ഒളിമ്പിക് അസോസിയേഷൻ: വി. സുനിൽകുമാർ പ്രസിഡൻറ്, എസ്. രാജീവ് സെക്രട്ടറി
text_fieldsകൊച്ചി: കേരള കേരള ഒളിമ്പിക് അസോസിയേഷൻ പ്രസിഡൻറായി വി. സുനിൽ കുമാറിനെയും സെക്രട ്ടറിയായി എസ്. രാജീവിനെയും തെരഞ്ഞെടുത്തു. എം.ആർ. രഞ്ജിത്താണ് ട്രഷറർ. സി.പി.എമ്മിെൻറയു ം സംസ്ഥാന സർക്കാറിെൻറയും പിന്തുണയോടെയാണ് ഹോക്കി അസോസിയേഷൻ, ഫെഡറേഷൻ ഓഫ് കേരള ഹോട്ടൽ അസോസിയേഷൻ എന്നിവയുടെ പ്രസിഡൻറ് കൂടിയായ സുനിൽ കുമാർ മത്സരിച്ചത്. ദേശീയ അക്വാട്ടിക് ഫെഡറേഷൻ വൈസ് പ്രസിഡൻറാണ് എസ്. രാജീവ്. സ്പോർട്സ് കൗൺസിൽ അഡ്മിനിസ്ട്രേറ്റിവ് ബോർഡംഗമാണ് രഞ്ജിത്ത്.
പി.ഐ. ബാബു, മുഹമ്മദ് ബഷീർ നാലകത്ത്, എസ്. മുരളീധരൻ, പ്രിൻസ് കെ. മറ്റം, എസ്.എൻ. രഘുചന്ദ്രൻ നായർ, ഡോ. സി.ബി. റജി എന്നിവരാണ് വൈസ് പ്രസിഡൻറുമാർ. ജോയിൻറ് സെക്രട്ടറിമാരായി പി. അനിൽകുമാർ, ശരത് യു. നായർ എന്നിവരെയും തെരഞ്ഞെടുത്തു. അനീഷ് മാത്യു, ബിനോയി ജോസഫ്, പി.കെ. ജഗനാഥൻ, ഡോ. ജോറിസ് പൗലോസ്, തോമസ് പോൾ എന്നിവരാണ് എക്സിക്യൂട്ടിവ് കമ്മിറ്റി അംഗങ്ങൾ. 16 അംഗ ഭരണസമിതിയിലേക്കായിരുന്നു തെരഞ്ഞെടുപ്പ്. അതേസമയം, തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് ഹൈകോടതിയില്‍ കേസുകളുള്ളതിനാൽ കോടതി ഉത്തരവിനനുസരിച്ച് മാത്രമേ ഔദ്യോഗിക ഫലപ്രഖ്യാപനം ഉണ്ടാവൂ. റിപ്പോര്‍ട്ട് 16ന് ഹൈകോടതിയില്‍ സമര്‍പ്പിക്കും.