‘കാളയെപോലെ പതുങ്ങരുത്, ചീറ്റയെപോലെ കുതിക്കണം’
text_fieldsഓടുേമ്പാഴും ചാടുേമ്പാഴും ചീറ്റയെ പോലെ കുതിക്കണം. പിറ്റ് ലൈനിന് മുന്നിൽനിന്ന് പോര് കാള യെപോലെ പിന്നോട്ട് പതുങ്ങരുത്’ -മികവുയർത്താൻ തന്നെ തേടിയെത്തുന്ന ചാട്ടക്കാരോട് ഫ്രഞ്ചുകാരനായ പരിശീലകൻ ആൻറണി യെയ്ഷിന് ഈയൊരു കാര്യമേ പറയാനുള്ളൂ. ഒളിമ്പിക്സും ലോകചാമ്പ്യൻഷിപ്പും ഉൾപ്പെടെ സ്വപ്നങ്ങളൊരുപാട് കാണുന്ന ഇന്ത്യൻ അത്ലറ്റുകൾക്ക് മുന്നിലെ ആശാനായി മാറുകയാണ് മുൻ ഫ്രഞ്ച് ജൂനിയർ ടീം കോച്ച് കൂടിയായ യെയ്ഷ്.
ബുധനാഴ്ച ലഖ്നോവിൽ അർപീന്ദർ സിങ് ലോകചാമ്പ്യൻഷിപ് യോഗ്യത തേടി ചാടുേമ്പാൾ പിറ്റിന് വശത്ത് യെയ്ഷുണ്ടായിരുന്നു. അഞ്ചുവർഷം മുമ്പ് ഇതേ നഗരത്തിൽ 17.17 ചാടിയ അർപീന്ദർ കഴിഞ്ഞ ഒരു വർഷത്തിനിടെ 15.78ലേക്ക് പിന്തള്ളപ്പെട്ടതിൽനിന്നാണ് ഈ തിരിച്ചുവരവ്. അതിൽ ഒരു പങ്ക് ബംഗളൂരുവിലെ ഇൻസ്പയർ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സ്പോർട്സിലെ മുഖ്യപരിശീലകനായ യെയ്ഷിനുമുണ്ട്.
ദോഹ ഏഷ്യൻ ട്രാക്ക് ആൻഡ് ഫീൽഡ് യോഗ്യത നഷ്ടമായി ഇന്ത്യൻ ടീമിന് പുറത്തായപ്പോഴാണ് കഴിഞ്ഞ മേയിൽ അർപിന്ദർ ഐ.ഐ.എസിലെത്തുന്നത്. ഓട്ടത്തിെൻറ ദൈർഘ്യം കുറച്ചും, ടേക്ക് ഓഫിലെ പിഴവുകൾ പരിഹരിച്ചുമായിരുന്നു യെയ്ഷ് അർപിന്ദറിനെ മെരുക്കിയെടുത്തത്.
സീനിയർ മീറ്റിലൂടെ ലോകചാമ്പ്യൻഷിപ് യോഗ്യത നേടാനായില്ലെങ്കിലും യെയ്ഷിന് നിരാശയില്ല. ‘അർപിന്ദർ ൈററ്റ് ട്രാക്കിലാണ്. കടുത്ത ചൂടിൽ 16.83 ചാടിയത് മികച്ച പ്രകടനംതന്നെ. ഇനി അടുത്തയാഴ്ചയിലെ ഗ്രാൻഡ്പ്രിയിലൂടെ ഒരു അവസരത്തിനു കൂടി ശ്രമിക്കും. ലോകചാമ്പ്യൻഷിപ് യോഗ്യതയില്ലെങ്കിൽ ഒളിമ്പിക്സിനായി ഒരുങ്ങും’ -യെയ്ഷ് ‘മാധ്യമ’ത്തോട് പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
