ഹൈ പെർഫോമൻസ് സ്പെഷലിസ്റ്റ് കോച്ച് നിയമനം; ഉഷക്കെതിരെ റോബർട്ട് ബോബി ജോർജ്
text_fieldsകോഴിക്കോട്: ഉന്നതനിലവാരമുള്ള പരിശീലകനായി (ഹൈ പെർഫോമൻസ് സ്പെഷലിസ്റ്റ് കോച്ച്) റോബർട്ട് ബോബി ജോർജിനെ നിയമിക്കാതിരിക്കാൻ പി.ടി. ഉഷ ഇടേങ്കാലിട്ടതായി പരാതി. അഞ്ജു േബാബി ജോർജിെൻറ ഭർത്താവ് കൂടിയായ റോബർട്ട് തന്നെയാണ് ഉഷക്കെതിരെ കടുത്ത ആരോപണവുമായി രംഗത്തെത്തിയത്.
ലോകചാമ്പ്യൻഷിപ്പിലടക്കം മെഡൽ നേടിയ അഞ്ജുവിെൻറ പരിശീലകൻ എന്ന നിലയിലാണ് േറാബർട്ടിനെ ഹൈ പെർഫോമൻസ് സ്പെഷലിസ്റ്റ് കോച്ചായി നിയമിച്ചത്. ഏഴു മാസം മുമ്പാണ് അപേക്ഷ നൽകിയത്. കേന്ദ്ര കായികമന്ത്രിയും സ്പോർട്സ് അതോറിറ്റി ഒാഫ് ഇന്ത്യ (സായ്) അധികൃതരും പരിശോധിച്ച അപേക്ഷയിൽ തീരുമാനം വൈകിയിരുന്നു. നവംബർ 27നാണ് ഉഷ പരാതി നൽകിയതെങ്കിലും കായിക മന്ത്രാലയം പരിഗണിച്ചില്ല. കഴിഞ്ഞ ആഴ്ച റോബർട്ടിന് നിയമന ഉത്തരവ് നൽകുകയായിരുന്നു. ബാഡ്മിൻറൺ പരിശീലകരായ ഗോപീചന്ദിനെയും യു. വിമൽ കുമാറിനെയും ഇതേപദവിയിൽ നിയമിച്ചിട്ടുണ്ട്. മൂന്നു വർഷത്തേക്കാണ് നിയമനം. പിന്നീട് കാലാവധി നീട്ടിയേക്കും.
അത്ലറ്റിക് ഫെഡറേഷൻ ഒാഫ് ഇന്ത്യ (എ.എഫ്.െഎ) റോബർട്ടിനെ ശിപാർശ ചെയ്തിരുന്നു. മുൻ ഹൈ പെർഫോമൻസ് ഡയറക്ടർ ഡെറിക് ബൂസിയും ഇദ്ദേഹത്തിെൻറ പേര് നിർദേശിച്ചിരുന്നു. ഇതുവരെ വിദേശ പരിശീലകരെ മാത്രമായിരുന്നു ഹൈ പെർഫോമൻസ് സ്പെഷലിസറ്റ് കോച്ചായി നിയമിച്ചിരുന്നത്. പരിശീലകനാകാൻ മതിയായ യോഗ്യതയും പരിചയവും തനിക്കില്ലെന്ന് ഉഷ പരാതിയിൽ പറഞ്ഞതായി റോബർട്ട് ബോബി ജോർജ് പറഞ്ഞു. ‘ഇന്ത്യയിലെ ഏറ്റവും പ്രായം കുറഞ്ഞ ദ്രോണാചാര്യ അവാർഡ് ജേതാവാണ് ഞാൻ. അഞ്ജുവിനെ ലോകചാമ്പ്യൻഷിപ്പിലും മെഡൽ നേട്ടത്തിലെത്തിക്കാനായിട്ടുണ്ട്. കഴിവുകൊണ്ട് തന്നെയാണ് ഇൗ നിയമനം ലഭിച്ചത്’- റോബർട്ട് പറഞ്ഞു.
ഇന്ത്യൻ അത്ലറ്റിക്സ് പി.ടി. ഉഷയിൽ തുടങ്ങി പി.ടി. ഉഷയിൽ അവസാനിക്കുന്നതല്ല. ഞാനാണ് എല്ലാം എന്ന ചിന്തയാണ് ഉഷക്ക്. നോർമൻ പ്രിച്ചാർഡ് മുതൽ നീരജ് ചോപ്ര വരെ പ്രതിഭകളുടെ നിര നീണ്ടതാണെന്ന് റോബർട്ട് ബോബി പറഞ്ഞു. പി.യു. ചിത്രയെ ലോക അത്ലറ്റിക്സ് ചാമ്പ്യൻഷിപ്പിനുള്ള ടീമിൽനിന്ന് തഴഞ്ഞതിനെ തുടർന്നുണ്ടായ ജനവികാരത്തിൽനിന്ന് ഉഷ പാഠം പഠിച്ചിട്ടില്ല.
കായിക നിരീക്ഷക എന്ന പദവി ഉഷ രാജിവെക്കണം. ഉഷയുടെ പാരെവപ്പിനെ അതിജീവിക്കാനുള്ള കരുത്ത് തനിക്കുെണ്ടന്നും അദ്ദേഹം പറഞ്ഞു. ഏഷ്യൻ തലത്തിനപ്പുറം കാര്യമായ നേട്ടമില്ലാത്ത താരമാണ് ഉഷ. പുതിയ പദവിയിേലക്ക് ഏത് നിലയിലും തനിക്ക് യോഗ്യതയുണ്ട്. പി.ടി. ഉഷ പത്താം ക്ലാസുകാരിയാണെങ്കിൽ താൻ എൻജിനീയറിങ് ബിരുദധാരിയാണെന്നും റോബർട്ട് പറഞ്ഞു. വിഷയത്തിൽ പ്രതികരണം തേടിയെങ്കിലും മാധ്യമങ്ങളോട് പ്രതികരിക്കാനില്ലെന്നായിരുന്നു ഉഷയുടെ നിലപാട്.