ദേശീയ സീനിയര്‍ വോളി ഇന്നു മുതല്‍ 30 വരെ ചെന്നൈയില്‍
text_fieldsചെന്നൈ: കിരീടപ്രതീക്ഷകളുടെ നടുവില്‍ കേരളം ഇന്ന് 65ാമത് ദേശീയ സീനിയര്‍ വോളി ചാമ്പ്യന്‍ഷിപ്പിന്‍െറ പോര്‍ക്കളത്തില്‍. ഈമാസം 30 വരെ ചെന്നൈ ജവഹര്‍ലാല്‍ നെഹ്റു സ്റ്റേഡിയത്തിലാണ് മത്സരം. മുന്‍വര്‍ഷങ്ങളില്‍ ഫൈനലില്‍ തട്ടിയുടയുന്ന സ്വപ്നങ്ങളെ ഇക്കുറി ചാമ്പ്യന്‍ഷിപ് നേട്ടത്തിലേക്ക് നയിക്കാന്‍ പരിചയസമ്പത്തിന്‍െറ കൂടി മികവില്‍ കരുത്തുറ്റ നിരയുമായാണ് ഇറങ്ങുന്നത്. പുരുഷ ടീമിനെ പൊലീസ് താരം സി.എന്‍. രതീഷും വനിതകളെ കെ.എസ്.ഇ.ബി താരം ടിജി രാജുവും നയിക്കും. ഉദ്ഘാടനദിവസമായ ശനിയാഴ്ച കേരള പുരുഷ ടീം ആന്ധ്രയെയും വനിതകള്‍ പഞ്ചാബിനെയുമാണ് നേരിടുന്നത്. ആറു വിഭാഗമായാണ് സംസ്ഥാനങ്ങളെ വേര്‍തിരിച്ചിരിക്കുന്നത്.
ഇതില്‍ പൂള്‍ ബിയിലാണ് കേരളത്തിന്‍െറ ഇടം. ദിവസവും ഉച്ചകഴിഞ്ഞ് നാല് മാച്ചുകള്‍ ഉണ്ട്. ഉദ്ഘാടനമത്സരത്തില്‍ ആതിഥേയരായ തമിഴ്നാട് സര്‍വീസസിനെ നേരിടും. 29ന് സെമിയും 30ന് ഫൈനല്‍ മത്സരവും നടക്കും. നിലവിലെ ചാമ്പ്യന്മാരായ റെയില്‍വേയുടെ ഗ്രൂപ്പിലല്ല എന്നത് കേരളത്തിന് ആശ്വാസമാകുന്നു. അതേസമയം, മലയാളി താരങ്ങള്‍കൂടി ഉള്‍പ്പെട്ട തമിഴ്നാടാണ് കേരളത്തിന് വെല്ലുവിളി. എങ്കിലും കേരളം ഫൈനലിലത്തെുമെന്നാണ് പ്രതീക്ഷ. കേരളത്തിന്‍െറ പുരുഷ ടീം ബി.പി.സി.എല്ലിന്‍െറ കരുത്തിലാണെങ്കില്‍ വനിതകളില്‍ ഭൂരിപക്ഷവും ഇലക്ട്രിസിറ്റി ബോര്‍ഡ് താരങ്ങളാണ്.
നിലവിലെ റണ്ണേഴ്സായ കേരള പുരുഷ ടീമും എട്ടു വര്‍ഷമായി ഫൈനലില്‍ തോറ്റുമടങ്ങുന്ന വനിതകളും പരിചയസമ്പത്തിന്‍െറ ബലത്തില്‍ കളം നിറയും. ട്രോഫി നേടും എന്നാണ് പ്രതീക്ഷ. വര്‍ഷങ്ങള്‍ക്കുശേഷം ടീമില്‍ ഇടംപിടിച്ച കിഷോര്‍ കുമാര്‍ മുതല്‍ ഇളമുറക്കാരനായ എന്‍. ജിതില്‍ വരെ നല്ല ഫോമിലാണ്. കെ. അബ്ദുല്‍ നാസറാണ് കേരള പുരുഷ ടീമിനെ പരിശീലിപ്പിക്കുന്നത്. സഹപരിശീലകന്‍- അനില്‍ എം. കുര്യന്‍, മാനേജര്‍ - മൊയ്തീന്‍ നൈന.കെ.എസ്.ഇ.ബിയുടെ മുന്‍താരം സണ്ണി ജോസഫാണ് വനിത ടീമിനെ പരിശീലിപ്പിക്കുന്നത്. സഹപരിശീലകന്‍- ജോബി തോമസ്. മാനേജര്‍- എം.കെ. പ്രജിഷ. ഇരു ടീമുകളും രപ്തിസാഗര്‍ എക്സ്പ്രസില്‍ അര്‍ധരാത്രിയോടെയാണ് ചെന്നൈയില്‍ എത്തിയത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
