പ്രിയങ്ക ചോപ്ര നായിക; എ.ആര്‍ റഹ്മാൻ സംഗീതം, നൂറു കോടി ബജറ്റില്‍ പി.ടി ഉഷയുടെ ജീവിതം സിനിമയാകുന്നു

13:18 PM
30/09/2017


കോ​ഴി​ക്കോ​ട്​: ഒ​ളി​മ്പ്യ​ൻ പി.​ടി. ഉ​ഷ​യു​ടെ ജീ​വി​തം സി​നി​മ​യാ​കു​ന്നു. പ​ര​സ്യ​ചി​ത്ര​ങ്ങ​ളി​ലൂ​െ​ട ശ്ര​ദ്ധ​നേ​ടി​യ രേ​വ​തി വ​ർ​മ സം​വി​ധാ​നം ​െച​യ്യു​ന്ന സി​നി​മ​യു​​ടെ ഷൂ​ട്ടി​ങ്​ അ​ടു​ത്ത വ​ർ​ഷം തു​ട​ങ്ങാ​നാ​ണ്​ സാ​ധ്യ​ത. 100 കോ​ടി രൂ​പ ബ​ജ​റ്റി​ൽ നി​ർ​മി​ക്കു​ന്ന സി​നി​മ​ക്ക്​ ‘പി.​ടി. ഉ​ഷ, ഇ​ന്ത്യ’ എ​ന്നാ​ണ്​ പേ​രി​ട്ട​ത്.

ഹി​ന്ദി​യും ഇം​ഗ്ലീ​ഷു​മ​ട​ക്ക​മു​ള്ള ഭാ​ഷ​ക​ളി​ലെ​ത്തു​ന്ന സി​നി​മ​യു​ടെ തി​ര​ക്ക​ഥാ​കൃ​ത്ത്​ ഡോ. ​എം. സ​ജീ​ഷാ​ണ്. ഒാ​സ്​​ക​ർ പു​ര​സ്​​കാ​ര​ജേ​താ​ക്ക​ളാ​യ എ.​ആ​ർ. റ​ഹ്​​മാ​നും റ​സൂ​ൽ പൂ​ക്കു​ട്ടി​യും പി​ന്ന​ണി​യി​ൽ പ്ര​വ​ർ​ത്തി​ക്കും.
 
പ്രി​യ​ങ്ക ചോ​പ്ര, ദീ​പി​ക പ​ദു​ക്കോ​ൺ, സോ​നം ക​പൂ​ർ, ആ​ൻ​ഡ്രി​യ ജ​ർ​മി​യ എ​ന്നി​വ​രി​ലാ​രെ​ങ്കി​ലും ഉ​ഷ​യു​െ​ട റോ​ളി​ലെ​ത്തും. മോ​ഹ​ൻ​ലാ​ൽ, കാ​ർ​ത്തി, അ​മി​താ​ഭ്​ ബ​ച്ച​ൻ, ജ​യ ബ​ച്ച​ൻ തു​ട​ങ്ങി​യ​വ​രും ചി​ത്ര​ത്തി​ൽ അ​ഭി​ന​യി​ക്കാ​നി​ട​യു​ണ്ട്. 

Loading...
COMMENTS