ദേശീയ വോളിയിൽ കണക്കിലെ കളി

  • എട്ടു മാസം കഴിഞ്ഞിട്ടും ദേശീയ വോളി ചാമ്പ്യൻഷിപ്പി​െൻറ വരവു​ ചെലവ്​ കണക്കുകളിൽ  വ്യക്​തതയില്ല

Volley

കോ​ഴി​ക്കോ​ട്​: ദേ​ശീ​യ സീ​നി​യ​ർ വോ​ളി​ബാ​ൾ ചാ​മ്പ്യ​ൻ​ഷി​പ്​ അ​വ​സാ​നി​ച്ച്​ എ​ട്ടു​മാ​സം ക​ഴി​ഞ്ഞി​ട്ടും വ​ര​വു ചെ​ല​വ്​ ക​ണ​ക്കു​ക​ളി​ൽ വ്യ​ക്​​ത​ത​യി​ല്ല. അ​ടു​ത്ത ദേ​ശീ​യ ചാ​മ്പ്യ​ൻ​ഷി​പ്പി​ന്​ വോ​ളി​ബാ​ൾ ഫെ​ഡ​റേ​ഷ​ൻ ഒാ​ഫ്​ ഇ​ന്ത്യ (വി.​എ​ഫ്.​െ​എ) വേ​ദി പ്ര​ഖ്യാ​പി​ച്ചി​ട്ടും വി​​ശ്വ​സ​നീ​യ​മാ​യ ക​ണ​ക്കു​ക​ൾ അ​വ​ത​രി​പ്പി​ക്കാ​നാ​വാ​തെ സം​ഘാ​ട​ക​ർ കു​ഴ​യു​ന്നു. ക​​ഴി​ഞ്ഞ ജൂ​ലൈ 27ന്​ ​കോ​ഴി​ക്കോ​ട്ട്​ ന​ട​ന്ന യോ​ഗം അ​ല​േ​ങ്കാ​ല​മാ​യ​തി​നെ തു​ട​ർ​ന്ന്​ രൂ​പ​വ​ത്​​ക​രി​ച്ച പ്ര​േ​ത്യ​ക ആ​റം​ഗ​ക​മ്മി​റ്റി​യു​ടെ പ്ര​വ​ർ​ത്ത​ന​വും ഇ​ഴ​യു​ക​യാ​ണ്. ഇ​തേ​ത്തു​ട​ർ​ന്ന്​ ക​മ്മി​റ്റി അം​ഗ​വും കോ​ഴി​ക്കോ​ട്​ പൊ​ലീ​സ്​ അ​സി.​ ക​മീ​ഷ​ണ​റു​മാ​യ വി.​എം. അ​ബ്​​ദു​ൽ വ​ഹാ​ബ്​ രാ​ജി​​വെ​ച്ച​തോ​ടെ വി​വാ​ദം മു​റു​കി. 

താ​മ​സ​സൗ​ക​ര്യ​മൊ​രു​ക്കി​യ ഹോ​ട്ട​ലു​ക​ൾ​ക്ക്​ ന​ൽ​കി​യ ചെ​ക്ക്​ അ​ക്കൗ​ണ്ടി​ൽ പ​ണ​മി​ല്ലാ​തെ മ​ട​ങ്ങി​യ​തും നാ​ണ​ക്കേ​ടാ​യി. സം​ഘാ​ട​ക​സ​മി​തി​യു​ടെ പേ​രി​ല​ല്ല ഇൗ ​ചെ​ക്ക് ​ന​ൽ​കി​യി​രി​ക്കു​ന്ന​ത്. വാ​ട​ക ന​ൽ​കി​യി​ല്ലെ​ന്നാ​രോ​പി​ച്ച്​ കോ​ഴി​ക്കോ​െ​ട്ട അ​ഞ്ച്​ ഹോ​ട്ട​ലു​ക​ൾ നേ​ര​ത്തേ പൊ​ലീ​സി​നെ സ​മീ​പി​ച്ചി​രു​ന്നു. ച​ർ​ച്ച​യെ തു​ട​ർ​ന്ന്​ പ​ണം െകാ​ടു​ക്കാ​ൻ തീ​രു​മാ​ന​മാ​യെ​ങ്കി​ലും കി​ട്ടി​യ​ത്​ ‘വ​ണ്ടി​ച്ചെ​ക്ക്​’ ആ​ണെ​ന്ന്​ ബോ​ധ്യ​മാ​യി. ഇ​നി കോ​ട​തി​യെ സ​മീ​പി​ക്കാ​നാ​ണ്​ തീ​രു​മാ​നം. അ​ര​ക്കോ​ടി​യി​േ​ല​െ​റ രൂ​പ​യാ​ണ്​ താ​മ​സ​സൗ​ക​ര്യ​ത്തി​നാ​യി ചെ​ല​വാ​യ​താ​യി ആ​ദ്യം അ​വ​ത​രി​പ്പി​ച്ച ക​ണ​ക്കി​ലു​ള്ള​ത്. വോ​ളി​ബാ​ൾ ചാ​മ്പ്യ​ൻ​ഷി​പ്പി​ന്​ വേ​ദി​യാ​യ ക​ൺ​െ​വ​ൻ​ഷ​ൻ സ​െൻറ​ർ ഉ​ട​മ​ക​ളു​ടെ ഗ്രൂ​പ്പി​ൽ​നി​ന്ന്​ ല​ക്ഷ​ക്ക​ണ​ക്കി​ന്​ രൂ​പ സം​ഘാ​ട​ക​ർ​ക്ക്​ ല​ഭി​ച്ചി​ട്ടു​ണ്ടെ​ങ്കി​ലും പ​ല പേ​രി​ൽ അ​വ​ർ​ക്കു​​ത​ന്നെ ന​ൽ​കി​യ​താ​യാ​ണ്​ ആ​ദ്യം അ​വ​ത​രി​പ്പി​ച്ച ക​ണ​ക്കി​ലു​ണ്ടാ​യി​രു​ന്ന​ത്. ക​ൺ​വെ​ഷ​ൻ സ​െൻറ​ർ ഉ​ട​മ​ക​ളു​ടെ ഗ്രൂ​പ്പു​മാ​യി ക​രാ​റു​േ​ണ്ടാ​യെ​ന്ന്​ വി​വ​രാ​വ​കാ​ശ നി​യ​മ​പ്ര​കാ​രം ആ​വ​ശ്യ​െ​പ്പ​ട്ട​പ്പോ​ൾ ഇ​ല്ലെ​ന്നാ​ണ്​ മ​റു​പ​ടി. ഖ​ത്ത​റി​ൽ​നി​ന്ന്​ 25 ല​ക്ഷം പ്ര​തീ​ക്ഷി​ച്ചി​ട്ടും പ​ത്ത്​ ല​ക്ഷ​മേ കി​ട്ടി​യു​ള്ളൂ​വെ​ന്ന്​ വോ​ളി​ബാ​ൾ അ​സോ​സിേ​യ​ഷ​ൻ ഭാ​ര​വാ​ഹി​ക​ൾ പ​റ​ഞ്ഞി​രു​ന്നു. എ​ന്നാ​ൽ ഒ​ന്നും കി​ട്ടി​യി​െ​ല്ല​ന്നാ​ണ്​ പു​തി​യ വാ​ദ​മെ​ന്നും ആ​രോ​പ​ണ​മു​ണ്ട്.

