ചരിത്രത്തിലാദ്യമായി ഒരു കായിക താരം കേന്ദ്രമന്ത്രി
text_fieldsന്യൂഡൽഹി: കേന്ദ്ര മന്ത്രിസഭാ പുനഃസംഘടനയിൽ കേന്ദ്ര കായിക വകുപ്പ് മന്ത്രിയായി ഒരു കായിക താരം നിയമിതനായി. ഒളിമ്പിക് വെള്ളിമെഡൽ ജേതാവായ ഷൂട്ടിങ് താരം രാജ്യവർധൻ സിങ് റാത്തോഡാണ് ഇനി കേന്ദ്ര കായികവകുപ്പു കൈകാര്യം ചെയ്യുക. കായിക മന്ത്രിയായിരുന്ന വിജയ് ഗോയലിനെ പാർലമെന്ററികാര്യ വകുപ്പിലേക്കു മാറ്റിയതോടെയാണ് റാത്തോഡിനെ തേടി മന്ത്രിസ്ഥാനം എത്തിയത്. ഉപരാഷ്ട്രപതി സ്ഥാനത്തേക്കു മൽസരിക്കുന്നതിനായി വെങ്കയ്യനായിഡു രാജിവച്ചതിനെ തുടർന്നാണ് പാർലമെന്ററി വകുപ്പ് വിജയ് ഗോയലിനു ലഭിച്ചത്.
രാജസ്ഥാനിൽനിന്നുള്ള എം.പിയായ റാത്തോഡ് യുവജനകാര്യ, കായിക വകുപ്പുകളുടെ സ്വതന്ത്രചുമതലയുള്ള സഹമന്ത്രിയായിരുന്നു. വാർത്താ പ്രക്ഷേപണ സഹമന്ത്രിയായും അദ്ദേഹം പ്രവർത്തിച്ചിട്ടുണ്ട്. 2004ലെ ഏഥൻസ് ഒളിമ്പിക്സിലാണ് അദ്ദേഹം വെള്ളിമെഡൽ നേടിയത്. കോമൺവെൽത്ത് ഗെയിംസിൽ മൂന്നു സ്വർണ മെഡലും ലോക ചാമ്പ്യൻഷിപ്പിൽ രണ്ടു സ്വർണ മെഡലും ഏഷ്യൻ ഗെയിംസിൽ ഒരു വെള്ളിമെഡലും അദ്ദേഹം നേടിയിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
