മേപ്പയൂരിലെ മെഡൽ കൊയ്ത്തുകാരി
text_fieldsകോഴിക്കോട്: കഠിനാധ്വാനവും സ്ഥിരോത്സാഹവും ആത്മവിശ്വാസവും എന്നും ഒപ്പമുള്ള വി. നീന ഏഷ്യൻ െഗയിംസിലെ രജതപതക്കമെന്ന നേട്ടത്തിലേക്ക് ചാടിയപ്പോൾ മേപ്പയൂർ എന്ന ഗ്രാമത്തിനും അഭിമാന മുഹൂർത്തം. ലോങ്ജംപിൽ മെഡലുകൾ ഏറെ വാരിക്കൂട്ടിയ നീനയുടെ വെള്ളിത്തിളക്കം കീഴ്പ്പയൂർ റോഡ് പേട്ടാനക്കുന്ന് വരകിൽ വീട്ടിൽ അത്യാഹ്ലാദമായി മാറി. പിതാവ് നാരായണനും മാതാവ് പ്രസന്നയും അനിയത്തി നീതുവും ഇൗ വിജയം ടെൻഷനില്ലാതെയാണ് ടി.വിയിൽ കണ്ടത്. ആദ്യ മൂന്ന് സ്ഥാനങ്ങളിൽ ഒന്ന് ലഭിക്കുമെന്ന് നാരായണൻ പ്രതീക്ഷിച്ചിരുന്നു. ജയിച്ചാലും തോറ്റാലും പൊരുതുക എന്നതാണ് മകളുടെ പതിവുരീതിയെന്ന് നാരായണൻ പറഞ്ഞു. മത്സരം കാണാൻ കൂടുതൽ പേരൊന്നും ഇൗ വീട്ടിലുണ്ടായിരുന്നില്ല. വെള്ളി മെഡൽ നേടിയതറിഞ്ഞ് പിന്നീട് പലരും നേരിട്ടും ഫോണിലൂടെയും അഭിനന്ദനങ്ങളറിയിച്ചു.

അല്ലെങ്കിലും നീനയുടെ ജംപിങ് പിറ്റിലെ നേട്ടങ്ങൾ അത്രയൊന്നും ആഘോഷിക്കപ്പെട്ടിരുന്നില്ല. സ്കൂൾ കായികമേളകളിൽ സബ്ജൂനിയർ തലത്തിൽ സ്വർണവും സീനിയറിൽ വെള്ളിയും മാത്രം നേടിയിരുന്ന നീന, തലശ്ശേരി സായിയിലും തിരുവനന്തപുരം എൽ.എൻ.സി.പി.ഇയിലും പരിശീലനം നേടിയതോടെയാണ് ശ്രദ്ധിക്കപ്പെട്ടത്. 2009ൽ കാൺപൂരിൽ നടന്ന ജൂനിയർ ഫെഡറേഷൻ കപ്പിൽ വെങ്കലത്തോടെ ദേശീയതലത്തിൽ വരവറിയിച്ച ഇൗ താരം അടുത്തവർഷം ദേശീയ ജൂനിയർ മീറ്റിൽ 16 വർഷം പഴക്കമുള്ള മീറ്റ് റെക്കോഡ് തകർത്തിരുന്നു. കഴിഞ്ഞ ദേശീയ ഗെയിംസിൽ സ്വർണം നേടിയ നീനക്ക് ഏഷ്യൻ അത്ലറ്റിക്സ് ചാമ്പ്യൻഷിപ്പിലെ വെള്ളിയടക്കം നേട്ടങ്ങൾ ഏറെയാണ്.
ജകാർത്തയിൽ 6.51 മീറ്ററാണ് ഇൗ മിടുക്കിയുടെ ദൂരമെങ്കിലും 6.66 മീറ്ററാണ് മികച്ച വ്യക്തിഗത ദൂരം. ഭർത്താവും ദേശീയ ഹർഡ്ൽസ് താരവുമായ പിേൻറാ മാത്യു തന്നെയാണ് രണ്ടുമാസമായി പരിശീലിപ്പിക്കുന്നത്. ഇന്ത്യൻ ക്യാമ്പിലില്ലായിരുന്ന നീനയെ ട്രയൽസ് നടത്തിയാണ് അത്ലറ്റിക്സ് ഫെഡറേഷൻ ഏഷ്യൻ ഗെയിംസിന് ടിക്കറ്റ് െകാടുത്തത്. ആദ്യ മൂന്ന് സ്ഥാനം പ്രതീക്ഷിച്ചെങ്കിലും മത്സരം കടുത്തതായിരുന്നെന്ന് ജകാർത്തയിലുള്ള പിേൻറാ മാത്യു പറഞ്ഞു. പശ്ചിമ റെയിൽവേയിൽ രാജ്കോട്ടിൽ ജോലി ചെയ്യുന്ന നീനക്ക് നാട്ടിേലക്ക് സ്ഥലംമാറ്റം എന്നതാണ് അടുത്ത കടമ്പ. കായികതാരത്തിെൻറ സ്ഥലം മാറ്റ അപേക്ഷകൾക്ക് നേരെ റെയിൽവേ അധികൃതർ മുഖംതിരിക്കുകയാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
