Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightSportschevron_rightEventschevron_rightമേരികോമിലൂടെ...

മേരികോമിലൂടെ ഇന്ത്യക്ക് പതിനെട്ടാം സ്വർണം

text_fields
bookmark_border
മേരികോമിലൂടെ ഇന്ത്യക്ക് പതിനെട്ടാം സ്വർണം
cancel

ഗോൾഡ് കോസ്റ്റ്: കോമൺവെൽത്ത് ഗെയിംസിൽ ഇന്ത്യുടെ സൂപ്പർ ബോക്സിങ്ങ് താരം മേരികോമിലൂടെ ഇന്ത്യക്ക് പതിനെട്ടാം സ്വർണം. വ​​നി​​താ വിഭാഗം 45-48 കി​​ലോ​​ഗ്രാം ഫൈ​​ന​​ലി​​ലാണ് മേരികോം രാജ്യത്തിന് സ്വർണം സമ്മാനിച്ചത്. നോർത്ത് അയർലൻഡ് താരം ക്രിസ്റ്റീന ഒക്കുഹാരയെ ഇടിച്ചിട്ടാണ് മേരികോം സുവർണ നേട്ടം സ്വന്തമാക്കിയത്. അഞ്ച് തവണ ലോക ചാംപ്യനും ഒളിംപിക്സ് വെങ്കല മെഡൽ ജേതാവുമായ മേരി കോം ആദ്യമായാണ് കോമൺവെൽത്ത് ഗെയിംസിൽ പങ്കെടുക്കുന്നത്.

അഞ്ച് ഇ​​ന്ത്യ​​ൻ താ​​ര​​ങ്ങ​​ൾ കൂടി ഇ​​ന്ന് ബോക്സിങ്ങിൽ ഫൈ​​ന​​ലി​​ന് ഇ​​റ​​ങ്ങുന്നുണ്ട്. പു​​രു​​ഷ വി​​ഭാ​​ഗം 46-49 വി​​ഭാ​​ഗ​​ത്തി​​ൽ അ​​മി​​ത്, 52 ​​കി​​ലോ​​ഗ്രാ​​മി​​ൽ ഗൗ​​ര​​വ് സോ​​ള​​ങ്കി, 60 ​​കി​​ലോ​​ഗ്രാം വി​​ഭാ​​ഗ​​ത്തി​​ൽ മ​​നീ​​ഷ് കൗ​​ശി​​ക്, 75 ​​കി​​ലോ​​ഗ്രാ​​മി​​ൽ വി​​കാ​​സ് കൃ​​ഷാ​​ൻ, 91+ ​​വി​​ഭാ​​ഗ​​ത്തി​​ൽ സ​​തീ​​ഷ് കു​​മാ​​ർ ​​എ​​ന്നി​​വരാണ് ഇന്ന് ഫൈനലിനിറങ്ങുന്നത്.

അതേസമയം, ടേ​ബി​ൾ ടെ​ന്നീ​സി​ന്‍റെ മി​ക്സ​ഡ് ഡ​ബി​ൾ​സി​ൽ ഇ​ന്ത്യ​ൻ പ്ര​തീ​ക്ഷ​ക​ൾ അ​വ​സാ​നി​ച്ചു. സെ​മി​യി​ൽ ഇ​ന്ത്യ​യു​ടെ ശ​ര​ത്ത് ക​മാ​ല്‍-​മൗ​മ ദാ​സ് സ​ഖ്യം പ​രാ​ജ​യ​പ്പെ​ട്ടു. സിം​ഗ​പൂ​രി​ന്‍റെ ഗ​യോ നിം​ഗ്-​യു മെ​ൻ​ഗ്യു കൂ​ട്ടു​ക്കെ​ട്ടി​നോ​ടാ​ണ് ഇ​ന്ത്യ​ൻ സ​ഖ്യം തോ​റ്റ​ത്. സ്‌​കോ​ർ: 8-11, 11-9, 11-9, 7-11, 7-11. 

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:malayalam newssports newscommon wealth Gamesmary com gold medal
News Summary - Mary com win gold in common wealth games-Sports news
Next Story