കു​ട്ടി​ക​ളു​ടെ അ​മ്മ പൊ​ന്നാ​ണ്​

  • ര​ണ്ടു​ കു​ട്ടി​ക​ളു​ടെ അ​മ്മ​യാ​യി വ​ന്ന നി​യ അ​ലി​ക്ക്​ ഹ​ർ​ഡ്​​ൽ​സ്​ സ്വ​ർ​ണം

00:15 AM
09/10/2019
100 മീ​റ്റ​ർ ഹ​ർ​ഡ്​​ൽ​സി​ൽ സ്വ​ർ​ണം നേ​ടി​യ നി​യ അ​ലി മ​ക്ക​ൾ​ക്കൊ​പ്പം

ദോ​ഹ: ലോ​ക അ​ത്​​ല​റ്റി​ക്​​സ്​ ചാ​മ്പ്യ​ൻ​ഷി​പ്പി​​െൻറ അ​വ​സാ​ന​ദി​ന​ത്തി​ൽ ട്രാ​ക്കി​ൽ താ​ര​മാ​യ​ത്​ അ​മേ​രി​ക്ക​യു​ടെ നി​യ അ​ലി​യും കു​ട്ടി​ക​ളും. വ​നി​ത​ക​ളു​ടെ 100 മീ​റ്റ​ർ ഹ​ർ​ഡ്​​ൽ​സി​ൽ 12.34 സെ​ക്ക​ൻ​ഡി​ൽ ഫി​നി​ഷ്​ ചെ​യ്​​ത നി​യ വി​ക്​​ട​റി ലാ​പ്പി​ൽ ര​ണ്ടു​ മ​ക്ക​ളെ​യും ചേ​ർ​ത്തു​പി​ടി​ച്ച്​ ഗാ​ല​റി ചു​റ്റി​യ​പ്പോ​ൾ അ​മ്മ​ക്ക​ഥ​ക​ളി​​ൽ പു​തി​യൊ​രു ഏ​ടാ​യി. മാ​റോ​ടു​ചേ​ർ​ത്ത്​ ഒ​രു വ​യ​സ്സു​കാ​രി​യും കൈ​യി​ൽ കൂ​ട്ടാ​യി നാ​ലു വ​യ​സ്സു​കാ​ര​ൻ ടി​റ്റു ടി​ൻ​സ്​​ലി​യും.

ലോ​ക ചാ​മ്പ്യ​ൻ​ഷി​പ്പി​ൽ നി​യ ത​​െൻറ ആ​ദ്യ സ്വ​ർ​ണ നേ​ട്ടം ആ​ഘോ​ഷി​ക്കു​േ​മ്പാ​ൾ ഗാ​ല​റി​യി​ൽ കൈ​യ​ടി​ക്കാ​ൻ മ​റ്റൊ​രാ​ൾ​കൂ​ടി​യു​ണ്ടാ​യി​രു​ന്നു. ഭ​ർ​ത്താ​വും കാ​ന​ഡ​ക്കാ​യി 200 മീ​റ്റ​റി​ൽ വെ​ള്ളി​യും നേ​ടി​യ ആ​ന്ദ്രെ ഡി ​ഗ്രാ​സ്. അ​ങ്ങ​നെ ദോ​ഹ​യി​ലെ ട്രാ​ക്ക്​ നി​യ​ക്കും ആ​ന്ദ്രെ ഗ്രാ​സി​നും കു​ടും​ബ​കാ​ര്യം കൂ​ടി​യാ​യി. 

2018 ജൂ​ണി​ലാ​യി​രു​ന്നു നി​യ പെ​ൺ​കു​ഞ്ഞി​ന്​ ജ​ന്മം ന​ൽ​കി​യ​ത്. ഏ​റെ​ക്കാ​ലം ട്രാ​ക്കി​ൽ​നി​ന്നു വി​ട്ടു​നി​ന്ന​ശേ​ഷം മ​ക​ളെ മാ​റോ​ട​ണ​ച്ച്​ ഉ​ജ്ജ്വ​ല തി​രി​ച്ചു​വ​ര​വാ​യി. മൂ​ത്ത മ​ക​ൻ പി​റ​ന്ന​തി​നു പി​ന്നാ​ലെ​യാ​യി​രു​ന്നു 2016 റി​യോ ഒ​ളി​മ്പി​ക്​​സി​ലെ വെ​ള്ളി നേ​ട്ടം. മു​ൻ അ​മേ​രി​ക്ക​ൻ ഒ​ളി​മ്പി​ക്​​സ്​ മെ​ഡ​ലി​സ്​​റ്റ്​ മൈ​ക​ൽ ടി​ൻ​സ്​​ലി​യാ​ണ്​ മ​ക​ൻ ടി​റ്റു​വി​​െൻറ അ​ച്ഛ​ൻ.

Loading...
COMMENTS