‘ഷൂമാക്കറുടെ ആരോഗ്യസ്ഥിതിയിൽ ആശങ്ക’
text_fieldsബെർലിൻ: ഫോർമുല വൺ ഇതിഹാസം മൈക്കൽ ഷൂമാക്കറുടെ ആരോഗ്യസ്ഥിതി ഭാര്യ കോറിന മറച്ചു വെക്കുന്നുവെന്ന കടുത്ത ആരോപണം ഉന്നയിച്ച് മുൻ മാനേജർ. 2013ൽ ദാരുണമായ ദുരന്തം സംഭവി ച്ചശേഷം ഇതുവരെയും തന്നെ കാണാൻ അനുവദിച്ചില്ലെന്നും ഷൂമാക്കറുടെ ആരോഗത്തെക്കുറിച് ച് ആശങ്കയുണ്ടെന്നും മുൻ മാനേജർ വിലി വെബർ കുറ്റപ്പെടുത്തി.
സ്കീയിങ്ങിനിടെ വീണ് തല കല്ലിലിടിച്ച് മസ്തിഷ്കത്തിന് ഗുരുതര പരിക്കേറ്റ് അബോധാവസ്ഥയിലുള്ള ഷൂമാക്കർ അത്യാധുനിക ചികിത്സ സൗകര്യങ്ങളോടെ സ്വിറ്റ്സർലൻഡിൽ പ്രേത്യകമായി ഒരുക്കിയ വീട്ടിലാണ്. ഭാര്യ കോറിനക്കു പുറമെ മക്കളായ ജിന മേരി, മിക്ക് എന്നിവർ ചേർന്നാണ് പരിചരിക്കുന്നത്.
അതേസമയം, 50 കാരനായ ഷൂമാക്കറെ അപകടത്തിനുശേഷം കാണാൻ അനുവദിച്ചില്ലെന്ന് 77 കാരനായ വിലി വെബർ പറയുന്നു. ഉറ്റ സുഹൃത്തായിട്ടും ഒന്നു കാണാൻ അനുവദിക്കാത്തത് ചിലത് വെളിപ്പെട്ടുപോകുമെന്ന ഭയത്താലാണെന്നാണ് ആക്ഷേപം. ഏഴുതവണ ലോക ചാമ്പ്യനായ ഷൂമാക്കർ അപകടം കഴിഞ്ഞ് ആറു വർഷമായിട്ടും പുറത്തുവന്നിരുന്നില്ല. അടുത്തിടെ പാരിസിൽ ചികിത്സ നടത്തിയ താരം ബോധാവസ്ഥയിലാണെന്നാണ് ആശുപത്രി വൃത്തങ്ങൾ പറയുന്നത്.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
