Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightSportschevron_rightEventschevron_rightപ്രോ ​വോ​ളി: യു...

പ്രോ ​വോ​ളി: യു ​മും​ബ​ക്ക്​ ആ​ദ്യ ജ​യം

text_fields
bookmark_border
pro-volley-u-mumba
cancel

ചെ​ന്നൈ: പ്രോ ​വോ​ളി ലീ​ഗി​ൽ സ്വ​ന്തം ത​ട്ട​ക​ത്തി​ലും ചെ​ന്നൈ സ്​​പാ​ർ​ട്ട​ൻ​സി​ന്​ തോ​ൽ​വി. കൊ​ച്ചി​ യി​ൽ ക​ളി​ച്ച മൂ​ന്നി​ലും തോ​റ്റ യു ​മും​ബ​​ക്കു മു​ന്നി​ൽ ആ​തി​ഥേ​യ​ർ പ​ത​റി​പ്പോ​യ​പ്പോ​ൾ 3-2നാ​യി​രു​ന്നു മും​ബ​യു​ടെ ആ​ദ്യ ജ​യ​മെ​ത്തി​യ​ത്. ഇ​തോ​ടെ, ​മൂ​ന്നും നാ​ലും സ്​​ഥാ​ന​ക്കാ​രാ​യി ​സെ​മി​യി​ലെ​ത്തു​ന്ന​വ​ർ ആ​രെ​ന്ന​റി​യാ​നു​ള്ള പോ​രാ​ട്ടം സ​ങ്കീ​ർ​ണ​മാ​യി. തു​ട​ർ​ച്ച​യാ​യി ആ​ദ്യ മൂ​ന്നു​ സെ​റ്റും ​ജ​യി​ച്ചാ​ണ്​ മും​ബ ചെ​ന്നൈ​യെ വീ​ഴ്​​ത്തി​യ​ത്. സ്​​കോ​ർ: 15-14, 15-8, 15-10, 10-15,10-15.

ക​നേ​ഡി​യ​ൻ അ​റ്റാ​ക്ക​റാ​യ റു​ഡി വെ​ർ​ഹോ​ഫ്​ ചെ​ന്നൈ​ക്കാ​യി പോ​യ​ൻ​റു​ക​ൾ വാ​രി​ക്കൂ​ട്ടി​യെ​ങ്കി​ലും മും​ബ​യു​ടെ ആ​ക്ര​മ​ണ​ത്തെ ത​ട​യാ​ൻ പാ​ടു​പെ​ട്ടു. ദീ​പേ​ശ്​ കു​മാ​ർ സി​ൻ​ഹ​യും വി​നീ​ത്​ കു​മാ​റു​മാ​ണ്​ മും​ബ​യു​ടെ ടോ​പ്​ സ്​​കോ​റ​ർ​മാ​ർ. ടീം ​ഗെ​യി​മാ​ക്കി​മാ​റ്റി​യാ​ണ്​ അ​വ​ർ ക​ളി നേ​ടി​യ​ത്.

ആ​ദ്യ സെ​റ്റി​ൽ ഒ​പ്പ​ത്തി​നൊ​പ്പ​മാ​ണ്​ മു​ന്നേ​റി​യ​തെ​ങ്കി​ലും അ​വ​സാ​ന കു​തി​പ്പി​ൽ മും​ബ ക​ളി​പി​ടി​ച്ചു. പി​ന്നീ​ട്​ ര​ണ്ടും മൂ​ന്നും ജ​യി​ച്ച അ​വ​ർ ഗെ​യിം പി​ടി​ച്ചു. അ​വ​സാ​ന ര​ണ്ട്​ സെ​റ്റ്​ ജ​യി​ച്ചെ​ങ്കി​ലും ചെ​ന്നൈ​ക്ക്​ വി​ല​പ്പെ​ട്ട ര​ണ്ട്​ പോ​യ​ൻ​റ്​ ന​ഷ്​​ട​മാ​യി. ഞാ​യ​റാ​ഴ്​​ച​ ചെ​ന്നൈ സ്​​പാ​ർ​ട്ട​ൻ​സും അ​ഹ്​​മ​ദാ​ബാ​ദ്​ ഡി​ഫ​ൻ​ഡേ​ഴ്​​സും ഏ​റ്റു​മു​ട്ടും.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:chennaimalayalam newssports newsPro Volleyu mumba
News Summary - pro volley; u mumba win -sports
Next Story