Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range കൊച്ചി മാരത്തൺ: രാജേഷ് നമ്പൂതിരിയും സോജി മാത്യുവും ജേതാക്കൾ
text_fieldsbookmark_border
കൊച്ചി: കൊച്ചി കോർപറേഷനും റണ്ണേഴ്സ് ക്ലബായ സോൾസ് ഓഫ് കൊച്ചിനും ചേർന്ന് സംഘടിപ്പിച്ച സ്പൈസ് കോസ്റ്റ് മാരത്തണിൽ രാജേഷ് നമ്പൂതിരിയും സോജി മാത്യുവും ജേതാക്കൾ. 42 കിലോമീറ്റർ ഫുൾ മാരത്തൺ, 21 കിലോമീറ്റർ ഹാഫ് മാരത്തൺ, ഫാമിലി മാരത്തൺ, കോർപ്പറേറ്റ് റിലേ എന്നിങ്ങനെ നാലു വിഭാഗങ്ങളിലായി നടന്ന മാരത്തണിൽ വിദേശികളടക്കം അയ്യായിരത്തോളം പേർ അണിചേർന്നു. ഹാഫ് മാരത്തൺ വനിത വിഭാഗത്തിൽ 12 കാരി പ്രിയ ഗംഗാധരൻ വിജയിച്ചു. ഫുൾ മാരത്തണിൽ ശയ ശ്രീധറാണ് വിജയി. പുലർച്ച നാലിന് വില്ലിങ്ടൺ ഐലൻഡിലെ ബ്രിസ്റ്റോ ഗ്രൗണ്ടിൽനിന്നാണ് മാരത്തണിന് തുടക്കമായത്. സചിൻ ടെണ്ടുൽകർ വിജയികൾക്ക് ഉപഹാരം സമ്മാനിച്ചു.
Next Story
