ദേശീയ വോളി: കണക്ക് പരിശോധിക്കാൻ ഇന്ന് യോഗം
text_fieldsകോഴിക്കോട്: ദേശീയ സീനിയർ വോളിബാൾ ചാമ്പ്യൻഷിപ് നടത്തിപ്പിലെ കണക്കുകൾ പരിശോധിക്കാൻ വെള്ളിയാഴ്ച യോഗം ചേരും. എട്ടു മാസം കഴിഞ്ഞിട്ടും വരവു ചെലവ് കണക്കുകളിൽ വ്യക്തതയില്ലെന്ന പരാതികൾക്കിടെയാണ് കണക്ക് പരിശോധിക്കാനും മറ്റും പ്രേത്യക സമിതിയുടെ യോഗം. സംഘാടകസമിതി ചെയർമാനായിരുന്ന എം. മെഹബൂബ് കൺവീനറായ സമിതിയാണ് ഉച്ചക്ക് രണ്ടിന് ചേരുന്ന യോഗത്തിൽ കണക്കുകളിലെ ‘കളികൾ’ പരിശോധിക്കുന്നത്. കഴിഞ്ഞ ജൂലൈ 27ന് കോഴിക്കോട്ട് നടന്ന വരവു ചെലവ് കണക്ക് അവതരണം അലേങ്കാലമായതിനെ തുടർന്നാണ് ആറംഗ സമിതി രൂപവത്കരിച്ചത്. എന്നാൽ, ഇൗ സമിതിയംഗമായ കോഴിക്കോട് പൊലീസ് അസിസ്റ്റൻറ് കമീഷണർ വി.എം. അബ്ദുൽ വഹാബ് കഴിഞ്ഞയാഴ്ച സ്ഥാനമൊഴിഞ്ഞിരുന്നു. ആരും സഹകരിക്കുന്നില്ലെന്നായിരുന്നു മുൻ വോളിതാരം കൂടിയായ വഹാബിെൻറ പരിഭവം.
1.41 കോടി രൂപ ചെലവായ വോളി ചാമ്പ്യൻഷിപ്പിെൻറ കണക്കുകൾ വ്യക്തതയില്ലാതെ അവതരിപ്പിച്ചതാണ് വിവാദമാകുന്നത്. കൃത്യമായ ബില്ലുകളില്ലെന്നും പല ഉപസമിതി കൺവീനർമാരും അറിയാതെ അവരുടെ പേരിൽ പണം കണക്കിൽപെടുത്തിയെന്നും ആരോപണമുയർന്നിരുന്നു. തുടർന്നാണ് എല്ലാം പരിഹരിക്കാൻ പ്രേത്യക സമിതി രൂപവത്കരിച്ചത്. കേന്ദ്ര, സംസ്ഥാന സർക്കാർ സ്ഥാപനങ്ങൾ, ഗ്രാമപഞ്ചായത്തുകൾ, സഹകരണ ബാങ്കുകൾ എന്നിവിടങ്ങളിൽനിന്ന് പണം പിരിച്ച് നടത്തിയ ചാമ്പ്യൻഷിപ്പിെൻറ സാമ്പത്തിക നടത്തിപ്പിനെക്കുറിച്ച് വിജിലൻസ് അന്വേഷണം ആവശ്യെപ്പട്ട് ചില വോളിബാൾ പ്രേമികൾ നീക്കം തുടങ്ങിയിട്ടുണ്ട്. പെരിന്തൽമണ്ണയിൽ നടന്ന ഒരു ചാമ്പ്യൻഷിപ്പിൽ പ്രമുഖ ഭാരവാഹിക്കെതിരെ വിജിലൻസ് അന്വേഷണമുണ്ടായിരുന്നു.
അേതസമയം, കണക്കുകളിൽ മാറ്റമില്ലെന്ന നിലപാടാണ് മുഖ്യസംഘാടകനും വോളിബാൾ ഫെഡറേഷൻ ഒാഫ് ഇന്ത്യ (വി.എഫ്.െഎ) അസോസിയേറ്റ് സെക്രട്ടറിയുമായ പ്രഫ. നാലകത്ത് ബഷീറിേൻറത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
