ അണ്ടർ 16 വിഭാഗത്തിലെ നടത്ത മത്സരത്തിൽ ഷൂ ഇല്ലാതെ പ​െങ്കടുത്ത്​ ഒന്നാംസ്ഥാനം നേടിയ ഷിജില (755), മൂന്നാംസ്ഥാനം നേടിയ സ്​റ്റലീന (147) എന്നിവർക്കൊപ്പം മെഡൽദാന ചടങ്ങിൽ എക്​സൈസ്​ കമീഷണർ ഋഷിരാജ്​ സിങ്​ (ഫോട്ടോ: ഹാരിസ് കുറ്റിപ്പുറം)

തിരുവനന്തപുരം: ജില്ല അത്​ലറ്റിക് മീറ്റിൽ നടത്ത മത്സരത്തിനിറങ്ങുമ്പോൾ അപമാനവും നാണക്കേടും കൊണ്ട് തലകുനിഞ്ഞ അവസ്ഥയിലായിരുന്നു ഷിജിലയും സ്​റ്റലീനയും. എല്ലാവരും മുന്തിയ ഇനം സ്പൈക്കുകളിട്ട്​ ട്രാക്കിൽ നിൽക്കുമ്പോൾ നഗ്​നപാദങ്ങളിൽ നോക്കിനിൽക്കേണ്ട ഗതികേട്​. ട്രാക്ക് പരിപാലകരുടെ കുത്തുവാക്കുകളും എതിരാളികളുടെ മുനവെച്ചുള്ള കള്ളച്ചിരികളും നന്നേ വേദനിപ്പിച്ചെങ്കിലും അതൊന്നും കണ്ണീരായി പുറത്തുവരരുതേ എന്ന പ്രാർഥനയായിരുന്നു മനസ്സുനിറയെ. ഒപ്പം ഒരുതവണയെങ്കിലും സിന്തറ്റിക് ട്രാക്കിൽ മത്സരിക്കണമെന്ന മോഹവും. 

ഇല്ലായ്മകളിൽനിന്ന് മത്സരിക്കാനെത്തിയ ഇരുവരുടെയും നിറകണ്ണുകൾക്ക് മുന്നിൽ അവസാനം ചട്ടങ്ങൾ മറക്കാൻ സംഘാടകർ തയാറായതോടെ ചന്ദ്രശേഖരൻ നായർ സ്​റ്റേഡിയത്തിൽ ശനിയാഴ്ച നടന്നത് സിനിമയെ വെല്ലുന്ന രംഗങ്ങൾ. പെൺകുട്ടികളുടെ അണ്ടർ-16 വിഭാഗം നടത്തത്തിൽ അരുമാനൂർ എം.വി.എച്ച്.എസ്.എസിലെ ഷിജില ഒന്നാമതും സ്​റ്റലീന മൂന്നാമതുമെത്തി. ഒടുവിൽ എക്​സൈസ്​ കമീഷണർ ഋഷിരാജ് സിങ്ങി​​​െൻറ അപ്രതീക്ഷിത സമ്മാനവും.
ഷൂ ഇല്ലാത്ത ഇരുവരെയും സിന്തറ്റിക്​ ട്രാക്കിൽ മത്സരിപ്പിക്കാനാവില്ലെന്ന നിലപാടിലായിരുന്നു സംഘാടകർ. മാതാപിതാക്കൾ മത്സ്യത്തൊഴിലാളികളാണെന്നും ഷൂ വാങ്ങുനുള്ള കാശില്ലെന്നും കോച്ച് സജീവ് പറഞ്ഞെങ്കിലും തീരുമാനത്തിൽ മാറ്റമുണ്ടായില്ല. ഇതിനിടയിലാണ് പതിവ് പ്രഭാതസവാരിക്കായി ഋഷിരാജ് സിങ് സ്​റ്റേഡിയത്തിൽ എത്തിയത്. സംഘാടകരുടെയും കോച്ചി​​െൻറയും വാദങ്ങൾ മാറിനിന്ന് കേട്ട അദ്ദേഹം പക്ഷേ സംഭവത്തിൽ ഇടപെട്ടില്ല. 

ഷിജിലയുടെയും സ്​റ്റലീനയുടെയും കണ്ണീരിന്​ മുമ്പിൽ ഒടുവിൽ സംഘാടകരുടെ മനസ്സുമാറി. മത്സരം തുടങ്ങിയതുമുതൽ ഷിജിലയായിരുന്നു ഒന്നാമത്​. കാലിൽ മുറിവേറ്റിട്ടും പതറാതെ നടന്ന്​ സ്​റ്റലീന മൂന്നാമതുമെത്തി. സംഘാടകരുടെ അഭ്യർഥന പ്രകാരം വിജയികൾക്ക്​ ഋഷിരാജ് സിങ് തന്നെ മെഡലുകൾ സമ്മാനിച്ചു. ഇരുവർക്കും ത​ാൻ ഷൂ നൽകുമെന്നും അദ്ദേഹം പ്രഖ്യാപിച്ചു. ഉച്ചയോടെ കോച്ച് സജീവിനെയും താരങ്ങളെയും ഓഫിസിലേക്ക് വിളിച്ചുവരുത്തിയ അദ്ദേഹം ഇരുവർക്കും ഇഷ്​ട ഷൂ വാങ്ങാൻ 10,000 രൂപ വീതം നൽകി. സമാപന സമ്മേളനത്തിൽ ഡോ. എ. സമ്പത്ത് എം.പിയാണ് ഇരുവർക്കും ഋഷിരാജ്​ സിങ്​ സമ്മാനിച്ച ഷൂ വിതരണം ചെയ്തത്. 
 

COMMENTS