Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightSportschevron_rightEventschevron_rightപരിക്കിനെ ഇടിച്ചിട്ട്...

പരിക്കിനെ ഇടിച്ചിട്ട് സുവർണ മേഘ

text_fields
bookmark_border
പരിക്കിനെ ഇടിച്ചിട്ട് സുവർണ മേഘ
cancel
camera_alt????????? ???????? ??????????????????? ???????? ????????? ???? ??????? ???????
പാ​ലാ: ഷോ​ട്ട്പു​ട്ട് റി​ങ്ങി​ൽ മേ​ഘ​യു​ണ്ടെ​ങ്കി​ൽ സ്വ​ർ​ണ​ത്തെ​ക്കു​റി​ച്ച് മ​റ്റാ​രും ചി​ന്തി​ക്കേ​ണ്ട​തി​ല്ല. തു​ട​ർ​ച്ച​യാ​യ അ​ഞ്ചാം ത​വ​ണ​യാ​ണ് തി​രു​വ​ന​ന്ത​പു​രം സാ​യ്​ താ​ര​മാ​യ മേ​ഘ മ​റി​യം മാ​ത്യു ഒ​ന്നാം സ്ഥാ​ന​ക്കാ​രി​യാ​കു​ന്ന​ത്. ഇ​ത്ത​വ​ണ​ത്തെ നേ​ട്ടം പ​ക്ഷേ, ക​യ്പ്പും മ​ധു​ര​വും സ​മ്മേ​ളി​ച്ച​താ​ണ്. മൂ​ന്ന് മാ​സം മു​മ്പ് ബോ​ക്സി​ങ് പ​രി​ശീ​ല​ന​ത്തി​നി​ടെ പ​രി​ക്കേ​റ്റ കൈ​യു​മാ​യാ​ണ് ഡോ​ക്ട​ർ​മാ​ർ നി​ർ​ദേ​ശി​ച്ച വി​ശ്ര​മം മാ​റ്റി​വെ​ച്ച് മേ​ഘ എ​ത്തി​യ​ത്. എ​ന്നി​ട്ടും എ​തി​രാ​ളി​ക​ൾ​ക്ക് അ​വ​സ​രം കൊ​ടു​ത്തി​ല്ല, തി​രു​വ​ന​ന്ത​പു​രം തു​ണ്ട​ത്തി​ൽ എ​ച്ച്.​എ​സ്.​എ​സ് വി​ദ്യാ​ർ​ഥി​നി. 10.81 മീ​റ്റ​റാ​ണ് സീ​നി​യ​ർ വി​ഭാ​ഗ​ത്തി​ൽ മേ​ഘ എ​റി​ഞ്ഞ​ത്.

അ​റി​യ​പ്പെ​ടു​ന്ന ബോ​ക്സി​ങ് താ​ര​മാ​യ മേ​ഘ ദേ​ശീ​യ ചാ​മ്പ്യ​നാ​ണ്. ഭോ​പാ​ലി​ല്‍ ന​ട​ന്ന ദേ​ശീ​യ ബോ​ക്‌​സി​ങ് ക്യാ​മ്പി​ല്‍െ​വ​ച്ചാ​ണ്​ ഇ​ട​തു തോ​ളി​നു പ​രി​ക്കേ​റ്റ​ത്. തു​ട​ർ​ന്ന് ശ​സ്ത്ര​ക്രി​യ​യും ന​ട​ത്തി. എ​ട്ടു​മാ​സ​ത്തെ വി​ശ്ര​മ​മാ​ണ് ഡോ​ക്ട​ർ​മാ​ർ നി​ർ​ദേ​ശി​ച്ച​ത്. ഫി​സി​യോ തെ​റ​പ്പി​യും ചെ​യ്യ​ണം. എ​ന്നാ​ൽ, സ്കൂ​ൾ മീ​റ്റ് എ​ത്തി​യ​തോ​ടെ മേ​ഘ ഷോ​ട്ടും ഡി​സ്കു​മെ​ടു​ത്ത് ത്രോ​യി​ങ് സെ​ക്​​ട​റി​ലി​റ​ങ്ങി. ക​ഴി​ഞ്ഞ​വ​ര്‍ഷം ജൂ​നി​യ​ര്‍ വി​ഭാ​ഗം ഷോ​ട്ട് പു​ട്ടി​ല്‍ മീ​റ്റ് റെ​ക്കോ​ഡോ​ടെ​യാ​യി​രു​ന്നു സ്വ​ര്‍ണം നേ​ടി​യ​ത്. ദേ​ശീ​യ ബോ​ക്സി​ങ്ങി​ലും മേ​ഘ വി​ജ​യി​യാ​യിരുന്നു.

പു​ന​ലൂ​ര്‍ ഇ​ള​മ്പ​ല്‍ വീ​ര​പ്പ​ള്ളി​ല്‍ ജോ​ണ്‍ മാ​ത്യു -ജോ​ളി മാ​ത്യു ദ​മ്പ​തി​ക​ളു​ടെ മ​ക​ളാ​ണ് മേ​ഘ. സാ​യി പ​രി​ശീ​ല​ക​നും ഒ​ളി​മ്പ്യ​ൻ സുേ​ര​ഷ് ബാ​ബു​വി​െൻറ സ​ഹോ​ദ​ര​നു​മാ​യ എം.​വി. സ​ത്യാ​ന​ന്ദാ​ണ് കോ​ച്ച്. തി​രു​വ​ന​ന്ത​പു​രം ശ്രീ​അ​യ്യ​ങ്കാ​ളി മോ​ഡ​ല്‍ സ്‌​കൂ​ളി​ലെ അ​ശ്വ​തി ശ്രീ​ധ​ര​നാ​ണ് ഷോ​ട്ട്പു​ട്ടി​ല്‍ വെ​ള്ളി. പ​ത്തി​രി​പ്പാ​ല ജി.​വി.​എ​ച്ച്.​എ​സ്.​എ​സി​ലെ സി.​പി. തൗ​ഫീ​റ വെ​ങ്ക​ല​വും നേ​ടി.
 
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:palaathleticskerala school sports meetmalayalam newssports newsKerala News
News Summary - kerala school sports meet- Sports news
Next Story