ഒാസ്കാർ പിസ്റ്റോറിയസിെൻറ ശിക്ഷ ഇരട്ടിയാക്കി
text_fieldsജോഹന്നാസ്ബർഗ്: പാരാലിമ്പിക്സ് താരം ഒാസ്കാർ പിസ്റ്റോറിയസിെൻറ ശിക്ഷ ഇരട്ടിയാക്കി. ദക്ഷിണാഫ്രിക്കൻ അപ്പീൽ കോടതിയാണ് പിസ്റ്റോറിസിെൻറ ശിക്ഷ വർധിപ്പിച്ചത്. ആറ് വർഷത്തിൽ നിന്ന് 13 വർഷവും അഞ്ച് മാസവുമായാണ് ശിക്ഷ വർധിപ്പിച്ചത്. കാമുകി റേവ സ്റ്റീൻകാംപിനെ കൊലപ്പെടുത്തിയെന്ന കേസിൽ പിസ്റ്റോറിയസിനെ ആറ് വർഷത്തേക്കാണ് വിചാരണ കോടതി ശിക്ഷിച്ചത്. പ്രൊസിക്യൂഷനാണ് കേസിൽ അപ്പീലുമായി മുന്നോട്ട് പോയത്.
തെൻറ കാമുകിയായ റേവയെ 2013ലെ വാലൈൻറൻ ദിനത്തിൽ പിസ്റ്റോറിയസ് വെടിവെച്ച് കൊന്നുവെന്നായിരുനു പൊലീസ് കേസ്. നാല് ബുള്ളറ്റുകളാണ് റേവയുടെ ശരീരത്തിൽ തറച്ചിരുന്നത്. കള്ളനാണെന്ന് തെറ്റിദ്ധരിച്ചാണ് റേവക്ക് നേരെ വെടിയുതിർത്തതെന്നായിരുന്നു പിസ്റ്റോറിയസ് കോടതിയിൽ വാദിച്ചിരുന്നത്. എന്നാൽ, പിസ്റ്റോറിയസിെൻറ വാദം കോടതി തള്ളുകയും തടവ് ശിക്ഷ വിധിക്കുകയുമായിരുന്നു. ശിക്ഷ കുറഞ്ഞ് പോയെന്ന് അന്നു തന്നെ അഭിപ്രായമുയർന്നിരുന്നു.