Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightSportschevron_rightEventschevron_rightദേ​ശീ​യ സ്​​കൂ​ൾ...

ദേ​ശീ​യ സ്​​കൂ​ൾ അ​ത്​​ല​റ്റി​ക്​​സ്​; പൊ​ന്ന​ണി​ഞ്ഞ്​ മെ​റി​ൻ

text_fields
bookmark_border
merin-biju-and-jishna
cancel
camera_alt?????????? ???????? ??????? ??????? ????????? ??????? ??????? ????????????

ന​ദി​യാ​ഡ്​: ദേ​ശീ​യ സീ​നി​യ​ർ സ്കൂ​ൾ അ​ത്​​ല​റ്റി​ക്​​സ്​ പെ​ൺ​കു​ട്ടി​ക​ളു​ടെ ചാ​മ്പ്യ​ൻ​ഷി​പ്പി​ൽ കേ​ ര​ള​ത്തി​ന്​ സ്വ​ർ​ണ​ത്തോ​ടെ തു​ട​ക്കം. ഗു​ജ​റാ​ത്തി​ലെ ന​ദി​യാ​ദ്​ എ​സ്.​എ.​ജി സ്​​പോ​ർ​ട്​​സ്​ കോം​പ് ല​ക്​​സി​ൽ ആ​രം​ഭി​ച്ച മീ​റ്റി​​െൻറ ആ​ദ്യ ദി​നം ഒ​രു സ്വ​ർ​ണ​വും മൂ​ന്നു​ വെ​ള്ളി​യു​മാ​യി കേ​ര​ളം മെ​ഡ​ൽ പ​ട്ടി​ക​യി​ൽ മേ​ൽ​വി​ലാ​സം കു​റി​ച്ചു.

ഹൈ​ജം​പി​ൽ മെ​റി​ൻ ബി​ജു​വാ​ണ്​ കേ​ര​ള​ത്തി​​െൻറ പൊ​ൻ​താ​ര​മാ​യ​ത്. കോ​ത​മം​ഗ​ലം സ​െൻറ്​ ജോ​ർ​ജ്​ എ​ച്ച്.​എ​സ്.​എ​സി​​െൻറ താ​ര​മാ​യ മെ​റി​ൻ 1.74 മീ​റ്റ​ർ ഉ​യ​രം പി​ന്നി​ട്ടാ​ണ്​ പൊ​ന്ന​ണി​ഞ്ഞ​ത്. ഇൗ​യി​ന​ത്തി​ൽ വെ​ള്ളി​യും കേ​ര​ള​മ​ണി​ഞ്ഞു. 1.72 മീ​റ്റ​ർ ചാ​ടി​യ പാ​ല​ക്കാ​ട്​ ക​ല്ല​ടി സ്​​കൂ​ളി​ലെ എം. ​ജി​ഷ്​​ണ​യാ​ണ്​ ​വെ​ള്ളി നേ​ടി​യ​ത്.

പോ​ൾ​വാ​ൾ​ട്ടി​ൽ നി​വ്യ ആ​ൻ​റ​ണി​യും (3.50 മീ​റ്റ​ർ) 100 മീ​റ്റ​റി​ൽ നാ​ട്ടി​ക ഫി​ഷ​റീ​സ്​ സ്​​കൂ​ളി​ലെ ആ​ൻ​സി സോ​ജ​നും വെ​ള്ളി നേ​ടി. ഫോ​േ​ട്ടാ ഫി​നി​ഷാ​യി മാ​റി​യ പോ​രാ​ട്ട​ത്തി​ൽ 11.82 സെ​ക്ക​ൻ​ഡി​ലാ​ണ്​ ആ​ൻ​സി ലൈ​ൻ തൊ​ട്ട​ത്.

ത​മി​ഴ്​​നാ​ടി​​െൻറ ഗി​രി​ധ​ർ റാ​ണി വേ​ഗ​മേ​റി​യ താ​ര​മാ​യി. 11.81 സെ​ക്ക​ൻ​ഡി​ലാ​ണ്​ ഫി​നി​ങ്. മ​ല​യാ​ളി താ​രം അ​പ​ർ​ണ റോ​യ്​ (12.15 സെ) ​അ​ഞ്ചാം സ്​​ഥാ​ന​ത്താ​ണ്​ ഫി​നി​ഷ്​ ചെ​യ്​​ത​ത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:national school athleticsmalayalam newssports newsGold Medalmerin biju
News Summary - national school athletics; gold medal for merin -sports news
Next Story