ദേശീയ സ്കൂൾ അത്ലറ്റിക്സ്; കേരളം കിരീടത്തിലേക്ക്
text_fieldsനദിയാദ്: ദേശീയ സീനിയർ സ്കൂൾ അത്ലറ്റിക്സ് ആൺകുട്ടികളിൽ രണ്ടു സ്വർണം കൂടി നേ ടി കേരളം കിരീടത്തിലേക്ക്. ഉച്ചക്കുശേഷം നടന്ന സെഷനിൽ 110 മീറ്റർ ഹർഡ്ൽസിൽ കെ. ഫാദിഹ ാണ് ശനിയാഴ്ച കേരളത്തിെൻറ ആദ്യ സ്വർണം നേടിയത് (14.57 സെ). തൊട്ടുപിന്നാലെ 1500 മീറ്ററിൽ ആദർശ് ഗോപിയും (3:57.09) സ്വർണമണിഞ്ഞ് കേരളത്തെ മുന്നിലെത്തിച്ചു.
4x100 മീറ്റർ റിലേയിൽ തമിഴ്നാടിനു പിന്നിൽ വെള്ളിയണിഞ്ഞു. ബിജിത്, എ.സി. അരുൺ, കെ.വി. ദീപക്, എം. നൂറുദ്ദീൻ എന്നിവരടങ്ങിയ ടീം 42.76 സെക്കൻഡിലാണ് ഫിനിഷ് ചെയ്തത്. രാവിലെ അനന്തു വിജയൻ 400 മീറ്ററിലും (48.89 സെ), കെ.എം. ശ്രീകാന്ത് ലോങ്ജംപിലും (7.20 മീറ്റർ) വെങ്കലം നേടി. മീറ്റ് ഞായറാഴ്ച സമാപിക്കാനിരിക്കെ 47 പോയൻറുമായി കേരളം ഒന്നാമതാണ്. കർണാടകയാണ് (39) രണ്ടാം സ്ഥാനത്ത്.
