പി.ടി. ഉഷക്ക്​ ​െഎ.എ.എ.എഫ്​ ബഹുമതി

22:50 PM
18/07/2019
PT-usha-18-7-19.jpg

ന്യൂ​ഡ​ൽ​ഹി: ഇ​ന്ത്യ​യു​ടെ ഇ​തി​ഹാ​സ അ​ത്​​ല​റ്റ്​ പി.​ടി. ഉ​ഷ​ക്ക്​ അ​ന്താ​രാ​ഷ്​​ട്ര അ​മ​ച്വ​ർ അ​ത്​​ല​റ്റി​ക്​ ഫെ​ഡ​േ​റ​ഷ​​െൻറ ( െഎ.​എ.​എ.​എ​ഫ്) ബ​ഹു​മ​തി. അ​ത്​​ല​റ്റി​ക്​​സി​ന്​ ന​ൽ​കി​യ മി​ക​ച്ച സം​ഭാ​വ​ന​ക​ൾ മു​ൻ​നി​ർ​ത്തി ‘വെ​റ്റ​റ​ൻ പി​ൻ’ ബ​ഹു​മ​തി​യാ​ണ്​ ഉ​ഷ​ക്ക്​ ല​ഭി​ച്ച​ത്.

‘അ​ത്​​ല​റ്റി​ക്​​സ്​ ലോ​ക​ത്തി​ന്​ താ​ങ്ക​ൾ ന​ൽ​കി​യ സം​ഭാ​വ​ന​ക​ൾ മാ​നി​ച്ച്​ മേ​ഖ​ല​യി​ലെ അ​സോ​സി​യേ​ഷ​ൻ ന​ൽ​കി​യ നി​ർ​ദേ​ശം അം​ഗീ​ക​രി​ച്ച്​ താ​ങ്ക​ൾ​ക്ക്​ വെ​റ്റ​റ​ൻ പി​ൻ ബ​ഹു​മ​തി ന​ൽ​കു​​ന്ന​തി​ൽ ഞ​ങ്ങ​ൾ​ക്ക്​ സ​ന്തോ​ഷ​മു​ണ്ട്​’- െഎ.​എ.​എ.​എ​ഫ് സി.​ഇ.​ഒ ജോ​ൺ റി​ഡ്​​ജി​യ​ൻ അ​യ​ച്ച ക​ത്തി​ൽ അ​റി​യി​ച്ചു. സെ​പ്​​റ്റം​ബ​റി​ൽ ഖ​ത്ത​റി​ൽ ന​ട​ക്കു​ന്ന 52ാമ​ത്​ െഎ.​എ.​എ.​എ​ഫ് ​കോ​ൺ​ഫ​റ​ൻ​സി​ൽ  ഉ​ഷ​ക്ക് ബ​ഹു​മ​തി​ സ​മ്മാ​നി​ക്കും. ബ​ഹു​മ​തി ല​ഭി​ച്ച​തി​ൽ ഏ​റെ സ​ന്തോ​ഷ​മു​ള്ള​താ​യി ഉ​ഷ ട്വി​റ്റ​റി​ൽ പ്ര​തി​ക​രി​ച്ചു.

Loading...
COMMENTS