Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightSportschevron_rightEventschevron_right'ഒാ​സ്​​ക​ർ'...

'ഒാ​സ്​​ക​ർ' തി​ള​ക്ക​ത്തി​ൽ ദ്യോ​കോ​വി​ചും സി​മോ​ണി ബെ​യ്​​ൽ​സും

text_fields
bookmark_border
ഒാ​സ്​​ക​ർ തി​ള​ക്ക​ത്തി​ൽ ദ്യോ​കോ​വി​ചും സി​മോ​ണി ബെ​യ്​​ൽ​സും
cancel
മോ​ണ​കോ: കാ​യി​ക​ലോ​ക​ത്തി​​െൻറ ഒാ​സ്​​ക​ർ എ​ന്ന​റി​യ​പ്പെ​ടു​ന്ന ലോ​റ​സ്​ അ​വാ​ർ​ഡ്​ തി​ള​ക്ക​ത്തി​ ൽ ടെ​ന്നി​സ്​ ഗ്രാ​ൻ​ഡ്​​സ്ലാം ചാ​മ്പ്യ​ൻ നൊ​വാ​ക്​ ദ്യോ​കോ​വി​ചും അ​മേ​രി​ക്ക​യു​ടെ ജിം​നാ​സ്​​റ്റി​ ക്​​സ്​ ചാ​മ്പ്യ​ൻ സി​മോ​ണി ബെ​യ്​​ൽ​സും. ക​ഴി​ഞ്ഞ വ​ർ​ഷ​ത്തെ ​െഎ​തി​ഹാ​സി​ക പ്ര​ക​ട​ന​വു​മാ​യാ​ണ്​ ഇ​രു ​വ​രും മി​ക​ച്ച താ​ര​ങ്ങ​ളാ​യി മാ​റി​യ​ത്. 2018ൽ ​വിം​ബ്​​ൾ​ഡ​ൺ, ​യു.​എ​സ്​ ഒാ​പ​ൺ ഗ്രാ​ൻ​ഡ്​​സ്ലാം കി​രീ​ട​ങ് ങ​ളും ഇൗ ​സീ​സ​ണി​ലെ ആ​സ്​​ട്രേ​ലി​യ​ൻ ഒാ​പ​ണും നേ​ടി​യാ​ണ്​ ദ്യോ​കോ​വി​ച്​ പു​രു​ഷ വി​ഭാ​ഗ​ത്തി​ൽ നാ​ലാ ം ത​വ​ണ ലോ​റ​സ്​ പു​ര​സ്​​കാ​ര​ത്തി​ന്​ അ​ർ​ഹ​നാ​യ​ത്.

ലോ​ക ഫു​ട്​​ബാ​ൾ കി​രീ​ട​മ​ണി​ഞ്ഞ ഫ്ര​ഞ്ച്​ ടീ​മി​​െൻറ സൂ​പ്പ​ർ താ​രം കെ​യ്​​ലി​യ​ൻ എം​ബാ​പ്പെ, ലോ​ക​ക​പ്പ്​ റ​ണ്ണ​ർ അ​പ്പാ​യ ക്രൊ​യേ​ഷ്യ​യു​ടെ​യും ചാ​മ്പ്യ​ൻ​സ്​ ലീ​ഗ്​ ജേ​താ​ക്ക​ളാ​യ റ​യ​ൽ മ​ഡ്രി​ഡി​​െൻറ​യും താ​രം ലൂ​കാ മോ​ഡ്രി​ച്, കെ​നി​യ​ൻ മാ​ര​ത്ത​ൺ ഒ​ളി​മ്പി​ക്​​സ്​ ചാ​മ്പ്യ​ൻ എ​ലി​യ​ഡ്​ കി​പ്​​ചോ​ക്, അ​മേ​രി​ക്ക​ൻ എ​ൻ.​ബി.​എ ലെ​ജ​ൻ​ഡ്​ ലെ​ബ്രോ​ൺ ജെ​യിം​സ്​ എ​ന്നി​വ​ർ ദ്യോ​കോ​യു​ടെ അ​വി​സ്​​മ​ര​ണീ​യ കു​തി​പ്പി​ൽ പി​ന്ത​ള്ള​പ്പെ​ട്ടു.
സി​മോ​ണി ബെ​യ്​​ൽ​സ്

