Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 3 Nov 2019 11:17 PM IST Updated On
date_range 3 Nov 2019 11:17 PM ISTരണ്ടാം ദിനം അഞ്ചു സ്വർണംകൂടി; നിവ്യക്ക് റെക്കോഡ്
text_fieldsbookmark_border
camera_alt????????: 1. ????????? ????????? (?????????????) 2. ?????????? ???????? (??????? 18-400 ????????) 3. ???? ????? (??????? 18 - ?????????), ???????: ????? ??????? (??????? 18 - 400 ????????)
ഗുണ്ടൂർ: സൂപ്പർ ഫാസ്റ്റ് മോഡലിൽ അതിവേഗം പാഞ്ഞ് ഹരിയാന, ഒാർഡിനറി വേഗത്തിൽ ഇഴഞ്ഞു നീങ്ങി കേരളം, രണ്ടിനുമിടയിൽ മെഡൽ വാരിക്കൂട്ടി തമിഴ്നാട്... ദേശീയ ജൂനിയർ അത്ലറ്റി ക് മീറ്റിെൻറ രണ്ടാം ദിനം പിന്നിടുേമ്പാൾ ഹരിയാനക്കും (173) തമിഴ്നാടിനും (114) പിന്നിൽ 105 പോയൻ റുമായി കേരളം മൂന്നാം സ്ഥാനത്ത്. അഞ്ചു സ്വർണവും ഒരു വെള്ളിയും നാലു വെങ്കലവും അക്കൗണ്ടില െത്തിച്ച കേരളം നിലമെച്ചപ്പെടുത്തി എന്നു വേണം പറയാൻ. ദേശീയ റെക്കോഡ് തിരുത്തിക്കുറി ച്ച നിവ്യ ആൻറണിക്കൊപ്പം എം. ജിഷ്ന, അബ്ദുൽ റസാഖ്, തൗഫീഖ് നൗഷാദ്, മീര ഷിബു എന്നിവരും രണ ്ടാം ദിനം പൊന്നണിഞ്ഞു. നാലു ദേശീയ റെക്കോഡിനും അഞ്ചു മീറ്റ് റെക്കോഡിനും സാക്ഷ്യംവഹിച് ച ഗുണ്ടൂർ ആചാര്യ നാഗാർജുന സർവകലാശാല സിന്തറ്റിക് ട്രാക്കിൽ മിന്നൽവേഗത്തിൽ പാഞ്ഞ പഞ്ചാബ് താരം ലൗപ്രീത് സിങ്ങും (10.60 സെക്കൻഡ്) കർണാടകയുടെ എ.ടി. ധനേശ്വരിയും (11.76) വേഗമേറിയ താരങ്ങളായി.
സ്വർണക്കൊയ്ത്ത്
ആദ്യ ദിവസം പിൻസീറ്റിലിരുന്നതിെൻറ ക്ഷീണമത്രയും ചാടിത്തീർത്ത് മെഡൽവേട്ടക്ക് മാതൃക കാണിച്ചത് ടീം ക്യാപ്റ്റൻ നിവ്യ ആൻറണിയായിരുന്നു. ഉച്ചഭക്ഷണത്തിന് പിരിയുംമുേമ്പ ഹൈജംപ് പിറ്റിൽ സ്വർണം വിളയിച്ച് എം. ജിഷ്നയും ഒപ്പംപിടിച്ചു. അന്താരാഷ്ട്ര പൊലിമയുള്ള അബ്ദുൽ റസാഖ് 400 മീറ്റർ ട്രാക്കിലിറങ്ങിയതുതന്നെ മെഡലുറപ്പിച്ചാണ്. പാലക്കാട് പരിത്തിപ്പാറ ചിറംകരക്കുന്നിൽ റഷീദിെൻറയും ഷാജിദയുടെയും മകന് സ്വർണവേട്ട പുത്തരിയല്ല. 47.90 സെക്കൻഡിൽ ഫിനിഷിങ് പോയൻറ് താണ്ടി എതിരാളികളെ ബഹുദൂരം പിന്നിലാക്കി ഇൗ വർഷത്തെ അഞ്ചാമത്തെ ദേശീയ മെഡലുമായാണ് റസാഖ് കരക്കു കയറിയത്. അണ്ടർ 16ൽ കോഴിക്കോട് ഉഷ സ്കൂളിലെ വി. പ്രതിഭ (59.08) വെങ്കലവും നേടി.
