Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightSportschevron_rightEventschevron_rightചി​ത്ര​യോ​ടൊ​പ്പം...

ചി​ത്ര​യോ​ടൊ​പ്പം ഒ​ഴി​വാ​ക്ക​പ്പെ​ട്ട സു​ധ സി​ങ്​ ടീ​മി​ൽ; സാ​േ​ങ്ക​തി​ക​പ്പി​ഴ​വെ​ന്ന്​ എ.​എ​ഫ്.​െ​എ

text_fields
bookmark_border
ചി​ത്ര​യോ​ടൊ​പ്പം ഒ​ഴി​വാ​ക്ക​പ്പെ​ട്ട സു​ധ സി​ങ്​ ടീ​മി​ൽ; സാ​േ​ങ്ക​തി​ക​പ്പി​ഴ​വെ​ന്ന്​ എ.​എ​ഫ്.​െ​എ
cancel

ന്യൂ​ഡ​ൽ​ഹി: ലോ​ക അ​ത്​​ല​റ്റി​ക്​ മീ​റ്റി​ൽ പ​​െ​ങ്ക​ടു​ക്കാ​മെ​ന്ന പി.​യു. ചി​ത്ര​യു​ടെ​ മോ​ഹ​ങ്ങ​ൾ അ​വ​സാ​നി​ക്കു​േ​മ്പാ​ഴും ചോ​ദ്യ​ചി​ഹ്ന​മാ​യി നി​ൽ​ക്കു​ന്ന​ത്​ അ​ത്​​ല​റ്റി​ക്​ ഫെ​ഡ​റേ​ഷ​ൻ ഒാ​ഫ്​ ഇ​ന്ത്യ​യു​ടെ (എ.​എ​ഫ്.​െ​എ) ഇ​ര​ട്ട നീ​തി. ടീ​മി​ൽ​നി​ന്ന്​ പി.​യു. ചി​ത്ര​യോ​ടൊ​പ്പം ഒ​ഴി​വാ​ക്ക​പ്പെ​ട്ട സു​ധ സി​ങ്ങി​നെ അ​ന്തി​മ പ​ട്ടി​ക​യി​ൽ തിരുകിക്കയറ്റിയ​ത്​ എ.എഫ്​.​െഎയുടെ ഇരട്ടമുഖം വെളിപ്പെടുത്തുന്നു. 

ചിത്രയെ മത്സരിക്കാൻ അനുവദിക്കണമെന്നാവശ്യപ്പെട്ട്​ എ.എഫ്​.​െഎ അയച്ച കത്ത്​ രാ​ജ്യാ​ന്ത​ര ഫെ​ഡ​റേ​ഷ​ൻ (​െഎ.​എ.​എ.​എ​ഫ്) തള്ളിയ കാര്യം ഞായറാഴ്​ചയാണ്​ എ.എഫ്​.എ സ്​ഥിരീകരിച്ചത്​. തങ്ങൾക്ക്​ കഴിയാവുന്ന രീതിയിലൊക്കെ ശ്രമിച്ചുവെന്നും എന്നാൽ, രാജ്യാന്തര ഫെഡറേഷൻ അംഗീകരിച്ചില്ലെന്നുമാണ്​ എ.എഫ്​.​െഎ പ്രതിനിധ അറിയിച്ചത്​. പതിവ് ഇല്ലാത്തതിനാലാവാം ​െഎ.എ.എഫി​​െൻറ ആവശ്യം തള്ളിയതെന്ന് ചിത്രയും പരിശീലകൻ എൻ.എസ്. സിജിനും പ്രതികരിച്ചു. 