1.41 കോ​ടി രൂ​പ ചെ​ല​വു​െ​ണ്ട​ന്ന്​ സം​ഘാ​ട​ക സ​മി​തി ട്ര​ഷ​റ​ർ ബാ​പ്പു ഹാ​ജി അ​വ​ത​രി​പ്പി​ച്ച ക​ണ​ക്ക്​ പ​ല സ​ബ്​ ക​മ്മി​റ്റി ക​ൺ​വീ​ന​ർ​മാ​രും അം​ഗീ​ക​രി​ച്ചി​രു​ന്നി​ല്ല. ഒ​മ്പ​തു​ ല​ക്ഷ​മാ​ണ്​ ന​ഷ്​​ട​ക്ക​ണ​ക്ക്. ഒാ​ഡി​റ്റ് ചെ​യ്​​ത ക​ണ​ക്കാ​ണെ​ന്ന്​ സം​ഘാ​ട​ക സ​മി​തി ആ​വ​ർ​ത്തി​ക്കു​േ​മ്പാ​ഴ​ും പൊ​രു​ത്ത​ക്കേ​ടു​ക​ൾ ഏ​റെ​യു​ണ്ടെ​ന്നാ​ണ്​ മ​റു​പ​ക്ഷ​ത്തി​​െൻറ ആ​രോ​പ​ണം. ഒ​രാ​ഴ്​​​ച ജ​ന​റേ​റ്റ​ർ പ്ര​വ​ർ​ത്തി​ക്കാ​നാ​യി 18 ല​ക്ഷം രൂ​പ​യാ​ണ്​ ചെ​ല​വാ​യ​തെ​ന്ന്​ സം​ഘാ​ട​ക​ർ പ​റ​യു​ന്നു. 500 കി​ലോ​വാ​ട്ടു​ള്ള ജ​ന​റേ​റ്റ​ർ  എ​ട്ടു ദി​വ​സം 24 മ​ണി​ക്കൂ​റും പ്ര​വ​ർ​ത്തി​ച്ചാ​ലും  ഏ​ഴു ല​ക്ഷം രൂ​പ​യേ ചെ​ല​വാ​കാ​ൻ സാ​ധ്യ​ത​യു​ള്ളൂ. വോ​ളി​ബാ​ൾ ചാ​മ്പ്യ​ൻ​ഷി​പ്പി​നി​ടെ ടി​ക്ക​റ്റ്​ കൗ​ണ്ട​റി​ൽ പ​ണി​യെ​ടു​ത്തി​രു​ന്ന കെ.​ഡി.​സി ബാ​ങ്കി​ലെ വി​ര​മി​ച്ച  ജീ​വ​ന​ക്കാ​ർ​ക്ക്​ വേ​ത​നം കി​ട്ടി​യി​​ല്ലെ​ന്നും ആ​ക്ഷേ​പ​മു​ണ്ട്​. ക​ണ​ക്കു​ക​ളി​ലെ ക്ര​മ​​ക്കേ​ട്​ പ​രി​േ​ശാ​ധി​ക്കാ​ൻ സെ​പ്​​റ്റം​ബ​ർ​ ര​ണ്ടി​ന്​ ​േയാ​ഗം ചേ​ർ​ന്നെ​ങ്കി​ലും കൃ​ത്യ​മാ​യ രേ​ഖ​ക​ൾ സം​ഘാ​ട​ക​ർ ഹാ​ജ​രാ​ക്കി​യി​രു​ന്നി​ല്ല. 

Loading...
COMMENTS