Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightSportschevron_rightEventschevron_rightദേ​ശീ​യ യൂ​ത്ത്​...

ദേ​ശീ​യ യൂ​ത്ത്​ മീ​റ്റ്: കേരളം റണ്ണർ അപ്പ്​

text_fields
bookmark_border
kerala-team
cancel
camera_alt??????? ???????? ???????? ???????????????? ?????? ???

വ​ഡോ​ദ​ര (ഗു​ജ​റാ​ത്ത്): ദേ​ശീ​യ യൂ​ത്ത്​ മീ​റ്റി​​െൻറ അ​വ​സാ​ന ദി​ന​ത്തി​ൽ സ്വ​ർ​ണം വാ​രി​ക്കൂ​ട്ടി​യെ​ങ്കി​ലും കേ​ര​ള​ത്തി​ന്​ കി​രീ​ടം വീ​ണ്ടെ​ടു​ക്കാ​നാ​യി​ല്ല. ഏ​ഴു​ സ്വ​ർ​ണ​വും ര​ണ്ടു​ വെ​ള്ളി​യും ഒ​രു വെ​ങ്ക​ല​വും പി​റ​ന്ന മൂ​ന്നാം ദി​ന​ത്തി​ൽ മെ​ഡ​ൽ​പ​ട്ടി​ക​യി​ൽ ഏ​റെ മു​ന്നേ​റി​യെ​ങ്കി​ലും 15 പോ​യ​ൻ​റ്​ വ്യ​ത്യാ​സ​ത്തി​ൽ യൂ​ത്ത്​ കി​രീ​ടം കൈ​വി​ട്ടു. ക​ഴി​ഞ്ഞ വ​ർ​ഷം ചാ​മ്പ്യ​ൻ​പ​ട്ടം പി​ടി​ച്ചെ​ടു​ത്ത ഹ​രി​യാ​ന 165 ​േപാ​യ​ൻ​റു​മാ​യി നി​ല​നി​ർ​ത്തി​യ​പ്പോ​ൾ, കേ​ര​ള​ത്തി​ന്​ 150ലെ​ത്താ​നേ ക​ഴി​ഞ്ഞു​ള്ളൂ. 11 സ്വ​ർ​ണം, അ​ഞ്ചു​ വെ​ള്ളി, മൂ​ന്നു​ വെ​ങ്ക​ലം എ​ന്നി​ങ്ങ​നെ​യാ​ണ്​ കേ​ര​ള​ത്തി​​െൻറ ആ​കെ നേ​ട്ടം.  പെ​ൺ​കു​ട്ടി​ക​ളി​ൽ കേ​ര​ളം ഒ​ന്നാ​മ​തെ​ത്തി (102). ആ​ൺ​കു​ട്ടി​ക​ളി​ൽ മൂ​ന്നാം സ്​​ഥാ​നം​കൊ​ണ്ട്​ (48) തൃ​പ്​​തി​പ്പെ​ട്ടു. 100 മീ​റ്റ​ർ ഹ​ർ​ഡ്​​ൽ​സി​ൽ മി​ന്നും​പ്ര​ക​ട​നം കാ​ഴ്​​ച​വെ​ച്ച കേ​ര​ള​താ​രം അ​പ​ർ​ണ റോ​യ്​ മീ​റ്റി​ലെ മി​ക​ച്ച വ​നി​ത താ​ര​മാ​യി. 

അ​വ​സാ​ന ദി​നം ഏ​ഴു​ സ്വ​ർ​ണം
ആ​ദ്യ ര​ണ്ടു ദി​ന​ത്തി​ൽ നാ​ലു സ്വ​ർ​ണം മാ​ത്രം നേ​ടി​യ കേ​ര​ളം, ഇ​ന്ന​ലെ ​െപാ​ന്നി​ൻ​തി​ങ്ക​ളാ​ക്കി​മാ​റ്റി. ഏ​ഴു​ സ്വ​ർ​ണ​മാ​ണ്​ ട്രാ​ക്കി​ലും പി​റ്റി​ലു​മാ​യി നേ​ടി​യ​ത്.  400 മീ​റ്റ​ർ ഹ​ർ​ഡ്​​ൽ​സി​ൽ ആ​ൺ​കു​ട്ടി​ക​ളി​ൽ എ. ​രോ​ഹി​ത് (54.54 സെ), ​പെ​ൺ​കു​ട്ടി​ക​ളി​ൽ വി​ഷ്​​ണു​പ്രി​യ (1:02.52 സെ) ​എ​ന്നി​വ​ർ സ്വ​ർ​ണ​മ​ണി​ഞ്ഞു. ക​ഴി​ഞ്ഞ ദി​വ​സം ലോ​ങ്​​ജം​പി​ൽ സ്വ​ർ​ണം നേ​ടി​യ സാ​ന്ദ്ര ബാ​ബു ട്രി​പ്​​ൾ ജം​പി​​ലും (12.51 മീ) ​ഒ​ന്നാ​മ​തെ​ത്തി ഡ​ബ്​​ൾ തി​ക​ച്ചു. 200 മീ​റ്റ​റി​ൽ ആ​ൻ​സി സോ​ജ​ൻ (12.51 സെ), ​ഹെ​പ്​​റ്റാ​ത്​​ല​ണി​ൽ കെ.​ആ​ർ. അ​നു​ദ്ര  എ​ന്നി​വ​രും സ്വ​ർ​ണം നേ​ടി. പു​രു​ഷ-​വ​നി​ത മെ​ഡ്​​ലെ റി​ലേ​ക​ളി​ലും കേ​ര​ളം സ്വ​ർ​ണം നേ​ടി. സി. ​അ​ഭി​ന​വ്, ബി​ജി​ത്ത്, അ​ബ്​​ദു​ൽ റ​സാ​ഖ്, അ​ഭി​ഷേ​ക്​ മാ​ത്യു, അ​പ​ർ​ണ റോ​യ്, ആ​ൻ​സി സോ​ജ​ൻ, എ.​എ​സ്. സാ​ന്ദ്ര, പ്രി​സ്​​കി​ല ഡാ​നി​യേ​ൽ എ​ന്നി​വ​രാ​ണ്​ റി​ലേ​യി​ൽ ഒാ​ടി​യ​ത്. സി.​പി. അ​ഖി​ൽ കു​മാ​ർ  (ട്രി​പ്​​ൾ​ജം​പ്), സി. ​ചാ​ന്ദി​ന (1500 മീ) ​എ​ന്നി​വ​ർ വെ​ള്ളി​യും ആ​കാ​ശ്​ എം. ​വ​ർ​ഗീ​സ്​ വെ​ങ്ക​ല​വും നേ​ടി. 


 

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:sportsnational youth meetkerala teammalayalam newssports newsRunner UP
News Summary - National Youth Meet Kerala Runner UP
Next Story