ഓപൺ അത്​ലറ്റിക്​സ് ചിത്രക്കും അഫ്​സലിനും സ്വർണം

22:51 PM
13/10/2019
PU-chithra-131019.jpg
പി.യു. ചിത്ര (ഫയൽ ഫോട്ടോ)

റാ​ഞ്ചി: 59ാമ​ത്​ ദേ​ശീ​യ ഓ​പ​ൺ അ​ത്​​ല​റ്റി​ക്​​സ്​ മീ​റ്റി​ൽ മ​ല​യാ​ളി താ​ര​ങ്ങ​ളാ​യ പി.​യു. ചി​ത്ര​ക്കും മു​ഹ​മ്മ​ദ്​ അ​ഫ്​​സ​ലി​നും 800 മീ​റ്റ​റി​ൽ സ്വ​ർ​ണം. 2:04.59 മി​നി​റ്റി​ലാ​ണ്​ ചി​ത്ര​യു​ടെ ഫി​നി​ഷ്. നേരത്തെ 1500മീറ്ററിലും സ്വർണം നേടിയിരുന്നു. സ​ർ​വി​സ​സ്​ താ​ര​മാ​യ അ​ഫ്​​സ​ൽ 1:50.88 മി​നി​റ്റി​ലാ​ണ്​ ഫി​നി​ഷി​ങ്​ ​ൈല​ൻ ക​ട​ന്ന​ത്.

പു​രു​ഷ ട്രി​പ്​​ൾ ജം​പി​ൽ സ​ർ​വി​സ​സി​​െൻറ അ​ബ്​​ദു​ല്ല അ​ബൂ​ബ​ക്ക​ർ വെ​ള്ളി നേ​ടി (16.55 മീ). ​ 100 മീ​റ്റ​റി​ൽ സ്വ​ന്തം ദേ​ശീ​യ ​െറ​ക്കാ​ഡ്​ തി​രു​ത്തിയ ദ്യു​തി ച​ന്ദ്​ 200 മീ​റ്റ​റി​ലും സ്വ​ർ​ണം നേ​ടി സ്​​പ്രി​ൻ​റ്​ ഡ​ബ്​​ൾ (23.17 സെ.) ​തി​ക​ച്ചു. ​കേ​ര​ള​ത്തി​നാ​യി മ​റീ​ന ജോ​ർ​ജ്​​ ഹെ​പ്​​റ്റാ​ത്​​ല​ണി​ൽ വെ​ള്ളി​യും ലി​ബി​യ ഷാ​ജി ഹൈ​ജം​പി​ൽ വെ​ങ്ക​ല​വും സ്വ​ന്ത​മാ​ക്കി.

Loading...
COMMENTS