ദേശീയ സ്​കൂൾ കായികമേള: കേരളം പഞ്ചാബിൽ

21:30 PM
02/12/2019

സം​ഗ്രൂര്​ (പഞ്ചാബ്​): ദേശീയ സ്​കൂൾ കായികമേളക്കായി കേരളത്തി​​െൻറ സബ്​ജൂനിയർ, ജൂനിയർ ടീമുകൾ പഞ്ചാബിലെ തെക്കൻ ജില്ലയായ സംഗ്രൂരിലെത്തി. ബുധനാഴ്​ച മുതൽ ഈ മാസം എട്ടു​ വരെയാണ്​ ദേശീയ സ്​കൂൾ കായികമേളയിലെ സബ്​ജൂനിയർ, ജൂനിയർ വിഭാഗം മത്സരങ്ങൾ. 11 മുതൽ 15 വരെ സീനിയർ ചാമ്പ്യൻഷിപ്പും സംഗ്രൂര്​ വാർ ഹീറോസ്​ സ്​റ്റേഡിയത്തിലെ സിന്തറ്റിക്​ ട്രാക്കിൽ നടക്കും.

സബ്​ജൂനിയറിൽ 14 ആൺകുട്ടികളും 19 പെൺകുട്ടികളും ജൂനിയറിൽ 34 ആൺകുട്ടികളും 32 പെൺകുട്ടികളുമാണുള്ളത്​. കോച്ചുമാരടക്കം പത്തംഗ സംഘവും ടീമിനെ അനുഗമിക്കുന്നുണ്ട്​.  സംഘം കഴിഞ്ഞ ദിവസമാണ്​ മംഗള എക്​സ്​പ്രസിൽ ഡൽഹി നിസാമുദ്ദീനിലെത്തിയത്​. പിന്നീട്​ ബസ്​ മാർഗമാണ്​ ടീം സംഗ്രൂരിലെത്തിയത്​. സ്​റ്റേഡിയത്തിൽനിന്ന്​ അഞ്ച്​ കിലോമീറ്റർ അകലെയുള്ള സ്​കൂളിലാണ്​ സംഘാടകർ കേരളത്തിന്​ താമസസൗകര്യമൊരുക്കിയത്​. ആവശ്യമായ സൗകര്യങ്ങൾ ഇവിടെ ഒരുക്കിയിട്ടുണ്ട്​. 

സ്വന്തമായി പാചകക്കാരുമായാണ്​ പതിവുപോലെ കേരളം സ്​കൂൾ മീറ്റിനെത്തിയത്​. തിങ്കളാഴ്​ച വൈകീട്ട്​ ​ടീം സ്​റ്റേഡിയത്തിലെത്തി പരിശീലനം നടത്തി. ​പി.പി. മുഹമ്മദലി, കെ.പി. അജയ്​ രാജ്​, കെ.യു. നന്ദഗോപാൽ, ജാഫർ ബാബു, ഷിബി മാത്യു, ജിജി ജോൺ, ജിക്കു സി. ചെറിയാൻ, സിജു കെ. ദാസ്​, ​െക. സൂര്യമോൾ, ​െക.വി. നിർമല, ​െക.ജെ. മേരി എന്നിവർ പരിശീലകരായും മാനേജർമാരായും ടീമിനൊപ്പമുണ്ട്​. സീനിയർ ചാമ്പ്യൻഷിപ്പിനുള്ള സംഘം ഏഴിനാണ്​ കേരളത്തിൽനിന്ന്​ തിരിക്കു​ന്നത്​. ജൂനിയർ, സീനിയർ വിഭാഗങ്ങളിൽ ശക്തമായ ടീമിനെ ഇറക്കുന്ന കേരളത്തിന്​ സബ്​ജൂനിയറിൽ മെഡൽ പ്രതീക്ഷകൾ ഏറെയില്ല. 

നാലു​ വർഷത്തിനുശേഷം ഇത്തവണ ഓവറോൾ ചാമ്പ്യൻഷിപ്​​ തിരിച്ചെത്തുന്നുവെന്ന പ്രത്യേകതയുണ്ട്​. 2015ൽ കോഴിക്കോട്​ ഒളിമ്പ്യൻ റഹ്​മാൻ സ്​റ്റേഡിയത്തിൽ നടന്ന മീറ്റിനു​ശേഷം സബ്​ജൂനിയർ, ജൂനിയർ, സീനിയർ ചാമ്പ്യൻഷിപ്പുകൾ വ്യത്യസ്​തമായായിരുന്നു നടത്തിയത്​. ഇത്തവണ ഓവറോൾ ചാമ്പ്യൻഷിപ്പും പുനരാരംഭിച്ചിട്ടുണ്ട്​. 

Loading...
COMMENTS