കോവിഡിനെ തുരത്താനായില്ലെങ്കിൽ ഒളിമ്പിക്സ് റദ്ദാക്കേണ്ടി വരും -ജപ്പാൻ
text_fieldsടോക്യോ: അടുത്ത വർഷവും കോവിഡ് ഭീതി ഒഴിയുന്നില്ലെങ്കിൽ 2021ലേക്ക് മാറ്റിവെച്ച ഒളിമ്പിക്സ് റദ്ദാക്കേണ്ടി വരുമെന്ന് സംഘാടക സമിതി കമ്മിറ്റി പ്രസിഡൻറ് യോഷിറോ മോറി. കോവിഡിനെ തുടർന്നാണ് 2020ലെ ഒളിമ്പിക്സ് 2021ജൂലൈയ ിലേക്ക് മാറ്റിയത്.
അടുത്തവർഷവും കോവിഡ് നിയന്ത്രണവിധേയമാകുന്നില്ലെങ്കിൽ ഒരിക്കൽ കൂടി ഒളിമ്പിക്സ് നീട്ടിെവക്കാൻ സാധിക്കില്ലെന്നും റദ്ദാക്കുക മാത്രമാണ് വഴിയെന്നും ജപ്പാൻ സ്പോർട്സ് പത്രത്തിനു നൽകിയ അഭിമുഖത്തിൽ അദ്ദേഹം അഭിപ്രായപ്പെട്ടു. നേരത്തേ യുദ്ധകാലത്ത് മാത്രമാണ് ഒളിമ്പിക്സ് മാറ്റിവെച്ചത്.
കോവിഡിനെതിരായ ലോകത്തിെൻറ പോരാട്ടം അദൃശ്യനായ ശത്രുവിനോടുള്ള യുദ്ധം പോലെയാണ്. വൈറസിനെ ഫലപ്രദമായി തുരത്താനായാൽ നിശ്ചയിച്ച പ്രകാരം അടുത്തവർഷം ഒളിമ്പിക്സ് നടത്താമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. വൈറസിനെ വരുതിയിലാക്കാനായില്ലെങ്കിൽ അടുത്ത വർഷം ഒളിമ്പിക്സ് നടത്തുക പ്രയാസമായിരിക്കുമെന്ന് ജാപ്പാനീസ് മെഡിക്കൽ അസോസിയേഷൻ തലവൻ പറഞ്ഞിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.