ദേ​ശീ​യ വ​നി​ത ബോ​ക്​​സി​ങ്:  ഇന്ദ്രജ,​ ശീതൾ, നിസി, ദിവ്യ പ്രീ ക്വാർട്ടറിൽ

00:41 AM
04/12/2019

ക​ണ്ണൂ​ർ: ഇ​ടി​ക്കൂ​ട്ടി​ൽ ഗ​ർ​ജ​നം മു​ഴ​ക്കി​യ നാ​ലു​ കേ​ര​ള താ​ര​ങ്ങ​ൾ കൂ​ടി ദേ​ശീ​യ വ​നി​ത ബോ​ക്​​സി​ങ്​ ചാ​മ്പ്യ​ൻ​ഷി​പ്പി​​െൻറ പ്രീ ​ക്വാ​ർ​ട്ട​റി​ൽ ക​ട​ന്നു. മു​ണ്ട​യാ​ട്​ ഇ​ൻ​ഡോ​ർ സ്​​റ്റേ​ഡി​യ​ത്തി​ലെ റി​ങ്ങി​ൽ ആ​തി​ഥേ​യ​രു​ടെ പ്ര​തീ​ക്ഷ​യാ​യ ശീ​ത​ൾ ഷാ​ജി​യും കെ.​എ. ഇ​ന്ദ്ര​ജ​യും ദി​വ്യ ഗ​ണേ​ശും  എ​തി​രാ​ളി​ക​ളെ ഇ​ടി​ച്ചു​വീ​ഴ്​​ത്തി​യാ​ണ്​ ജ​യി​ച്ചു​ക​യ​റി​യ​ത് . നി​സി ലൈ​സി ത​മ്പി​യാ​ണ്​ ര​ണ്ടാം റൗ​ണ്ട്​ ഉ​റ​പ്പി​ച്ച മ​റ്റൊ​രു താ​രം. ഇ​തോ​ടെ ഇ​തു​വ​രെ റി​ങ്ങി​ലി​റ​ങ്ങി​യ എ​ട്ടി​ൽ ആ​റു​പേ​രും ആ​ദ്യ റൗ​ണ്ട്​ പി​ന്നി​ട്ടു. അ​തേ സ​മ​യം, ര​ണ്ട്​ മ​ല​യാ​ളി താ​ര​ങ്ങ​ൾ ആ​ദ്യ റൗ​ണ്ടി​ൽ തോ​റ്റു​മ​ട​ങ്ങി. ആ​ർ.​കെ. സി​ൻ​ഷ​യും ജോ​ഷ്​​മി ജോ​സും. 

ചാ​മ്പ്യ​ൻ​ഷി​പ്പി​​െൻറ ര​ണ്ടാം ദി​ന​മാ​യ ഇ​ന്ന​ലെ ആ​തി​ഥേ​യ താ​ര​ങ്ങ​ൾ ഉ​ജ്ജ്വ​ല പ്ര​ക​ട​ന​മാ​ണ്​ കാ​ഴ്​​ച​വെ​ച്ച​ത്. മി​ഡി​ൽ വെ​യ്​​റ്റ്​ വി​ഭാ​ഗ​ത്തി​ൽ ദേ​ശീ​യ താ​ര​മാ​യ ഇ​ന്ദ്ര​ജ, അ​സ​മി​​െൻറ ഗി​റ​റി​മോ​നി ഗ​ഗോ​യി​യെ കീ​ഴ​ട​ക്കി. ആ​ദ്യ റൗ​ണ്ടി​ൽ പ​തി​യെ തു​ട​ങ്ങി​യ ഇ​ന്ദ്ര​ജ ര​ണ്ടാം റൗ​ണ്ടി​ൽ ആ​ധി​പ​ത്യം സ്​​ഥാ​പി​ച്ചു. ശ​ക്ത​മാ​യ ഇ​ടി​ക​ളേ​റ്റ എ​തി​രാ​ളി മൂ​ന്നാം റൗ​ണ്ടി​​െൻറ തു​ട​ക്ക​ത്തി​ൽ​ത​ന്നെ തോ​ൽ​വി സ​മ്മ​തി​ക്കു​ക​യാ​യി​രു​ന്നു.  ലൈ​റ്റ്​ ഹെ​വി​വെ​യ്​​റ്റി​ൽ  തു​ട​ക്കം മു​ത​ൽ ഇ​ടി​ച്ചു​ക​യ​റി​യ ശീ​ത​ൾ, മ​ഹാ​രാ​ഷ്​​ട്ര​യു​ടെ റു​തു​ജ ദേ​വ​ക​റി​നെ ര​ണ്ടാം റൗ​ണ്ടി​ൽ ത​ന്നെ നി​ഷ്​​പ്ര​ഭ​യാ​ക്കി. ലൈ​റ്റ്​ വെ​യ്​​റ്റി​ൽ തെ​ല​ങ്കാ​ന​യു​ടെ ല​ക്ഷ്​​മി പ്ര​ത്യൂ​ഷ, ദി​വ്യ ഗ​ണേ​ശി​ന്​ എ​തി​രാ​ളി​യേ ആ​യി​ല്ല. ആ​ദ്യ റൗ​ണ്ടി​ൽ ത​ന്നെ ദി​വ്യ പ്രീ ​ക്വാ​ർ​ട്ട​ർ ഉ​റ​പ്പി​ച്ചു. ബാ​ൻ​റം വെ​യ്​​റ്റി​ൽ  നി​സി, ത​മി​ഴ്​​നാ​ടി​​െൻറ വി. ​വി​നോ​ദി​നി​യെ തോ​ൽ​പി​ച്ചു.

ഫെ​ത​ർ​വെ​യ്​​റ്റ്​ വി​ഭാ​ഗ​ത്തി​ൽ മ​ണി​പ്പൂ​രി​​െൻറ ക​രു​ത്ത​യാ​യ എ​തി​രാ​ളി തോ​ങ്​​ബ്രാം പ്രേ​മി​ദേ​വി​യോ​ട്​ സി​ൻ​ഷ അ​വ​സാ​നം വ​രെ പൊ​രു​തി​യെ​ങ്കി​ലും തോ​റ്റു. അ​ഖി​ലേ​ന്ത്യ പൊ​ലീ​സി​ലെ ലാ​ൽ​ബു​ഹാ​ത്​ സാ​ഹി​യോ​ടാ​ണ്​ ലൈ​റ്റ്​ വെ​ൽ​റ്റ​ർ വി​ഭാ​ഗ​ത്തി​ൽ ജോ​ഷ്​​മി ജോ​സ്​ തോ​റ്റ​ത്.
പ്രീ ​ക്വാ​ർ​ട്ട​ർ മ​ത്സ​ര​ങ്ങ​ൾ​ക്ക്​ ഇ​ന്ന്​ തു​ട​ക്ക​മാ​വും.

Loading...
COMMENTS