തു​ട​ർ​ച്ച​യാ​യി ആ​റാം ത​വ​ണ​യും ഗ്രേ​റ്റ്​ റ​ണ്ണി​ൽ ഒ​ന്നാ​മ​താ​യി ഫ​റ 

22:41 PM
08/09/2019
ല​ണ്ട​ൻ: തു​ട​ർ​ച്ച​യാ​യി ആ​റാം ത​വ​ണ​യും ബ്രി​ട്ട​നി​ലെ ഗ്രേ​റ്റ്​ നോ​ർ​ത്ത്​​ റ​ൺ ഹാ​ഫ്​ മാ​ര​ത്ത​ണി​ൽ ഒ​ന്നാ​മ​താ​യി മു​ൻ ഒ​ളി​മ്പി​ക്​​സ്​ ചാ​മ്പ്യ​ൻ മു​ഹ​മ്മ​ദ്​ ഫ​റ. 
ലോ​ക​ത്തെ ഏ​റ്റ​വും ദൈ​ർ​ഘ്യ​മേ​റി​യ ഹാ​ഫ്​ മാ​ര​ത്ത​ൺ എ​ന്ന വി​ശേ​ഷ​ണ​മു​ള്ള മ​ത്സ​ര​ത്തി​ൽ ഏ​റ്റ​വും മി​ക​ച്ച സ​മ​യം കു​റി​ച്ചാ​ണ്​ ഫ​റ ഒ​ന്നാ​മ​താ​യ​ത്. 
ഇ​ത്യോ​പ്യ​യു​ടെ ത​മി​റ​ത്​ തോ​ല ര​ണ്ടാ​മ​താ​യി. 59 മി​നി​റ്റ്​ ആ​റ്​ സെ​ക്ക​ൻ​ഡി​ലാ​യി​രു​ന്നു ഫ​റ​യു​ടെ ഫി​നി​ഷ്. 2014 മു​ത​ൽ ഫ​റ​യാ​ണ്​ ഇ​വി​ടെ ചാ​മ്പ്യ​ൻ. 
Loading...
COMMENTS