Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightSportschevron_rightEventschevron_rightവേ​ൾ​ഡ്​...

വേ​ൾ​ഡ്​ അ​ത്​​ല​റ്റി​ക്​​സ്​ പു​ര​സ്​​കാ​രം: കി​പ്​​ചോ​ഗ്, ദ​ലി​ല മു​ഹ​മ്മ​ദ്​ ലോ​ക​താ​ര​ങ്ങ​ൾ

text_fields
bookmark_border
വേ​ൾ​ഡ്​ അ​ത്​​ല​റ്റി​ക്​​സ്​ പു​ര​സ്​​കാ​രം: കി​പ്​​ചോ​ഗ്, ദ​ലി​ല മു​ഹ​മ്മ​ദ്​ ലോ​ക​താ​ര​ങ്ങ​ൾ
cancel
മൊ​​ണാ​കോ: ര​ണ്ട്​ മ​ണി​ക്കൂ​റി​ൽ കു​റ​ഞ്ഞ സ​മ​യം​കൊ​ണ്ട്​ മാ​ര​​ത്ത​ൺ പൂ​ർ​ത്തി​യാ​ക്കി​യ കെ​നി​യ​യു​ ടെ എ​ലി​യ​ഡ്​ കി​പ്​​ചോ​ഗും, 400 മീ​റ്റ​ർ ഹ​ർ​ഡ്​​ൽ​സി​ൽ ലോ​ക റെ​ക്കോ​ഡ്​ സ്​​ഥാ​പി​ച്ച അ​മേ​രി​ക്ക​യു​ടെ ദ​ലി​ല മു​ഹ​മ്മ​ദും ലോ​ക​ത്തെ ഏ​റ്റ​വും മി​ക​ച്ച പു​രു​ഷ-​വ​നി​ത അ​ത്​​ല​റ്റു​ക​ൾ. മൊ​ണ​േ​കാ​യി​ൽ ന​ട​ന് ന വേ​ൾ​ഡ്​ അ​ത്​​ല​റ്റി​ക്​​സ്​ അ​വാ​ർ​ഡ്​ ച​ട​ങ്ങി​ലാ​യി​രു​ന്നു സീ​സ​ണി​ലെ മി​ക​ച്ച താ​ര​ത്തെ പ്ര​ഖ്യാ​പി​ച്ച​ത്. ഒ​ക്​​ടോ​ബ​ർ 12ന്​ ​ഓ​സ്​​ട്രി​യ​യി​ലെ വി​യ​ന​യി​ലാ​യി​രു​ന്നു ഒ​ളി​മ്പി​ക്​​സ്​ ചാ​മ്പ്യ​നാ​യ കി​പ്​​ചോ​ഗി​​െൻറ അ​വി​സ്​​മ​ര​ണീ​യ ഓ​ട്ടം.
എ​ലി​യ​ഡ്​ കി​പ്​​ചോ​ഗ്​

ര​ണ്ടു മി​നി​റ്റി​ൽ താ​ഴെ സ​മ​യം​കൊ​ണ്ട്​ മാ​ര​ത്ത​ൺ പൂ​ർ​ത്തി​യാ​ക്കി​യ ലോ​ക​ത്തെ ആ​ദ്യ ഓ​ട്ട​ക്കാ​ര​ൻ എ​ന്ന മി​ക​വി​നെ (1മ​ണി​ക്കൂ​ർ 59.40മി) ​വേ​ൾ​ഡ്​ അ​ത്​​ല​റ്റി​ക്​​സ്​ സീ​സ​ണി​ലെ ഏ​റ്റ​വും മി​ക​ച്ച പ്ര​ക​ട​ന​മാ​യി തി​ര​ഞ്ഞെ​ടു​ത്തു. 10,000 മീ​റ്റ​റി​ലെ ലോ​ക​ചാ​മ്പ്യ​ൻ ജോ​ഷ്വ ചെ​പ​റ്റ്​​ഗി, 200 മീ​റ​ർ ചാ​മ്പ്യ​ൻ നോ​ഹ്​ ലെ​യ്​​ല​സ്, 400 ഹ​ർ​ഡ്​​ൽ​സ്​ ജേ​താ​വ്​ കാ​ഴ്​​റ്റ​ൻ വാ​ർ​ഹോം എ​ന്നി​വ​രെ പി​ന്ത​ള്ളി​യാ​ണ്​ കി​പ്​​ചോ​ഗ്​ മി​ക​ച്ച അ​ത്​​ല​റ്റാ​യ​ത്.

2018ലും ​കി​പ്​​ചോ​ഗാ​യി​രു​ന്നു ​മി​ക​ച്ച താ​രം. വ​നി​ത​ക​ളി​ൽ ക​ഴി​ഞ്ഞ ജൂ​ൈ​ല​യി​ൽ 52.20 സെ​ക്ക​ൻ​ഡി​ൽ 400 മീ​റ്റ​ർ ഹ​ർ​ഡ്​​ൽ​സ്​ ​ഓ​ടി റെ​ക്കോ​ഡ്​ കു​റി​ച്ചാ​ണ്​ ദ​ലി​ല മു​ഹ​മ്മ​ദ്​ ച​രി​ത്ര​മെ​ഴു​തി​യ​ത്. നി​ല​വി​ലെ ഒ​ളി​മ്പി​ക്​​സ്​​-​ലോ​ക​ചാ​മ്പ്യ​നാ​ണ്​ ഇ​വ​ർ.
Show Full Article
TAGS:Eliud Kipchoge 
Next Story