Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightSportschevron_rightEventschevron_rightജൂ​നി​യ​ർ ഫെ​ഡ​റേ​ഷ​ൻ...

ജൂ​നി​യ​ർ ഫെ​ഡ​റേ​ഷ​ൻ ക​പ്പ്​ അ​ത്​​ല​റ്റി​ക്​​സ്​; ജി​സ്​​ന​ക്കും ഗോ​കു​ലി​നും സ്വ​ർ​ണം

text_fields
bookmark_border
ജൂ​നി​യ​ർ ഫെ​ഡ​റേ​ഷ​ൻ ക​പ്പ്​ അ​ത്​​ല​റ്റി​ക്​​സ്​; ജി​സ്​​ന​ക്കും ഗോ​കു​ലി​നും സ്വ​ർ​ണം
cancel
camera_alt?????????, ????????

കോ​യ​മ്പ​ത്തൂ​ർ: ഫെ​ഡ​റേ​ഷ​ൻ ക​പ്പ്​ ജൂ​നി​യ​ർ അ​ത്​​ല​റ്റി​ക്​​സി​​െൻറ ര​ണ്ടാം ദി​ന​ത്തി​ൽ സു​വ​ർ​ണ​നേ​ട്ട​ത്തോ​ടെ കേ​ര​ളം. പെ​ൺ​കു​ട്ടി​ക​ളു​ടെ 400 മീ​റ്റ​റി​ൽ ജി​സ്​​ന മാ​ത്യു​വും ആ​ൺ​കു​ട്ടി​ക​ളു​ടെ ഡെ​ക്കാ​ത്​​ല​ണി​ൽ ആ​ർ. ഗോ​കു​ലു​മാ​ണ്​ കേ​ര​ള​ത്തി​നാ​യി ശ​നി​യാ​ഴ്​​ച സു​വ​ർ​ണ​മ​ണി​ഞ്ഞ​ത്. ആ​ൺ​കു​ട്ടി​ക​ളു​ടെ 110 മീ​റ്റ​ർ ഹ​ർ​ഡ്​​ൽ​സി​ൽ മു​ഹ​മ്മ​ദ്​ ഫാ​യി​സ്​ വെ​ള്ളി​യും ലോ​ങ്​​ജം​പി​ൽ ടി.​വി. അ​ഖി​ൽ വെ​ങ്ക​ല​വും നേ​ടി. ഏ​ഷ്യ​ൻ ഗെ​യിം​സി​നൊ​രു​ങ്ങു​ന്ന ജി​സ്​​ന മാ​ത്യു 54.73 സെ​ക്ക​ൻ​ഡി​ൽ ഫി​നി​ഷ്​ ചെ​യ്​​താ​ണ്​ സ്വ​ർ​ണം നേ​ടി​യ​ത്. ഡെ​ക്കാ​ത്​​ല​ണി​ൽ 681 പോ​യ​ൻ​റു​മാ​യാ​ണ്​ തി​രു​വ​ന​ന്ത​പു​രം സാ​യി​ താ​രം ​കെ.​ആ​ർ. ഗോ​കു​ൽ സ്വ​ർ​ണം നേ​ടി​യ​ത്.

ഹ​ർ​ഡ്​​ൽ​സി​ൽ ഫാ​യി​സ്​ 14.20 സെ​ക്ക​ൻ​ഡി​ൽ ഫി​നി​ഷ്​ ചെ​യ്​​ത്​ വെ​ള്ളി നേ​ടി. തി​രു​വ​ന​ന്ത​പു​രം സാ​യി​ താ​ര​മാ​ണ്​ ഫാ​യി​സും. ലോ​ങ്​​ജം​പി​ൽ 7.26 മീ​റ്റ​ർ ചാ​ടി​യാ​ണ്​ ടി.​വി. അ​ഖി​ൽ വെ​ങ്ക​ല​മ​ണി​ഞ്ഞ​ത്. മീ​റ്റി​​െൻറ വേ​ഗ​താ​ര​ങ്ങ​ളാ​യി ആ​ൺ​കു​ട്ടി​ക​ളി​ൽ പ​ഞ്ചാ​ബി​​െൻറ ഗു​ർ​വീ​ന്ദ​ർ സി​ങ്ങും (10.47 സെ.) ​പെ​ൺ​കു​ട്ടി​ക​ളി​ൽ മ​ഹാ​രാ​ഷ്​​ട്ര​യു​ടെ ചൈ​ത്രാ​ലി ഗു​ജാ​റും (12.05 സെ.) ​ഫി​നി​ഷ്​ ചെ​യ്​​തു. ദേ​ശീ​യ റെ​ക്കോ​ഡും മീ​റ്റ്​ റെ​ക്കോ​ഡും തി​രു​ത്തി​യാ​ണ്​ ഗു​ർ​വീ​ന്ദ​ർ അ​തി​വേ​ഗ​ക്കാ​ര​നാ​യ​ത്. 2004ൽ ​സു​രേ​ന്ദ​ർ സി​ങ്​ (10.61 സെ.) ​സ്​​ഥാ​പി​ച്ച മീ​റ്റ്​ റെ​ക്കോ​ഡും 2013ൽ ​ത​മി​ഴ്​​നാ​ടി​​െൻറ അ​ഗ​സ്​​റ്റി​ൻ യേ​ശു​ദാ​സ്​ സ്​​ഥാ​പി​ച്ച ദേ​ശീ​യ റെ​ക്കോ​ഡും (10.57 സെ.) ​ആ​ണ്​ ഗു​ർ​വീ​ന്ദ​ർ സ്വ​ന്തം​പേ​രി​ലാ​ക്കി​യ​ത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:athleticsjunior federation cupmalayalam newssports news
News Summary - junior federation cup- Sports news
Next Story