അശ്വതി എന്ന ‘ആതിഥേയ’
text_fields
അശ്വതി ബിനു
ഇനം: സീനിയർ ഗേൾസ് 800 മീറ്റർ
നേട്ടം: ഒന്നാം സ്ഥാനം
സമയം: രണ്ട് മിനിറ്റ് 16.68 സെക്കൻഡ്
സ്വദേശം: കോട്ടയം കടുത്തുരുത്തി കാപ്പുംതല
സ്കൂൾ: ഐഡിയൽ ഇ.എച്ച്.എസ്.എസ് പ്ലസ് വൺ
മലപ്പുറം കടകശ്ശേരി ഐഡിയൽ ഇ.എച്ച്.എസ്.എസിനുവേണ്ടി ഇറങ്ങിയ ആദ്യ സംസ്ഥാന മീറ്റിൽതന്നെ സ്വർണം നേടാനായതിെൻറ സന്തോഷത്തിലാണ് ആതിഥേയ ജില്ലയായ കോട്ടയത്തുനിന്നുള്ള അശ്വതി ബിനു. കഴിഞ്ഞ വർഷംവരെ തിരുവനന്തപുരം സായിയിലായിരുന്നു. 2014ൽ ദേശീയ ജൂനിയർ മീറ്റ് 600 മീറ്ററിൽ സ്വർണം നേടിയ അശ്വതിക്ക് 800 മീറ്ററിലിത് ഏറ്റവും മികച്ച സമയമാണ്, രണ്ട് മിനിറ്റ് 16.68 സെക്കൻഡ്. 800ലെ ആദ്യ സ്വർണവുമാണിത്. പാലാ അൽഫോൻസ കോളജ് വിദ്യാർഥിനിയായ സഹോദരി അമൃത 400 മീറ്റർ ഹർഡിൽസിൽ ദേശീയ വെള്ളി മെഡൽ ജേതാവാണ്. അമ്മ രജനിയും അത്ലറ്റായിരുന്നു. അച്ഛൻ ബിനുവിന് തടിപ്പണിയാണ്. മൂന്ന് സെൻറ് സ്ഥലം സ്വന്തമായുള്ള കുടുംബത്തിനു വീട് നൽകാമെന്ന് ജനപ്രതിനിധികളിൽനിന്ന് വാഗ്ദാനമുണ്ടായെങ്കിലും പാലിക്കപ്പെട്ടിട്ടില്ല.
