മൊട്ടത്തലയിലുദിച്ച വിജയതന്ത്രങ്ങൾ
text_fieldsകോഴിക്കോട്: പ്രോ വോളി ലീഗ് ആദ്യ പതിപ്പിെൻറ പ്രാഥമിക റൗണ്ടിൽ അഞ്ചു മത്സരങ്ങള ിലും അപരാജിതരായി കാലിക്കറ്റ് ഹീറോസ് സെമിഫൈനലിലേക്ക് കുതിച്ചപ്പോൾ ടീമിന് ഉൗ ർജമേകിയ ഒരാളുണ്ട്. മുൻ ഇൻറർനാഷനൽ താരവും കോഴിക്കോട് താമരശ്ശേരി സ്വദേശിയുമാ യ ഇ.കെ. കിഷോർ കുമാറിെൻറ തന്ത്രങ്ങളും നിർദേശങ്ങളുമാണ് ‘ചെമ്പട’യുടെ മുന്നേറ്റത്തിൽ നിർണായകമായത്. ‘മെൻറർ’ (മാർഗദർശി) എന്നനിലയിൽ ടീമിനൊപ്പമുള്ള ഇൗ മൊട്ടത്തലയൻ മികച്ച താരങ്ങളെ ലേലത്തിൽ കിട്ടാൻ ഹീറോസ് ഉടമ പി.ടി. സഫീറിനൊപ്പം നേരേത്ത ഗൃഹപാഠം നടത്തിയതിെൻറ ഗുണംകൂടിയാണ് കളത്തിൽ പ്രകടമായത്. പ്രോ വോളിയിലെ ഏറ്റവും മികച്ച ആദ്യ ആറംഗ സംഘം കാലിക്കറ്റ് ആണെന്ന് ബ്ലാക്ക് ഹോക്ക്സ് ഹൈദരാബാദ് ക്യാപ്റ്റനും അമേരിക്കൻ താരവുമായ കാഴ്സൻ ക്ലാർക്കടക്കമുള്ളവർ അഭിപ്രായപ്പെട്ടിരുന്നു.
ക്യാപ്റ്റൻ ജെറോം വിനീത്, സൂപ്പർ അറ്റാക്കർ സി. അജിത് ലാൽ, ലിബറോ രതീഷ് എന്നിവരുടെ കളി അടുത്തറിയുന്ന കിഷോർ കുമാർ ഇൗ മൂവർ സംഘത്തിന് ആത്മവിശ്വാസവും പ്രചോദനവുമേകുന്നുണ്ട്. പ്രോ വോളി പോലുള്ള പ്രഫഷനൽ ലീഗിലേക്ക് ഇറങ്ങുംമുമ്പ് സ്വാഭാവികമായുള്ള പരിഭ്രമം പല താരങ്ങൾക്കുമുണ്ടായിരുന്നു. യുവപ്രതിഭയായ അജിത് ലാലിെൻറ കഴിവും ചെറിയ ദൗർബല്യവും തിരിച്ചറിഞ്ഞ് തന്ത്രങ്ങൾ മെനഞ്ഞപ്പോൾ പ്രാഥമിക റൗണ്ടിലെ കൊച്ചിയിലെ മത്സരങ്ങളിൽ തിളങ്ങിയത് അജിത് തന്നെയായിരുന്നു. വാരിക്കൂട്ടിയ പോയൻറുകളിൽ ആദ്യ അഞ്ചിൽ നാലു സ്ഥാനക്കാരും ഹീറോസിെൻറ കളിക്കാരായിരുന്നു.
അമേരിക്കൻ താരം പോൾ ലോട്ട്മാനും റിപ്പബ്ലിക് ഒാഫ് കോംഗോയിൽ നിന്നുള്ള എലൗനി എൻഗംപൗരുവും കർണാടക ക്യാപ്റ്റൻ എ. കാർത്തികുമടക്കമുള്ളവരും ഹീറോസ് ടീമിെൻറ അരങ്ങിലും അണിയറയിലും കിഷോർ കുമാർ നൽകിയ സംഭാവനകളെ സന്തോഷത്തോടെയാണ് പങ്കുവെക്കുന്നത്. ചെന്നൈയിൽ നടക്കുന്ന സെമിഫൈനലിൽ കളിനിയമങ്ങളിൽ ചില മാറ്റങ്ങളുണ്ടാവുമെന്നതിനാൽ ടീമിെൻറ ശൈലിയിലും മാറ്റം വേണ്ടിവരുമെന്ന് കിഷോർ കുമാർ പറഞ്ഞു. കാലിക്കറ്റ് ടീം കോച്ച് സജ്ജാദ് ഹുസൈന് കിഷോർ കുമാർ ശരിക്കും സഹപരിശീലകനാണ്. കളത്തിനകത്തും പുറത്തും അതിശയിപ്പിക്കാൻ തെൻറ സഹപ്രവർത്തകന് കഴിയുന്നുണ്ടെന്ന് ജമ്മു-കശ്മീർ പൊലീസ് ടീം പരിശീലകൻ കൂടിയായ സജ്ജാദ് പറയുന്നു. പരിചയസമ്പന്നരായ കളിക്കാർ ടീമിനൊപ്പമുള്ളത് ആത്മവിശ്വാസമേകുന്നുവെന്നും ഹീറോസ് കോച്ച് അഭിപ്രായപ്പെട്ടു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
