Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 29 Sept 2018 4:18 AM IST Updated On
date_range 29 Sept 2018 4:18 AM ISTദേശീയ ഓപൺ മീറ്റ്: റെയിൽവേസിന് തുടർച്ചയായ 21ാം കിരീടം
text_fieldsbookmark_border
camera_alt800 ???????? ?????? ??????? ??????????? ????????? ?????? ?
ഭുവനേശ്വർ: 58ാമത് ദേശീയ ഓപൺ അത് ലറ്റിക് മീറ്റിലും റെയിൽവേസിെൻറ ജൈത്രയാത്ര. 44 ഇനങ്ങളും പൂർത്തിയായപ്പോൾ 300 പോയേൻറാടെയാണ് കിരീടധാരണം. 198 പോയൻറുമായി സർവിസസ് രണ്ടാം സ്ഥാനത്ത് തുടർന്നു. പഞ്ചാബാണ് (64) മൂന്നാമത്. 24 പോയൻറ് മാത്രമുള്ള കേരളം എട്ടാം സ്ഥാനത്താണ്. 1998 മുതൽ കിരീടം നിലനിർത്തുന്ന റെയിൽവേസിെൻറ തുടർച്ചയായ 21ാം നേട്ടമാണിത്. ലോങ്ജംപ് ദേശീയ റെക്കോഡ് ജേതാവ് കേരളത്തിെൻറ എം. ശ്രീശങ്കറും 400 മീറ്റർ ഒന്നാം സ്ഥാനക്കാരി ഹരിയാനയുടെ അഞ്ജലി ദേവിയുമാണ് മീറ്റിലെ മികച്ച താരങ്ങൾ.
പുരുഷന്മാരുടെ 3000 മീറ്റർ സ്റ്റീപ്ൾചേസിൽ ദേശീയ റെക്കോഡും 400 മീറ്റർ ഹർഡ്ൽസിൽ മീറ്റ് റെക്കോഡും പിറന്നു. ശ്രീശങ്കറിെൻറ സ്വർണത്തിൽ തുടങ്ങിയ കേരളം ഓരോ വെള്ളിയും വെങ്കലവുമായി അവസാനിപ്പിച്ചു. ഹെപ്റ്റാത്തലണിൽ മറീന ജോർജ് രണ്ടാം സ്ഥാനവും ഹൈജംപിൽ ജിനു മരിയ മാനുവൽ മൂന്നാമതുമെത്തി. മലയാളികളായ പി. മുഹമ്മദ് അഫ്സൽ 800 മീറ്ററിൽ സർവിസസിനായും ഹെപ്റ്റാത്തലണിൽ ലിക്സി ജോസഫ് റെയിൽവേസിനു വേണ്ടിയും സ്വർണം നേടി. സർവിസസിെൻറ എം.പി. ജാബിറിന് 400 മീറ്റർ ഹർഡ്ൽസിലും ഒ.എൻ.ജി.സിയുടെ എയ്ഞ്ചൽ പി. ദേവസ്യക്ക് ഹൈജംപിലും വെള്ളി മെഡൽ ലഭിച്ചു.
മലയാളം മിന്നി; കേരളം മങ്ങി
കേരളത്തിന് സ്വർണപ്രതീക്ഷയുണ്ടായിരുന്ന വനിതകളുടെ ഹൈജംപിൽ മൂവാറ്റുപുഴക്കാരി ജിനു 1.73 മീറ്റർ ചാടി മൂന്നാമതായി. 1.76 ഉയരത്തിൽ ഇടുക്കി കട്ടപ്പന സ്വദേശിനിയായ എയ്ഞ്ചൽ ഒ.എൻ.ജി.സിക്കായി വെള്ളി നേടി. റെയിൽവേസിെൻറ ജ്യോതിക്കാണ് സ്വർണം. 800 മീറ്റർ ഓട്ടം 1.54:50 സെക്കൻഡിൽ പൂർത്തിയാക്കിയാണ് അഫ്സൽ സർവിസസ് ഷെൽഫിലേക്ക് ഒരു സ്വർണംകൂടി ചേർത്തത്. ബംഗളൂരുവിൽ വ്യോമസേന ഉദ്യോഗസ്ഥനാണ് പാലക്കാട് പറളി സ്വദേശിയായ അഫ്സൽ. ഹെപ്റ്റാത്തലണിലെ സ്വർണജേത്രി റെയിൽവേസ് താരം ലിക്സി വയനാട് പുൽപള്ളിക്കാരിയാണ്. ഇടുക്കി വാഴത്തോപ്പാണ് ഹെപ്റ്റാത്തലണിൽ വെങ്കലം നേടിയ കേരള താരം മറീനയുടെ സ്വദേശം. ആറു സ്വർണം, അഞ്ചു വെള്ളി, ആറു വെങ്കലം എന്നിങ്ങനെയാണ് മീറ്റിൽ മലയാളികളുടെ ആകെ നേട്ടം.
ഒളിമ്പ്യൻ ഗോൾഡ്സ്
ഏഷ്യൻ ഗെയിംസ് മെഡൽ ജേതാക്കളായ അർപീന്ദർ സിങ് ട്രിപ്ൾജംപിലും ധരുൺ അയ്യാസാമി 400 മീറ്റർ ഹർഡ്ൽസിലും സ്വർണം നേടി. മീറ്റ് റെക്കോഡോടെയായിരുന്നു ധരുണിെൻറ പ്രകടനം. കഴിഞ്ഞ വർഷം ചെന്നൈയിൽ സന്തോഷ് കുമാർ കുറിച്ച 50.16 സെക്കൻഡാണ് 49.67 സെക്കൻഡിൽ ഒ.എൻ.ജി.സി താരം പഴങ്കഥയാക്കിയത്. സർവിസസിന് വേണ്ടി ഇറങ്ങിയ മലപ്പുറം പന്തല്ലൂർക്കാരൻ ജാബിറും മീറ്റ് റെക്കോഡ് മറികടന്നാണ് (50.02) ധരുണന് പിന്നിൽ ഫിനിഷ് ചെയ്തത്. 16.62 മീറ്റർ ചാടിയായിരുന്നു ട്രിപ്ളിൽ ഒ.എൻ.ജി.സി താരമായ അർപീന്ദറിെൻറ സ്വർണനേട്ടം.സ്റ്റീപ്ൾചേസിൽ സർവിസസിെൻറ സേബ്ൾ അവിനാശ് 37 വർഷം പഴക്കമുള്ള റെക്കോഡ് തിരുത്തി.
ശ്രീശങ്കർ അണ്ടർ 20 ലോക ഒന്നാം നമ്പർ
ഭുവനേശ്വർ: ലോങ് ജംപിൽ പുതിയ ദേശീയ റെക്കോഡ് കുറിച്ച കേരളത്തിെൻറ എം. ശ്രീശങ്കറിന് ചരിത്രനേട്ടം. അണ്ടർ 20 വിഭാഗത്തിൽ ഇപ്പോൾ ലോക ഒന്നാം നമ്പറാണ് 19കാരനിപ്പോൾ. ഇക്കൊല്ലം നടന്ന ലോക അണ്ടർ 20 ചാമ്പ്യൻഷിപ്പിൽ ആറാം സ്ഥാനമായിരുന്നു ശ്രീശങ്കറിന്. കലിംഗ സ്റ്റേഡിയത്തിൽ 8.20 മീറ്റർ ചാടിയാണ് ദേശീയ റെക്കോഡിട്ടത്.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story