ദേശീയ മീറ്റിനൊപ്പം സ്കൂൾ മീറ്റ് വെട്ടിലായി വിദ്യാർഥികൾ
text_fieldsകൊച്ചി: ദേശീയ ജൂനിയർ അത്ലറ്റിക് മീറ്റും ജില്ല, ഉപജില്ല സ്കൂൾ കായികമേളകളും അടു ത്തടുത്ത ദിവസങ്ങളിൽ പ്രഖ്യാപിച്ചതോടെ വെട്ടിലായത് കായികതാരങ്ങൾ. സ്കൂൾ മീറ്റി ൽ പങ്കെടുക്കുന്ന വിദ്യാർഥികൾക്ക് ആന്ധ്രപ്രദേശിലെ ഗുണ്ടൂരിൽ നടക്കുന്ന ദേശീയ മീറ ്റിൽ പങ്കെടുക്കാൻ കഴിയാത്ത അവസ്ഥയാണ്. ഇതോടെ, കേരളത്തിന് കിരീട പ്രതീക്ഷയുള്ള ദ േശീയ മീറ്റിൽനിന്ന് പല കായികതാരങ്ങളും പിന്മാറുമെന്നായി.
നവംബർ രണ്ട് മുതൽ ആറ് വരെയാണ് ദേശീയ ജൂനിയർ മീറ്റ്. എന്നാൽ, പല ജില്ലകളിലും നവംബർ ഏഴ് മുതലാണ് ജില്ല സ്കൂൾ മീറ്റ് തുടങ്ങുന്നത്. ഗുണ്ടൂരിൽനിന്ന് ടീം എത്താൻ ഒരു ദിവസം എടുക്കുമെന്നിരിക്കെ താരങ്ങളെ ദേശീയ മീറ്റിൽനിന്ന് പിൻവലിക്കാനുള്ള ശ്രമത്തിലാണ് സ്കൂൾ അധികൃതർ. ഇതിെൻറ ഭാഗമായി കേരള ടീമിലേക്കുള്ള സെലക്ഷൻ ട്രയൽസിൽ മെഡൽ സാധ്യതയുള്ള കുട്ടികൾ പോലും പങ്കെടുത്തില്ല.
കേരള ടീം ഗുണ്ടൂരിലേക്ക് പുറപ്പെടുന്ന ഒക്ടോബർ 31 വരെ പലയിടത്തും ഉപജില്ല കായികമേളകളും സി.ബി.എസ്.ഇ സംസ്ഥാന മീറ്റും നടക്കുന്നുണ്ട്. അതിനാൽ ഇന്ന് തുടങ്ങുന്ന കേരള ടീം കാമ്പിലേക്ക് താരങ്ങൾക്ക് എത്താൻ കഴിയില്ല. 31ന് മത്സരം കഴിഞ്ഞ് ഓടിക്കിതച്ച് വൈകീട്ട് 3.30ന് പുറപ്പെടുന്ന ശബരി എക്സ്പ്രസിൽ യാത്ര ചെയ്യേണ്ട അവസ്ഥയിലാണ് വിദ്യാർഥികൾ.
സ്കൂളിെൻറ പേര് നിലനിർത്തുന്നതിനാണ് വിദ്യാർഥികളെ ജില്ല, സംസ്ഥാന മീറ്റുകളിൽ പങ്കെടുക്കാൻ അധികൃതർ േപ്രാത്സാഹിപ്പിക്കുന്നത്. എന്നാൽ, കായിക താരങ്ങൾക്ക് ഗുണം ചെയ്യുന്നത് ദേശീയ മീറ്റാണ്. ലോക ജൂനിയർ ചാമ്പ്യൻഷിപ്പിനുള്ള യോഗ്യതയുടെ അളവുകോലായ ദേശീയ മീറ്റിൽനിന്ന് റെയിൽവേ, നേവി അടക്കമുള്ളവർ കായികതാരങ്ങളെ ഏറ്റെടുക്കാറുണ്ട്.
ഗുണ്ടൂരിൽ മീറ്റ് കഴിയുന്ന ദിവസം തന്നെ വിമാനത്തിൽ യാത്രതിരിക്കാൻ ചില കുട്ടികൾ ബുക്ക് ചെയ്തിട്ടുണ്ട്. കായികമേളയിൽ പങ്കെടുക്കുന്നതിൽ ഏറെയും പാവപ്പെട്ട കുട്ടികളാണെന്നതിനാൽ 6000-7000 രൂപ മുടക്കി വിമാനടിക്കറ്റ് ബുക്ക് ചെയ്യാൻ ഭൂരിപക്ഷം പേർക്കും കഴിയില്ല. 20 മണിക്കൂർ ട്രെയിനിൽ യാത്ര ചെയ്ത് കേരളത്തിലെത്തി നേരെ ട്രാക്കിലേക്കിറങ്ങേണ്ട അവസ്ഥയിലാണ് വിദ്യാർഥികൾ. ദേശീയ ജൂനിയർ മീറ്റ് മാസങ്ങൾക്ക് മുമ്പ് പ്രഖ്യാപിച്ചിരുന്നു. എന്നാൽ, ഇതൊന്നും മുഖവിലക്കെടുക്കാതെയാണ് സംസ്ഥാന വിദ്യാഭ്യാസ വകുപ്പ് കായികമേളകൾ പ്രഖ്യാപിച്ചത്. ജില്ല മീറ്റുകൾ സമാപിച്ച് ഒരാഴ്ച തികയും മുേമ്പ സംസ്ഥാന സ്കൂൾ കായികമേളയും നടക്കുന്നതിനാൽ കായിക താരങ്ങൾക്ക് ഇനിയുള്ള രണ്ടാഴ്ച വിശ്രമമില്ലാത്ത ദിനങ്ങളായിരിക്കും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