ഇതിനിടയിൽ 16 വയസ്സുകാരുടെ പെൻറാത്ലണിൽ ആലപ്പുഴ മണ്ണഞ്ചേരിക്കാരൻ തൗഫീഖ് നൗഷാദ് സ്വർണമണിഞ്ഞ വാർത്തയെത്തി. അണ്ടർ 18 വിഭാഗത്തിൽ ഹൈജംപിൽ 1.65 മീറ്റർ ചാടിയാണ് ഇരിങ്ങാലക്കുട വടക്കേത്തല ഷിബുവിെൻറയും സരിതയുടെയും മകൾ മീര ഷിബു കന്നി ദേശീയ സ്വർണം വരവുവെച്ചത്.രണ്ടാം ദിനത്തിലെ കേരളത്തിെൻറ ഏക വെള്ളി മെഡൽ ഗൗരി നന്ദന സ്വന്തമാക്കി. 400 മീറ്റർ അണ്ടർ 18 ഫൈനലിൽ ചേച്ചിമാരോട് മത്സരിച്ചാണ് മേഴ്സിക്കുട്ടൻ അക്കാദമിയിലെ കൊച്ചുമിടുക്കി വെള്ളിയണിഞ്ഞത് (55.59). അണ്ടർ 18 പോൾവാൾട്ടിൽ കോതമംഗലം മാർബേസിലിലെ ആരതി എ. നായരും (3.00) വെങ്കലം നേടി.
തകർന്നത് നാലു ദേശീയ റെക്കോഡ്
നിവ്യ ആൻറണി തുടക്കമിട്ട െറക്കോഡ് വേട്ട മൂന്നു പേർകൂടി ഏറ്റുപിടിച്ചു. അണ്ടർ 18 ആൺകുട്ടികളുടെ സ്പ്രിൻറിൽ ഡൽഹിയുടെ റിതിഖ് മാലിക് (10.65) പുതിയ ദൂരം കുറിച്ചു. അണ്ടർ 20 പെൺകുട്ടികളുടെ 1500 മീറ്ററിൽ ഡൽഹിയുടെ ചന്ദയും (4.17.19) അണ്ടർ 16 ലോങ്ജംപിൽ കർണാടകയുടെ ഷൈലി സിങ്ങും (6.15) റെക്കോഡ് ബുക്കിൽ ഇടംപിടിച്ചു.
അതിവേഗപ്പോരിൽ അഭിനവ് മാത്രം
നട്ടുച്ചക്ക് നടന്ന അതിവേഗപ്പോരിൽ കേരളത്തിന് ആശ്വസിക്കാനുള്ളത് തിരുവനന്തപുരം സായിയിലെ സി. അഭിനവിെൻറ വെങ്കലം മാത്രം. അണ്ടർ 20 വിഭാഗത്തിലിറങ്ങിയ അഭിനവ് 10.89 സെക്കൻഡിലാണ് തുടർച്ചയായ രണ്ടാം വർഷവും വെങ്കലം നേടിയത്. അണ്ടർ 18 പെൺകുട്ടികളിൽ ജീവൻജി ദീപ്തി (തെലങ്കാന, 11.94), ആൺകുട്ടികളിൽ റിതിക് മാലിക് (ഡൽഹി, 10.65) എന്നിവർ അതിവേഗ താരങ്ങളായി.
അക്ഷരവീട്ടിലേക്ക് ആദ്യ മീറ്റ് റെക്കോഡ്
ഗുണ്ടൂർ: അക്ഷരവീടിന് അഴകായി മീറ്റ് റെക്കോഡ്. പാലക്കാട് നെന്മാറ പാറക്കൽ മോഹനൻ-രമ ദമ്പതികളുടെ മകൾ എം. ജിഷ്ണയാണ് ദേശീയ ജൂനിയർ അത്ലറ്റിക് മീറ്റ് അണ്ടർ 20 െഹെജംപിൽ സ്വർണം നേടിയത്. മെഡലുകൾ വാരിക്കൂട്ടുമ്പോഴും വീടില്ലാതെ വലഞ്ഞ ജിഷ്ണക്ക് ‘മാധ്യമം’ അക്ഷരവീട് പദ്ധതിയിലൂടെ വീട് നിർമിച്ചുനൽകിയിരുന്നു. താരസംഘടനയായ ‘അമ്മ’, യൂനിമണി, എൻ.എം.സി ഗ്രൂപ് എന്നിവയുടെ സഹകരണത്തോടെ നടപ്പാക്കുന്ന പദ്ധതിയിൽ ഉൾപ്പെടുത്തി ‘ഏ’ എന്ന വീടാണ് നിർമിച്ചുനൽകിയത്.
ഞായറാഴ്ച 1.77 മീറ്റർ ചാടിയാണ് ജിഷ്ണ സ്വർണം സ്വന്തമാക്കിയത്. അയൽനാട്ടുകാരായ തമിഴ്നാടിെൻറ ഗ്രസീനയുടെയും (1.74.) കർണാടകയുടെ സുപ്രിയയുടെയും (1.74) കനത്ത വെല്ലുവിളി അതിജീവിച്ചാണ് മീറ്റ് റെക്കോഡ് (1.75) മറികടന്നത്. അക്ഷരവീട്ടിലേക്ക് താമസം മാറിയശേഷം ആദ്യ മീറ്റ് റെക്കോഡാണിത്.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story