പ്രതിഷേധം ഫലംകണ്ടു; ദേശീയ സ്കൂൾ മീറ്റിൽ വിവേചനമില്ല
text_fieldsകോഴിക്കോട്: കേരളം ഉൾപ്പെടെയുള്ള ടീമുകളുടെ പ്രതിഷേധത്തിനൊടുവിൽ ദേശീയ സ്കൂൾ അത്ലറ്റിക്സിലെ ആൺ-പെൺ വിവേചനം ഒഴിവാക്കി. ഡിസംബർ ആദ്യവാരത്തിൽ പഞ്ചാബിലെ സാഗ് രുറിൽ നടക്കുന്ന മീറ്റാണ് ആൺ-പെൺ വിഭാഗങ്ങളിൽ രണ്ടായി നടത്താൻ തീരുമാനിച്ചത്.
എന്നാൽ, കേരളം ഉൾപ്പെടെയുള്ളവർ പ്രതിഷേധം അറിയിക്കുകയും പി.ടി. ഉഷ കായികമന്ത്രി കിരൺ റിജിജുവിന് പരാതി നൽകുകയും ചെയ്തതോടെ സംഘാടകർ തീരുമാനം മാറ്റി. പുതിയ ഷെഡ്യൂൾ പ്രകാരം അണ്ടർ 14, 17 വിഭാഗം മീറ്റ് ഡിസംബർ നാലു മുതൽ എട്ടുവരെയും, അണ്ടർ 19 വിഭാഗം ഡിസംബർ 11 മുതൽ 15 വരെയും ഇതേ വേദിയിൽ നടക്കും.
2015ൽ സമാനമായ നീക്കം നടന്നപ്പോഴും കേരളം പ്രതിഷേധമുയർത്തിയിരുന്നു. തുടർന്ന് കോഴിക്കോടാണ് മീറ്റിന് വേദിയൊരുക്കിയത്.
