ഉസൈൻ ബോൾട്ട് പിതാവായി; പെൺകുഞ്ഞ്
text_fieldsകിങ്സ്റ്റൺ: ലോകത്തെ ഏറ്റവും വേഗമേറിയ ഓട്ടക്കാരൻ ഉസൈൻ ബോൾട്ട് പിതാവായി. ബോൾട്ടിെൻറ കാമുകി കാസി ബെന്നറ്റ് പെൺകുഞ്ഞിന് ജന്മംനൽകിയ വാർത്ത ജമൈക്കൻ പ്രധാനമന്ത്രി ആൻഡ്ര്യൂ ഹോൾനെസ്സാണ് ട്വിറ്ററിലൂടെ ലോകത്തെ അറിയിച്ചത്. പിതാവാകാൻ പോകുന്ന കാര്യം നേരത്തേതന്നെ ബോൾട്ട് ഇൻസ്റ്റഗ്രാമിലൂടെ പങ്കുവെച്ചിരുന്നു. മാർച്ച് 16ന് കാസി ബെന്നറ്റിനൊപ്പമുള്ള ചിത്രവും താരം പങ്കുവെച്ചു.
9.58 സെക്കൻഡ് എന്ന 100 മീറ്ററിലെ ലോകെത്ത ഏറ്റവും വേഗമേറിയ സമയം 10 വർഷം മുമ്പ് സ്വന്തം പേരിൽ കുറിച്ച ബോൾട്ട് ഒളിമ്പിക്സിൽ എട്ടും, ലോകചാമ്പ്യൻഷിപ്പിൽ 11ഉം സ്വർണം നേടിയിരുന്നു. 2017ലോകചാമ്പ്യൻഷിപ്പോടെയാണ് ജമൈക്കൻ ഇതിഹാസതാരം ട്രാക്കിനോട് വിടപറഞ്ഞത്.
