You are here
ലോക ബോക്സിങ്ങിൽ എട്ടാം മെഡൽ; ചരിത്രമെഴുതി മേരി കോം
ഉലാൻ ഉഡെ: റഷ്യയിൽ നടക്കുന്ന ലോക വനിത ബോക്സിങ് ചാമ്പ്യൻഷിപ്പിലൂടെ എട്ടാം മെഡലുറപ്പിച്ച് ഇതിഹാസതാരം എം.സി. മേരി കോം ടൂർണമെൻറിൽ പുതുചരിത്രമെഴുതി. ചാമ്പ്യൻഷിപ്പിൽ ഏറ്റവും കൂടുതൽ മെഡൽ നേടുന്ന താരമെന്ന െറക്കോഡാണ് മണിപ്പൂരുകാരി സ്വന്തം പേരിലാക്കിയത്. ലോക ചാമ്പ്യൻഷിപ്പിൽ ആറു സ്വർണവും ഒരു വെള്ളിയും സ്വന്തമാക്കിയിട്ടുള്ള മേരികോം ക്യൂബൻ ഇതിഹാസതാരം ഫെലിക്സ് സാവോനോെടാപ്പം (ഏഴു മെഡൽ) റെക്കോഡ് പങ്കിടുകയായിരുന്നു.
ഏകപക്ഷീയ പോരാട്ടത്തിൽ കൊളംബിയയുടെ വലൻസിയ വിക്ടോറിയയെ തോൽപിച്ച് ഫ്ലൈവെയ്റ്റ് (51 കി.) വിഭാഗത്തിെൻറ സെമിഫൈനലിൽ കടന്നാണ് ആറുതവണ ജേതാവായ മേരി മെഡൽ ഉറപ്പാക്കിയത്. 48 കി. വിഭാഗത്തിൽനിന്ന് 51 കി. വിഭാഗത്തിലേക്കു മാറിയ മേരി ഈ ഇനത്തിൽ ആദ്യമായാണ് മെഡലുറപ്പിക്കുന്നത്. ടോപ് സീഡായ ഉത്തരകൊറിയയുടെ കിം ഹ്യുയാങ് മിയെ തോൽപിച്ച് മഞ്ജു റാണി (48 കി. ) കൂടി സെമിയിലെത്തിയതോടെ ഇന്ത്യയുടെ മെഡൽ നേട്ടം നാലാകും.
ശനിയാഴ്ച നടക്കുന്ന സെമിയിൽ തുർക്കിയുെട ബുസെനാസ് കാകിറോഗ്ലുവാണ് എതിരാളി. ഇതുകൂടാതെ ഒളിമ്പിക് വെങ്കലം (2012), അഞ്ച് ഏഷ്യൻ ചാമ്പ്യൻഷിപ്, ഏഷ്യൻ ഗെയിംസിലെയും കോമൺവെൽത്ത് ഗെയിംസിലെയും സ്വർണം, മറ്റ് അനവധി അന്താരാഷ്ട്ര നേട്ടങ്ങൾ എന്നിവയും മേരി കോമിെൻറ സമ്പാദ്യത്തിലുണ്ട്. 2007ൽ ഇരട്ടക്കുട്ടികളുെട അമ്മയായശേഷമാണ് മൂന്നു സ്വർണമെന്നത് മേരി കോമിെൻറ വിജയങ്ങളുടെ മാറ്റുകൂട്ടുന്നു.