Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightSportschevron_rightEventschevron_right‘ഹർഡിൽ’ ആയി ഡെങ്കി...

‘ഹർഡിൽ’ ആയി ഡെങ്കി വന്നു; ഓടിത്തോൽപിച്ച് വിഷ്ണുപ്രിയ

text_fields
bookmark_border
‘ഹർഡിൽ’ ആയി ഡെങ്കി വന്നു; ഓടിത്തോൽപിച്ച് വിഷ്ണുപ്രിയ
cancel
camera_alt????????? ?????? ????????? ???????????????????
​    ജെ. ​വി​ഷ്ണു​പ്രി​യ
    ഇ​നം:     സീ​നി​യ​ർ ഗേ​ൾ​സ് 400 മീ. ​ഹ​ർ​ഡി​ൽ​സ്
    നേ​ട്ടം:     ഒ​ന്നാം സ്ഥാ​നം
    സ​മ​യം:     ഒ​രു മി​നി​റ്റ് 2.31 സെ​ക്ക​ൻ​ഡ്
    സ്വ​ദേ​ശം:     പാ​ല​ക്കാ​ട് ജി​ല്ല​യി​ലെ എ​ല​പ്പു​ള്ളി
    സ്കൂ​ൾ:     പാ​ല​ക്കാ​ട് ജി.​എം.​എം ജി.​എ​ച്ച്.​എ​സ്.​എ​സ്, പ്ല​സ് വ​ൺ


സം​സ്ഥാ​ന സ്കൂ​ൾ മീ​റ്റി​ലെ മെ​ഡ​ൽ ജേ​താ​ക്ക​ളു​ടെ പ​ട്ടി​ക​യി​ൽ പേ​ര് വ​രു​ന്ന​തി​ന് മു​മ്പ് ദേ​ശീ​യ യൂ​ത്ത് മീ​റ്റി​ൽ സ്വ​ർ​ണം നേ​ടി​യ താ​ര​ങ്ങ​ൾ അ​പൂ​ർ​വ​മാ​ണ്. ക​ഴി​ഞ്ഞ ഏ​പ്രി​ലി​ൽ ഹൈ​ദ​രാ​ബാ​ദി​ൽ ന​ട​ന്ന ദേ​ശീ​യ യൂ​ത്ത് മീ​റ്റി​ൽ 400 മീ. ​ഹ​ർ​ഡി​ൽ​സി​ൽ ഒ​ന്നാ​മ​തെ​ത്തി​യ വി​ഷ്ണു​പ്രി​യ അ​ന്ന് തോ​ൽ​പി​ച്ച​ത് ത​ന്നെ​ക്കാ​ൾ മു​തി​ർ​ന്ന​വ​രെ​യാ​യി​രു​ന്നു. സം​സ്ഥാ​ന സ്കൂ​ൾ മീ​റ്റി​ൽ മെ​ഡ​ൽ ഉ​റ​പ്പി​ച്ചി​രി​ക്കെ​യാ​ണ് വി​ല്ല​നാ​യി ഡെ​ങ്കി​പ്പ​നി വ​രു​ന്ന​ത്.

മേ​യി​ൽ തു​ട​ങ്ങി​യ പ​നി ഏ​താ​നും ആ​ഴ്ച​ക​ൾ പി​ന്നി​ട്ട​പ്പോ​ൾ ഭേ​ദ​മാ‍യെ​ങ്കി​ലും അ​ധി​കം ക​ഴി​യും മു​േ​മ്പ വീ​ണ്ടു​മെ​ത്തി​യ​തോ​ടെ ജൂ​ൺ, ജൂ​ലൈ മാ​സ​ങ്ങ​ളെ​ല്ലാം രോ​ഗ​ക്കി​ട​ക്ക​യി​ലാ​യി. ഡോ​ക്ട​ർ​മാ​ർ ക​ർ​ശ​ന വി​ശ്ര​മം നി​ർ​ദേ​ശി​ച്ച​പ്പോ​ഴും വി​ഷ്ണു​പ്രി​യ​യു​ടെ മ​ന​സ്സ് ട്രാ​ക്കി​ലാ​യി​രു​ന്നു. പ​നി മാ​റി പ​രി​ശീ​ല​നം തു​ട​ങ്ങി​യ ഇൗ ​മി​ടു​ക്കി ജി​ല്ല സ്കൂ​ൾ മീ​റ്റി​ൽ 400 മീ. ​ഹ​ർ​ഡി​ൽ​സി​ലും 100 മീ. ​ഹ​ർ​ഡി​ൽ​സി​ലും സ്വ​ർ​ണ​വും 400 മീ. ​ഓ​ട്ട​ത്തി​ൽ വെ​ള്ളി​യും നേ​ടി സം​സ്ഥാ​ന​ത​ല മ​ത്സ​ര​ത്തി​നു യോ​ഗ്യ​ത ​നേ​ടി.

ശ​നി​യാ​ഴ്ച വൈ​കു​ന്നേ​രം ന​ട​ന്ന 400 മീ. ​ഹ​ർ​ഡി​ൽ​സി​ൽ എ​തി​രാ​ളി​ക​ളെ പി​റ​കി​ലാ​ക്കി മു​ന്നോ​ട്ടു​കു​തി​ച്ച വി​ഷ്ണു​പ്രി​യ അ​ർ​ഹി​ച്ച​ത് ത​ന്നെ നേ​ടി. അ​ടു​ത്ത ദി​വ​സം 100 മീ. ​ഹ​ർ​ഡി​ൽ​സി​ലെ ഒ​ന്നാം സ്ഥാ​ന​വും ല​ക്ഷ്യ​മി​ടു​ന്നു. 16കാ​രി​യാ​യ വി​ദ്യാ​ർ​ഥി​നി സീ​നി​യ​ർ വി​ഭാ​ഗ​ത്തി​ലാ​ണ് മ​ത്സ​രി​ച്ച​ത്. എ​ല​പ്പു​ള്ളി മു​തി​രം​പ​ള്ള​ത്ത് ജ​യ​പ്ര​കാ​ശി​െൻറ​യും ഗി​രി​ജ​യു​ടെ​യും മ​ക​ളാ​ണ്. 


 
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:palaathleticskerala school sports meetmalayalam newssports newsKerala News
News Summary - kerala school sports meet- Sports news
Next Story