അതേസമയം, ശ​നി​യാ​ഴ്​​ച അ​ർ​ധ​രാ​ത്രി രാ​ജ്യാ​ന്ത​ര ഫെ​ഡ​റേ​ഷ​ൻ പു​റ​ത്തു​​വി​ട്ട പ​ട്ടി​ക​യി​ലാ​ണ്​ ഏ​വ​രെ​യും ഞെ​ട്ടി​ച്ച്​ 3000 മീ​റ്റ​ർ സ്​​റ്റീ​പ്​​​ൾ ചേ​സി​ൽ സു​ധ സി​ങ്ങി​​െൻറ പേ​ര്​ പ്ര​ത്യ​ക്ഷ​പ്പെ​ട്ട​ത്. നേരത്തെ, ചി​ത്ര​യോടൊപ്പം ഒഴിവാക്കപ്പെട്ടവരാണ്​ സു​ധ സി​ങ്ങും അ​ജോ​യ്​ കു​മാ​ർ സ​രോ​ജും. രാ​ജ്യാ​ന്ത​ര ഫെ​ഡ​റേ​ഷ​ന്​ എ​ൻ​ട്രി ലി​സ്​​റ്റ്​ സ​മ​ർ​പ്പി​ക്കേ​ണ്ട തീ​യ​തി ജൂ​ലൈ 24ന്​ ​അ​വ​സാ​നി​ച്ച​തി​നാ​ലാ​ണ്​ ചി​ത്ര​ക്ക്​ അ​വ​സ​രം​ല​ഭി​ക്കാ​ത്ത​തെ​ന്ന ന്യാ​യം​പ​റ​ഞ്ഞ്​ എ.​എ​ഫ്.​െ​എ കൈ​ക​ഴു​കു​േ​മ്പാ​ഴാ​ണ്​ സു​ധ​യും ല​ണ്ട​നി​ലേ​ക്ക്​ പ​റ​ക്കാ​നൊ​രു​ങ്ങു​ന്ന​ത്. സാ​േ​ങ്ക​തി​ക​പ്പി​ഴ​വ്​ മൂ​ല​മാ​ണ്​ സു​ധ സി​ങ്ങി​​െൻറ പേ​രു​ൾ​പ്പെ​ട്ട​തെ​ന്നാ​ണ്​ എ.​എ​ഫ്.​െ​എ പ​റ​യു​ന്ന​ത്. എ​ന്നാ​ൽ, ക​ഴി​ഞ്ഞ ര​ണ്ടു​ദി​വ​സ​ത്തി​നി​ടെ​യു​ണ്ടാ​യ ഇ​ട​പെ​ട​ലു​ക​ളാ​ണ്​ സു​ധ​യെ ടീ​മി​ലെ​ത്തി​ച്ച​തെ​ന്ന്​ ആ​രോ​പ​ണ​മു​ണ്ട്. ഇ​തോ​ടെ, ചി​ത്ര​യെ മ​ത്സ​രി​പ്പി​ക്ക​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ട്​ എ.​എ​ഫ്.​െ​എ രാ​ജ്യാ​ന്ത​ര ഫെ​ഡ​റേ​ഷ​ന്​ ക​ത്ത​യ​ച്ച​ത്​ ജ​ന​ങ്ങ​ളു​ടെ ക​ണ്ണി​ൽ പൊ​ടി​യി​ടാ​നു​ള്ള നാ​ട​ക​മാ​ണെ​ന്ന സം​ശ​യ​മു​യ​ർ​ന്നു.

ചി​ത്ര​യെ​യും സു​ധ സി​ങ്ങി​നെ​യും അ​ജോ​യ്​ കു​മാ​ർ സ​രോ​ജി​നെ​യും ഉ​​ൾ​പെ​ടു​ത്താ​തെ​യാ​ണ്​ 24 അം​ഗ പ​ട്ടി​ക പു​റ​ത്തു​വി​ട്ടി​രു​ന്ന​ത്. ഏ​ഷ്യ​ൻ ചാ​മ്പ്യ​ൻ​ഷി​പ്പി​ൽ സ്വ​ർ​ണം നേ​ടി​യെ​ങ്കി​ലും രാ​ജ്യാ​ന്ത​ര ഫെ​ഡ​റേ​ഷ​ൻ നി​ഷ്​​ക​ർ​ഷി​ക്കു​ന്ന യോ​ഗ്യ​ത മാ​ർ​ക്ക്​ പി​ന്നി​ടാ​ത്ത​തി​നാ​ൽ ഇ​വ​രെ ല​ണ്ട​നി​ലേ​ക്ക​യ​ക്കാ​ൻ ക​ഴി​യി​െ​ല്ല​ന്നാ​യി​രു​ന്നു സെ​ല​ക്​​ഷ​ൻ ക​മ്മി​റ്റി പ​റ​ഞ്ഞി​രു​ന്ന​ത്. സു​ധ​യു​ടെ പേ​ര്​ പ​ട്ടി​ക​യി​ലി​ല്ലാ​യി​രു​ന്നെ​ന്നും സാ​േ​ങ്ക​തി​ക​പ്പി​ഴ​വു​മൂ​ലം ഉ​ൾ​പ്പെ​ട്ട​താ​വാ​മെ​ന്നു​മാ​ണ്​ എ.​എ​ഫ്.​െ​എ പ​റ​യു​ന്ന​ത്. സു​ധ ല​ണ്ട​നി​ൽ മ​ത്സ​രി​ക്കി​ല്ലെ​ന്നും ഇ​വ​ർ പ​റ​യു​ന്നു. ഒാ​ൺ​ലൈ​ൻ വ​ഴി​യാ​ണ്​ എ​ൻ​ട്രി​ക​ൾ സ​മ​ർ​പ്പി​ച്ച​ത്. ഇൗ ​സ​മ​യം സു​ധ​യു​ടെ പേ​ര്​ ഡി​ലീ​റ്റ്​ ചെ​യ്യാ​ൻ വി​ട്ടു​പോ​യ​താ​യി​രി​ക്കു​മെ​ന്നാ​ണ്​ എ.​എ​ഫ്.​െ​എ​യു​ടെ ന്യാ​യീ​ക​ര​ണം. 

