പി.യു. ചിത്രക്ക് വേണ്ടി ഇടത് എം.പിമാർ മന്ത്രിയെ കണ്ടു
text_fieldsന്യൂഡൽഹി: ലണ്ടനിൽ നടക്കുന്ന ലോക അത്ലറ്റിക് ചാമ്പ്യൻഷിപ്പിൽ പി.യു. ചിത്രയെയും ഉൾപ്പെടുത്തണമെന്നാവശ്യപ്പെട്ട് ഇടത് എം.പിമാർ കേന്ദ്ര കായിക മന്ത്രി വിജയ് ഗോയലിെന കണ്ടു. ഏഷ്യൻ ചാമ്പ്യൻഷിപ്പിൽ സ്വർണം നേടിയ ചിത്രയെ തഴഞ്ഞത് വേദനജനകമാണ്. അത്ലറ്റിക്ഫെഡറേഷെൻറ തീരുമാനം നീതീകരിക്കാൻ പറ്റാത്തതാണെന്നും എം.പിമാർ കുറ്റെപ്പടുത്തി.
ഇന്ത്യൻ അത്ലറ്റിക് ഫെഡറേഷനിൽനിന്ന് അഭിപ്രായമാരാഞ്ഞ് ആവശ്യമായ നടപടി സ്വീകരിക്കാമെന്ന് മന്ത്രി പ്രതികരിച്ചതായി എം.പിമാർ പറഞ്ഞു. എം.പിമാരായ പി. കരുണാകരൻ, എം.ബി. രാജേഷ്, എ. സമ്പത്ത്, പി.കെ. ബിജു. പി.കെ. ശ്രീമതി ടീച്ചർ, മുഹമ്മദ് സലീം എന്നിവരാണ് മന്ത്രിയെ സന്ദർശിച്ചത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