നാ​ലാം ത​വ​ണ പു​ര​സ്​​കാ​രം നേ​ടി​യ അ​ദ്ദേ​ഹം ഉ​സൈ​ൻ ബോ​ൾ​ട്ടി​​െൻറ നേ​ട്ട​ത്തി​നൊ​പ്പ​മെ​ത്തി. 2012, 2015, 2016 വ​ർ​ഷ​ങ്ങ​ളി​ലാ​ണ്​ നേ​ര​ത്തേ സ്വ​ന്ത​മാ​ക്കി​യ​ത്. അ​ഞ്ചു​ത​വ​ണ ജേ​താ​വാ​യ റോ​ജ​ർ ഫെ​ഡ​റ​റി​നാ​ണ്​ റെ​ക്കോ​ഡ്. വ​നി​ത​ക​ളി​ൽ ടെ​ന്നി​സ്​ താ​രം ആ​ഞ്​​ജ​ലി​ക്​ കെ​ർ​ബ​ർ, സി​മോ​ണ ഹാ​ലെ​പ്, സീ​കി​യി​ങ്​ താ​രം മൈ​ക​ല ഷി​ഫ്രി​ൻ എ​ന്നി​വ​രെ പി​ന്ത​ള്ളി​യാ​ണ്​ ഒ​ളി​മ്പി​ക്​​സ്​ -ലോ​ക ചാ​മ്പ്യ​ൻ താ​ര​മാ​യ സി​മോ​ണി ബെ​യ്​​ൽ​സ്​ മി​ക​ച്ച താ​ര​മാ​യ​ത്.

ലോ​ക​ചാ​മ്പ്യ​ൻ​ഷി​പ്പി​ൽ റെ​ക്കോ​ഡ്​ കു​റി​ച്ചും, നാ​ലു​ സ്വ​ർ​ണം നേ​ടി​യു​മാ​ണ്​ സി​മോ​ണി ക​ഴി​ഞ്ഞ വ​ർ​ഷം താ​ര​മാ​യ​ത്. 2017ലെ ​ലോ​റ​സ്​ അ​വാ​ർ​ഡും ഇ​വ​ർ​ക്കാ​യി​രു​ന്നു.
ലോ​റ​സ്​ ​സ്​​പോ​ർ​ട്​​സ്​ അ​ക്കാ​ദ​മി അം​ഗ​ങ്ങ​ളാ​യ മു​ൻ​കാ​ല താ​ര​ങ്ങ​ളും തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ട സ്​​പോ​ർ​ട്​​സ്​ മാ​ധ്യ​മ പ്ര​വ​ർ​ത്ത​ക​രും അ​ട​ങ്ങി​യ പാ​ന​ലി​​െൻറ ര​ഹ​സ്യ​വോ​ട്ടി​ങ്ങി​ലൂ​ടെ​യാ​ണ്​​ അ​വാ​ർ​ഡ്​ ജേ​താ​ക്ക​െ​ള തെ​ര​ഞ്ഞെ​ടു​ക്കു​ന്ന​ത്.

അ​വാ​ർ​ഡു​ക​ൾ

> മി​ക​ച്ച പു​രു​ഷ​താ​രം:
നൊ​വാ​ക്​ ദ്യോ​കോ​വി​ച്​​
(ടെ​ന്നി​സ്) -2012, 2015,
2016, 2019
> മി​ക​ച്ച വ​നി​താ താ​രം:
സി​മോ​ണി ബെ​യ്​​ൽ​സ്​
(ജിം​നാ​സ്​​റ്റി​ക്​​സ്)
(2017, 2019)

> മി​ക​ച്ച ടീം: ​ലോ​ക​ചാ​മ്പ്യ​ന്മാ​രാ​യ ഫ്രാ​ൻ​സ്​ ഫു​ട്​​ബാ​ൾ ടീം
​> പു​തു​മു​ഖ താ​രം: ന​വോ​മി ഒ​സാ​ക (ടെ​ന്നി​സ്)
> തി​രി​ച്ചു​വ​ര​വ്​: ടൈ​ഗ​ർ വു​ഡ്​​സ്​ (ഗോ​ൾ​ഫ്)





Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:novak djokovicSimone Bilesmalayalam newssports newsLaureus World Awards
News Summary - Laureus World Awards — Novak Djokovic, Simone Biles
Next Story