ടീ​മി​ലു​ൾ​പ്പെ​ട്ട​ത്​ അ​പ്ര​തീ​ക്ഷി​ത​മാ​ണെ​ന്നും ല​ണ്ട​നി​ലേ​ക്കു​പോ​കാ​ൻ ത​യാ​റാ​ണെ​ന്നും സു​ധ സി​ങ്​ പ​റ​ഞ്ഞു. ജൂ​ലൈ 23ന്​ ​എ.​എ​ഫ്.​െ​എ സ​മ​ർ​പ്പി​ച്ച പ​ട്ടി​ക​യി​ൽ ത​​െൻറ പേ​രി​ല്ലാ​യി​രു​ന്നു. എ​ങ്കി​ലും പ്ര​തീ​ക്ഷ കൈ​വി​ട്ടി​രു​ന്നി​ല്ല. അ​തു​കൊ​ണ്ടാ​ണ്​ നി​യ​മ​ന​ട​പ​ടി​ക​ളു​മാ​യി മു​ന്നോ​ട്ടു​പോ​കാ​തി​രു​ന്ന​തെ​ന്നും സു​ധ പ​റ​ഞ്ഞു.

ചിത്രയും സുധയും യോഗ്യത മാനദണ്ഡവും

പി.യു. ചിത്ര
ഏ​ഷ്യ​ൻ അ​ത്​​ല​റ്റി​ക്​ ചാ​മ്പ്യ​ൻ​ഷി​പ്പി​ലെ 1500 മീ​റ്റ​റി​ൽ ചി​ത്ര ഫി​നി​ഷ്​ ചെ​യ്​​ത​ത്​ 4.17.92 മി​നി​റ്റി​ലാ​ണ്​ (യോ​ഗ്യ​ത മാ​ർ​ക്ക്​ 4.07.50). അ​താ​യ​ത്​ ലോ​ക അ​ത്​​ല​റ്റി​ക്​ ചാ​മ്പ്യ​ൻ​ഷി​പ്പി​ൽ പ​െ​ങ്ക​ടു​ക്കാ​നു​ള്ള യോ​ഗ്യ​ത മാ​ർ​ക്കി​നേ​ക്കാ​ൾ​ 10.42 സെ​ക്ക​ൻ​ഡ്​​ പി​ന്നി​ലാ​ണ്​ ചി​ത്ര ഫി​നി​ഷ്​ ചെ​യ്​​ത​ത്. എ​ങ്കി​ലും വ​ൻ​ക​ര ചാ​മ്പ്യ​ന്മാ​രെ ലോ​ക മീ​റ്റി​ന​യ​ക്കാ​ൻ അ​ത​ത്​ ഫെ​ഡ​റേ​ഷ​നു​ക​ൾ​ക്ക്​ അ​വ​കാ​ശ​മു​ണ്ടെ​ന്നി​രി​ക്കെ, ഇ​ത്​ വ​ക​വെ​ക്കാ​തെ​യാ​ണ്​ ചി​ത്ര​യെ ഒ​ഴി​വാ​ക്കി​യ​ത്.

സുധ സിങ്
ഏ​ഷ്യ​ൻ അ​ത്​​ല​റ്റി​ക്​ മീ​റ്റി​ൽ 3000 മീ​റ്റ​ർ സ്​​റ്റീ​പ്പ്​​ൾ ​ചേ​സി​ൽ 9.59.47  സെ​ക്ക​ൻ​ഡി​ലാ​ണ്​ സു​ധ ഫി​നി​ഷ്​ ചെ​യ്​​ത​ത്​ (യോ​ഗ്യ​ത മാ​ർ​ക്ക്​ 9.42.00). അ​താ​യ​ത്​ ലോ​ക അ​ത്​​ല​റ്റി​ക്​ ചാ​മ്പ്യ​ൻ​ഷി​പ്പി​ൽ പ​െ​ങ്ക​ടു​ക്കാ​നു​ള്ള യോ​ഗ്യ​ത മാ​ർ​ക്കി​നേ​ക്കാ​ൾ​ 17.05 സെ​ക്ക​ൻ​ഡ്​​ പി​ന്നി​ൽ. മാ​ത്ര​മ​ല്ല, ഗു​ണ്ടൂ​രി​ൽ ന​ട​ന്ന സീ​നി​യ​ർ അ​ത്​​ല​റ്റി​ക്​ മീ​റ്റി​ൽ സു​ധ പ​െ​ങ്ക​ടു​ത്തു​മി​ല്ല. ഗു​ണ്ടൂ​രി​ലെ മീ​റ്റി​ൽ ചി​ത്ര​യു​ടെ പ്ര​ക​ട​നം മോ​ശ​മാ​യ​തി​നാ​ലാ​ണ്​ ടീ​മി​ൽ ഉ​ൾ​പ്പെ​ടു​ത്താ​തി​രു​ന്ന​ത്​ എ​ന്ന ന്യാ​യം​കൂ​ടി എ.​എ​ഫ്.​െ​എ മു​ന്നോ​ട്ടു​വെ​ച്ചി​രു​ന്നു. 

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:kerala high courtdyuti chandmalayalam newssports newsPU chitra
News Summary - Kerala High Court's decision on PU Chitra-Sports news
Next Story