േപ്രാ വോളി ഫൈനൽ ഇന്ന്
text_fieldsചെന്നൈ: ഇന്ത്യൻ വോളിബാളിൽ മാറ്റത്തിെൻറ കാറ്റുമായെത്തിയ േപ്രാ വോളിബാൾ ലീഗിന് ഇന ്ന് കലാശക്കൊട്ട്. വോളിപ്രേമികൾ കാത്തിരിക്കുന്ന ഫൈനലിൽ കാലിക്കറ്റ് ഹീറോസ് ചെന് നൈ സ്പാർട്ടൻസിനെ നേരിടും. ഫൈനലിനുമുമ്പ് ദേശീയ താരങ്ങൾ അണിനിരക്കുന്ന വനിതകളു ടെ പ്രദർശനമത്സരത്തിൽ ഒാൾ സ്റ്റാർസ് ടീം യെല്ലോ ഒാൾ സ്റ്റാർസ് ടീം ബ്ലൂവിനെ നേരി ടും.
ടൂർണമെൻറിൽ എല്ലാ മത്സരങ്ങളും ജയിച്ച് അജയ്യരായി കുതിക്കുന്ന കാലിക്കറ്റിെ ൻറ ചെമ്പടയും ഗ്രൂപ് മത്സരത്തിലെ വീഴ്ചകൾക്ക് സെമിയിലെ ആവേശകരമായ ജയത്തിലൂടെ പ് രായശ്ചിത്തം ചെയ്തെത്തുന്ന ചെന്നൈയുടെ മച്ചാൻസും മുഖാമുഖം നിൽക്കുേമ്പാൾ ചെന്നൈ ജവ ഹർലാൽ നെഹ്റു ഇൻഡോർ സ്റ്റേഡിയത്തിൽ പോരാട്ടം തീപാറും. ഫൈനൽ വിജയികൾക്ക് ഏപ്രിൽ 18 മുതൽ 26 വരെ ചൈനീസ് തായ്പേയിയിൽ നടക്കുന്ന ഏഷ്യൻ ക്ലബ് വോളി ചാമ്പ്യൻഷിപ്പിൽ ഇന്ത്യയെ പ്രതിനിധാനം ചെയ്യാം.
ഒാൾറൗണ്ട് കരുത്തിൽ കാലിക്കറ്റ്
പ്രാഥമിക റൗണ്ടിൽ ചെന്നൈ അടക്കം എല്ലാ എതിരാളികളെയും ആധികാരികമായി തോൽപിച്ചായിരുന്നു കാലിക്കറ്റിെൻറ കുതിപ്പ്. ചെന്നൈയെ 4-1നാണ് (15-8, 15-8, 13-15, 15-11, 15-11) കാലിക്കറ്റ് തകർത്തിരുന്നത്. സെമിയിൽ ഏകപക്ഷീയമായ മൂന്ന് സെറ്റുകൾക്ക് യു മുംബയെയും കടപുഴക്കിയ ജെറോം വിനീതിനും സംഘത്തിനും മുന്നിൽ ഫൈനലിൽ ചെന്നൈ എത്രമാത്രം വെല്ലുവിളിയുയർത്തുമെന്നതാവും നിർണായകം. എല്ലാ പൊസിഷനിലും മികച്ച കളിക്കാരുള്ളതും ടീം വർക്കുമാണ് കാലിക്കറ്റിെൻറ വിജയമന്ത്രം. ഒരു കളിക്കാരൻ ഫോംഒൗട്ടായാലും ടീമിനെ ബാധിക്കാതിരിക്കുന്ന രീതിയിലാണ് ടീമിെൻറ കളി.
പ്രാഥമിക റൗണ്ടിൽ ടീമിെൻറ മുന്നേറ്റത്തിൽ നിർണായക സാന്നിധ്യമായ അജിത് ലാൽ സെമിയിൽ നിറംമങ്ങിയത് ടീമിനെ ബാധിച്ചതേയില്ല. അറ്റാക്കർമാരായ അജിത് ലാലും യു.എസ് താരം പോൾ ലോട്ട്മാനും ബ്ലോക്കർമാരായ എ. കാർത്തികും കോംഗോ താരം ഇല്ലൗനി എൻഗാംപൗറൗവും സെറ്റർ വിപുൽ കുമാറും യൂനിേവഴ്സൽ ജെറോം വിനീതും ചേരുേമ്പാൾ ടൂർണമെൻറിലെ ഏറ്റവും മികച്ച ഫസ്റ്റ് സിക്സാണ് കാലിക്കറ്റിേൻറത്. അവശ്യസന്ദർഭങ്ങളിൽ മികച്ച ‘പെറുക്കലു’മായി ലിബറോ സി.കെ. രതീഷുമുണ്ട്.
ആരാധക പിന്തുണയിൽ ചെന്നൈ
ശരാശരി പ്രകടനങ്ങൾക്കുശേഷം സ്വന്തം കാണികളുടെ ആരവങ്ങൾ കരുത്താക്കിയാണ് സെമിയിൽ ശക്തരായ കൊച്ചി ബ്ലൂ സ്പൈക്കേഴ്സിനെ മറികടന്ന് ചെന്നൈ സ്പാർട്ടൻസ് കലാശക്കളിക്ക് അർഹത നേടിയത്. വിദേശ താരങ്ങളായ റൂഡി വെർഹോഫിെൻറയും റസ്ലാൻ സോറോകിൻസിെൻറയും മികച്ച ഫോമാണ് ചെെന്നെയുടെ കരുത്ത്. അറ്റാക്കർ സോറോകിൻസും ബ്ലോക്കർ വെർഹോഫും മികച്ച പ്രകടനമാണ് സെമിയിൽ പുറത്തെടുത്തത്.
അടിസ്ഥാനപരമായി ബ്ലോക്കറാണെങ്കിലും വെർഹോഫാണ് ടൂർണമെൻറിൽ സ്പൈക് പോയൻറിലും മൊത്തം പോയൻറിലും മുന്നിൽ. ലാത്വിയക്കാരൻ സോറോകിൻസ് സെമിയിൽ 17 പോയൻറ് നേടി ഫോമിലേക്ക് മടങ്ങിയെത്തി. ഇവർക്കൊപ്പം തമിഴ്നാട്ടുകാരായ അറ്റാക്കർ നവീൻ രാജ േജക്കബും ബ്ലോക്കർ ഷെൽട്ടൺ മോസസും മലയാളി താരങ്ങളായ അറ്റാക്കർ വിബിൻ ജോർജും ബ്ലോക്കർ ജി.എസ്. അഖിനും സെറ്റർ കെ.ജെ. കപിൽദേവും ചേരുേമ്പാൾ ചെന്നൈ ടീം സെറ്റാവുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
