ദേശീയ വോളി കണക്കിലെ ക്രമക്കേട്: ഇന്ന് യോഗം
text_fieldsകോഴിക്കോട്: ദേശീയ വോളിബാൾ ചാമ്പ്യൻഷിപ്പിെൻറ വരവു ചെലവ് കണക്കുകളിൽ വൻ അഴിമതി നടന്നതായ ആരോപണങ്ങൾക്കിടെ വ്യാഴാഴ്ച സംഘാടക സമിതി വീണ്ടും യോഗം ചേരുന്നു. വിവിധ സബ്കമ്മറ്റി കൺവീനർമാരെയും ചെയർമാന്മാരെയുമാണ് സംഘാടകസമിതി ജനറൽ കൺവീനറായ നാലകത്ത് ബഷീർ യോഗത്തിനായി ക്ഷണിച്ചത്. വിവാദമായ കണക്ക് സബ്കമ്മിറ്റി ഭാരവാഹികൾക്ക് ബോധ്യപ്പെടുത്തി െകാടുക്കാനാണ് സംഘാടകരുടെ ശ്രമം.
ആരാധന ടൂറിസ്റ്റ് ഹോമിൽ വ്യാഴാഴ്ച വൈകീട്ട് മൂന്നിന് യോഗത്തിനെത്താനാണ് ജനറൽ കൺവീനർ ഫോൺ വഴി നിർദേശിച്ചത്. അതേസമയം, കണക്കുകളിൽ കള്ളം നടന്നതായ ആരോപണം പരിശോധിക്കാൻ സംഘാടക സമിതി ചെയർമാൻ എം. മെഹബൂബ് രൂപവത്കരിച്ച കമ്മിറ്റി ഇതുവരെ യോഗം ചേർന്നിട്ടില്ല.
ഇൗ കമ്മിറ്റി കണക്കുകൾ പരിശോധിക്കുമെന്നും അഴിമതിക്കാരെ െവറുതെ വിടില്ലെന്നുമായിരുന്നു കൺസ്യൂമർഫെഡ് ചെയർമാൻ കൂടിയായ എം. മെഹബൂബ് പരസ്യമായി പ്രഖ്യാപിച്ചത്. അഴിമതി ആരോപിച്ച കേരള വോളിബാൾ അസോസിയേഷൻ വൈസ് പ്രസിഡൻറ് പി. രാജീവനെ പിന്നീട് സംഘടനയുടെ പ്രാഥമികാംഗത്വത്തിൽ നിന്ന് പുറത്താക്കിയിരുന്നു. ചാമ്പ്യൻഷിപ് തകർക്കാൻ ശ്രമിച്ചു എന്ന പേരിലായിരുന്നു പുറത്താക്കൽ. രാജീവന് കണക്ക് പരിശോധന കമ്മിറ്റിയിൽ ഇനി ഇരിക്കാനാവില്ലെന്ന നിലപാടാണ് സംസ്ഥാന അസോസിയേഷന്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
