Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightSportschevron_rightEventschevron_rightകാൾസൻ ലോക ചെസ്...

കാൾസൻ ലോക ചെസ് ചാമ്പ്യൻ

text_fields
bookmark_border
Magnus-Carlsen
cancel

ലണ്ടൻ: വിശ്വനാഥ്​ ആനന്ദിനെ വീഴ്​ത്തി 2013ൽ സ്വന്തമാക്കിയ ​േലാക കിരീടത്തിന്​ അവകാശികളാകാൻ എതിരാളികളില്ലെന്ന വിളംബരമായി നാലാം തവണയും മാഗ്​നസ്​ കാൾസൺ തന്നെ ജേതാവ്​. ടൈബ്രേക്കറിലേക്കു നീണ്ട ലേ​ാക പോരാട്ടത്തിൽ അമേരിക്കയുടെ ഫാബിയാനോ കരുവാനയെ ആദ്യ മൂന്ന്​ റാപിഡ്​ പോരാട്ടങ്ങളിലും അനായാസം തോൽപിച്ചാണ്​ ചതുരംഗപ്പലകയിലെ മൊസാർട്ടായി വാഴ്​ത്തപ്പെടുന്ന കാൾസൺ വീണ്ടും ചെസി​​​​െൻറ രാജപദവിയേറിയത്​.

പ്രാഥമിക റൗണ്ടി​ലെ ആദ്യ 12 പോരാട്ടങ്ങളും ചരിത്രത്തിലാദ്യമായി സമനിലയിൽ പിരിഞ്ഞതോടെയായിരുന്നു മത്സരം ടൈബ്രേക്കറ​ിലേക്കു നീണ്ടത്​. അവസാന മത്സരത്തിൽ മുൻതൂക്കമുണ്ടായിട്ടും സാഹസത്തിനു മുതിരാതെ സമനില വഴങ്ങിയ കാൾസൺ പക്ഷേ, റാപിഡ്​ പോരാട്ടങ്ങളിൽ വിശ്വരൂപം പുറത്തെടുത്തതോടെ കരുവാന ചിത്രത്തിലില്ലായിരുന്നു. 2003ൽ 13ാം വയസ്സിൽ ലോകത്തെ ഏറ്റവും പ്രായം കുറഞ്ഞ ഗ്രാൻഡ്​​ മാസ്​റ്റർമാരിലൊരാളായി ലോക ചെസിൽ വരവറിയിച്ച ​​േനാർവേക്കാരൻ 19ാം വയസ്സിൽ ​ലോക ഒന്നാം നമ്പർ പദവിയും സ്വന്തം പേരിലാക്കി.

​സ്വന്തം ഗുരുവായ ഗാരി കാസ്​പറോവിനെ പോലും മറികടന്ന്​ റേറ്റിങ്ങിലും ചരിത്രം കുറിച്ചതിനൊപ്പം തൊട്ടടുത്ത വർഷം ലോക ചാമ്പ്യനുമായി. അതിസമർഥമായ നീക്കങ്ങളുമായി എതിരാളികളെ എന്നും നിഷ്​പ്രഭനാക്കിയ കാൾസൺ ഫാഷൻ ലോകത്ത്​ നിറഞ്ഞുനിന്ന്​ ചെസിന്​ ഗ്ലാമർ മുഖം നൽകിയും ശ്രദ്ധേയനായി.

അതേസമയം, 14ാം വയസ്സിൽ ഗ്രാൻഡ്​​ മാസ്​റ്ററായ കരുവാന 1972ൽ ബോബി ഫിഷറിനുശേഷം ലോക ചാമ്പ്യൻപട്ടമേറുന്ന അമേരിക്കക്കാരനാകുമെന്ന പ്രതീക്ഷയുമായാണ്​ ലണ്ടനിലെ ലോക ചാമ്പ്യൻഷിപ്​​ വേദിയിൽ മാറ്റുരക്കാനെത്തിയത്​. പ്രാഥമിക റൗണ്ടിൽ കാൾസ​​​​െൻറ ക​ൗശലത്തെ ക്ഷമാപൂർവം പഠിച്ച്​ പ്രതി​േരാധിച്ച താരത്തിന്​ പക്ഷേ, അതിവേഗക്കളിയിൽ ചുവടുതെറ്റി. ഒരു കളിയിൽ പോലും മേധാവിത്വം നിലനിർത്താനാവാതെയായിരുന്നു റാപിഡ്​ പോരാട്ടങ്ങളിലെ കീഴടങ്ങൽ.

കാൾസണ്​ അഞ്ചര ലക്ഷം യൂറോയും (4.42 കോടി രൂപ), കരുവാനക്ക്​ നാലര ലക്ഷം യൂറോയും (3.62 കോടി രൂപ) സമ്മാനമായി ലഭിക്കും.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Magnus Carlsenmalayalam newssports newsFabiano CaruanaWorld Chess Championship
News Summary - Magnus Carlsen World Chess Championship Fabiano Caruana -sports News
Next Story