ലണ്ടനിൽ മലയാളത്തിെൻറ പ്രതീക്ഷകൾ
text_fieldsകെ.ടി. ഇർഫാൻ (20 കിലോമീറ്റർ നടത്തം)
ജനനം: 1990 ഫെബ്രുവരി 8. മലപ്പുറം.
2012: ലണ്ടൻ ഒളിമ്പിക്സിൽ പെങ്കടുത്തു. 1.20.21 മണിക്കൂറിൽ ഫിനിഷ് ചെയ്ത് പത്താം സ്ഥാനം നേടി. ലോക വാക്കിങ് കപ്പിൽ 10ാം സ്ഥാനം.
2013: ലോക അത്ലറ്റിക് മീറ്റിൽ മത്സരത്തിനിടെ നിയമം ലംഘിച്ചതിന് അയോഗ്യനാക്കി, േലാക വാക്കിങ് ചാമ്പ്യൻഷിപ്പിൽ അഞ്ചാം സ്ഥാനം.
2017: ഏഷ്യൻ വാക്കിങ് ചാമ്പ്യൻഷിപ്പിൽ വെങ്കലം.
മുഹമ്മദ് അനസ് യഹ്യ (400 മീറ്റർ, 4x400 മീറ്റർ റിലേ)
ജനനം: 1994 സെപ്റ്റംബർ 17. നിലമൽ, കൊല്ലം
2016 ഒളിമ്പിക്സിൽ ഇന്ത്യയെ പ്രതിനിധാനം ചെയ്തു.
2016 ജൂണിൽ പോളണ്ടിൽ നടന്ന പോളിഷ് അത്ലറ്റിക്സ് ചാമ്പ്യൻഷിപ്പിൽ 400 മീറ്ററിൽ നേട്ടം. ഇൗയിനത്തിൽ മിൽഖ സിങ്ങിനും കെ.എം. ബിനുവിനും ശേഷം ഒളിമ്പിക് യോഗ്യത നേടുന്ന ഇന്ത്യൻ താരം. 4x400 മീറ്റർ റിലേയിൽ 2016ൽ ഒളിമ്പിക്സിൽ മത്സരിച്ചെങ്കിലും ബാറ്റൺ കൈമാറ്റത്തിലെ പിഴവ് മൂലം ടീം അയോഗ്യരായി.
ടി. ഗോപി (മാരത്തൺ)
ജനനം: 1988 മേയ് 24. സുൽത്താൻ ബത്തേരി
2016 ഒളിമ്പിക്സിൽ ഇന്ത്യയെ പ്രതിനിധാനം ചെയ്തു.
മികച്ച സമയം 2.15.25. 2016 സൗത്ത് ഏഷ്യൻ ഗെയിംസിൽ സ്വർണം
കുഞ്ഞുമുഹമ്മദ് (4x400 മീറ്റർ റിലേ)
ജനനം: 1987 മാർച്ച് 9. മണ്ണാർക്കാട്.
2016 റിയോ ഒളിമ്പിക്സിൽ 4x400 മീറ്റർ റിലേയിൽ ഇന്ത്യയെ പ്രതിനിധാനം ചെയ്തു. 3:02:24 മിനിറ്റിൽ ഫിനിഷ് ചെയ്തെങ്കിലും ബാറ്റൺ കൈമാറ്റത്തിൽ വന്ന പിഴവു മൂലം അയോഗ്യരാക്കപ്പെട്ടു.
ജിസ്ന മാത്യു (4x400 മീറ്റർ റിലേ)
ജനനം: 1999 ജനുവരി ഏഴ്. കോഴിക്കോട്
2016 റിയോ ഒളിമ്പിക്സിൽ റിേല ടീമിൽ ഇന്ത്യയെ പ്രതിനിധാനം ചെയ്തു.
2017 ഏഷ്യൻ അത്ലറ്റിക് ചാമ്പ്യൻഷിപ്പിൽ സ്വർണം നേടിയ റിലേ ടീമിൽ അംഗം.
അനിൽഡ തോമസ് (4x400 മീറ്റർ റിലേ)
ജനനം: 1993 മേയ് ആറ്. കോതമംഗലം
2016 റിയോ ഒളിമ്പിക്സിൽ റിേല ടീമിൽ ഇന്ത്യയെ പ്രതിനിധാനം ചെയ്തു ട്രാക്കിലിറങ്ങി. ഹീറ്റ്സിൽ 3:29:33 മിനിറ്റിൽ ഫിനിഷ് ചെയ്തു.
അമോജ് ജേക്കബ് (4x400 മീറ്റർ റിലേ)
ജനനം: 1998 മേയ് 02. പാലാ
2017 ഏഷ്യൻ അത്ലറ്റിക് ചാമ്പ്യൻഷിപിൽ 4x400 മീറ്റർ റിലേയിൽ സ്വർണം നേടിയ ഇന്ത്യൻ ടീമിൽ അംഗം.
2017ൽ ഭുവനേശ്വറിൽ നടന്ന ഏഷ്യൻ അത്ലറ്റിക് ചാമ്പ്യൻഷിപ്പിൽ വെള്ളി
അനു രാഘവൻ (4x400 മീറ്റർ റിലേ)
ജനനം: 1993 ഏപ്രിൽ 20, എരിമയൂർ, പാലക്കാട്
ഏഷ്യൻ അത്ലറ്റിക് ചാമ്പ്യൻഷിപ്പിൽ വെള്ളിമെഡൽ. ലോക റാങ്കിങ്ങിൽ 76ാം റാങ്ക്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
