Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightSportschevron_rightEventschevron_rightബാസ്​കറ്റ്​ബോളിൽ...

ബാസ്​കറ്റ്​ബോളിൽ സ്വർണം; ഖേലോ ഇന്ത്യയിൽ കേരളത്തിന്​ ഇന്ന്​ മൂന്ന്​ മെഡലുകൾ

text_fields
bookmark_border
khelo-india
cancel

ന്യൂഡൽഹി: പ്രഥമ ഖേലോ ഇന്ത്യ സ്​കൂൾ ഗെയിംസിൽ കേരളത്തിന്​ ഇന്ന്​ മൂന്ന്​ മെഡലുകൾ. ബാസ്​കറ്റ്​ ബോൾ ഫൈനലിൽ ഹരിയാനതെ തകർത്താണ്​ കേരളത്തി​​െൻറ മിടുക്കികൾ ഇന്ന്​ സ്വർണ്ണമണിഞ്ഞത്​.

ആൺകുട്ടികളുടെ ​ഖോഖോ ഫൈനലിൽ മഹാരാഷ്​ട്രയോട്​ പരാജയപ്പെട്ട കേരളത്തിന്​ വെള്ളിയാണ്​ ലഭിച്ചത്​. പെൺകുട്ടികളുടെ 80 കിലോ വിഭാഗം ബോക്​സിങ്ങിൽ അഞ്​ജന രാജീവിന്​ വെങ്കലം ലഭിച്ചു. ഇന്ന്​ ഖേലോ ഇന്ത്യ മത്സരങ്ങൾക്ക്​ സമാപനമാണ്​.

അഭിജിത് ബൈജു, പി.എം. വിഗ്നേഷ്, സ്വാരഗ് കെ. സതീഷ്, എം.എസ്. മിഥുൻ മോഹൻ, സി. അഭിലാഷ്, പി. വിനീഷ്, എ. അഭിജിത്, എച്ച്. ആദർശ്, എ. ആദിൽ, മനസ് സഞ്ജു, എം.എൽ. ശ്രീരാഗ്, എം.എൽ. ശ്രീനന്ദ് എന്നിവരാണു കേരളത്തിന്​ വേണ്ടി ഖോ​േഖാ ഫൈനലിൽ കളത്തിലിറങ്ങിയത്​.

80 കിലോ വിഭാഗം ബോക്​സിങ്ങിൽ കേരളത്തി​​െൻറ നിരഞ്​ജന, രാജസ്ഥാ​​െൻറ ലിപാക്ഷിയോട്​ പരാജയപ്പെ​െട്ടങ്കിലും സെമിയിൽ പ്രവേശിച്ചതോടെ വെങ്കലം ലഭിക്കുകയായിരുന്നു. തൊടുപുഴ സ​െൻറ്​ ജോർജ്​ ഹയർസെക്കൻററി സ്​കൂൾ വിദ്യാർഥിനിയാണ് നിരഞ്​ജന രാജീവ്​​.
 

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:kerala teammalayalam newssports newsMedalskhelo india 2018
News Summary - khelo india 2018 - sports news
Next Story