ഖേ​ലോ ഇ​ന്ത്യ: ആ​ൻ​സി​ക്ക്​ ഇ​ര​ട്ട സ്വ​ർ​ണം; ദേ​ശീ​യ റെ​ക്കോ​ഡ്​

23:54 PM
12/01/2020
ancy-sojan
ലോ​ങ്​ ജം​പി​ൽ സ്വ​ർ​ണം നേ​ടു​ന്ന കേ​ര​ള​ത്തി​െൻറ ആ​ൻ​സി സോ​ജ​ൻ

ഗു​വാ​ഹ​തി: ര​ണ്ടു​ സ്വ​ർ​ണ​വും, ഒ​രു ദേ​ശീ​യ റെ​ക്കോ​ഡു​മാ​യി ഖേ​ലോ ഇ​ന്ത്യ​യി​ൽ താ​ര​മാ​യി കേ​ര​ള​ത്തി​​െൻറ ആ​ൻ​സി സോ​ജ​ൻ. ലോ​ങ്​​ജം​പി​ൽ ഏ​റ്റ​വും മി​ക​ച്ച വ്യ​ക്തി​ഗ​ത പ്ര​ക​ട​വു​മാ​യി യൂ​ത്ത്​ റെ​ക്കോ​ഡ്​ സ്ഥാ​പി​ച്ച ആ​ൻ​സി 100 മീ​റ്റ​ർ​സ്വ​ർ​ണ​ത്തോ​ടെ മീ​റ്റി​​െൻറ വേ​ഗ​മേ​റി​യ താ​ര​വു​മാ​യി മാ​റി. അ​ണ്ട​ർ 21 വി​ഭാ​ഗ​ത്തി​ൽ 6.36 മീ​റ്റ​ർ ചാ​ടി​യാ​ണ്​ ആ​ൻ​സി റെ​ക്കോ​ഡ്​ കു​റി​ച്ച​ത്.

ഝാ​ർ​ഖ​ണ്ഡി​​െൻറ പ്രി​യ​ങ്ക കെ​ർ​ക​ട്ട 2017ൽ ​സ്ഥാ​പി​ച്ച ​​യൂ​ത്ത്​ റെ​ക്കോ​ഡാ​ണ്​ കേ​ര​ള​ത്തി​​െൻറ സൂ​പ്പ​ർ താ​രം തി​രു​ത്തി​യ​ത്. ക​ഴി​ഞ്ഞ സീ​സ​ണി​ൽ സീ​നി​യ​ർ ത​ല​ത്തി​ലെ ഏ​റ്റ​വും മി​ക​ച്ച പ്ര​ക​ട​നം 6.42ആ​യി​രു​ന്നു. അ​ഞ്​​ജു ബോ​ബി ജോ​ർ​ജി​​െൻറ പേ​രി​ലാ​ണ്​​ സീ​നി​യ​ർ റെ​ക്കോ​ഡ്​ (6.83 മീ.).  ​ചാ​ട്ട​ത്തി​നു പി​ന്നാ​ലെ ന​ട​ന്ന 100 മീ​റ്റ​റി​ൽ 12.21 സെ​ക്ക​ൻ​ഡി​ൽ ഫി​നി​ഷ്​ ചെ​യ്​​താ​ണ്​ തൃ​ശൂ​ർ നാ​ട്ടി​ക​ക്കാ​രി സ്വ​ർ​ണ​മ​ണി​ഞ്ഞ​ത്. 

ക​ഴി​ഞ്ഞ സം​സ്ഥാ​ന സ്​​കൂ​ൾ കാ​യി​ക മേ​ള​യി​ൽ ആ​ൻ​സി 6.24 മീ​റ്റ​ർ ചാ​ടി​യി​രു​ന്നു. ദേ​ശീ​യ സ്​​കൂ​ൾ കാ​യി​ക​മേ​ള​യി​ൽ നാ​ല്​ സ്വ​ർ​ണ​വു​മാ​യി സൂ​പ്പ​ർ​താ​ര​വു​മാ​യി. നാ​ട്ടി​ക ഗ​വ. ഫി​ഷ​റീ​സ് ഹ​യ​ർ സെ​ക്ക​ൻ​ഡ​റി സ്കൂ​ളി​ലെ പ്ല​സ്​ ടു ​വി​ദ്യാ​ർ​ഥി​നി​യാ​ണ്. ​ഖേ​ലോ ഇ​ന്ത്യ​യി​ലെ പ്ര​ക​ട​ന​ത്തി​ലൂ​ടെ യൂ​ത്ത്​ ഗെ​യിം​സ്​ ടീ​മി​ൽ ഇ​ട​വും ഉ​റ​പ്പി​ച്ചു.

ത​മി​ഴ്​​നാ​ടി​​െൻറ ഷെ​റി​ൻ അ​ബ്​​ദു​ൽ ഗ​ഫൂ​ർ വെ​ള്ളി (6.30മീ.) ​നേ​ടി. കേ​ര​ള​ത്തി​​െൻറ സാ​ന്ദ്ര ബാ​ബു​വി​നാ​ണ്​ (5.99മീ.) ​വെ​ങ്ക​ലം. ഖേ​ലോ ഇ​ന്ത്യ​യി​ൽ കേ​ര​ള​ത്തി​​െൻറ സ്വ​ർ​ണ നേ​ട്ടം മൂ​ന്നാ​യി. സാ​ന്ദ്ര എ.​എ​സ്​ 400മീ​റ്റ​റി​ൽ സ്വ​ർ​ണം നേ​ടി​യി​രു​ന്നു.

Loading...
COMMENTS